മാരത്തൺ ലോക റെക്കോർഡ് ഉടമയായ കെനിയൻ അത്ലറ്റ് കെൽവിൻ കിപ്റ്റും പരിശീലകനും വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. കെനിയയിലെ എൽഡോറെറ്റിൽ ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ഇരുവരും അപകടസ്ഥലത്ത് തന്നെ മരിച്ചു. 24 കാരനായ കെൽവിനാണ് വാഹനം ഓടിച്ചിരുന്നത്.

പ്രാദേശിക സമയം രാത്രി 11 മണിയോടെയാണ് സംഭവം. എൽഡോറെറ്റിലെ പരിശീലന ഗ്രൗണ്ടിലേക്ക് പോകുന്നതിനിടെയാണ് കെൽവിനും കോച്ച് ഗെർവൈസ് ഹക്കിസിമാനയും അപകടത്തിൽപ്പെട്ടത്. കാർ നിയന്ത്രണം വിട്ട് റോഡിൽ നിന്ന് തെന്നിമാറി വലിയ മരത്തിൽ ഇടിക്കുകയായിരുന്നു.

കാറിലുണ്ടായിരുന്ന മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും എൽജിയോ മറക്‌വെറ്റ് കൗണ്ടി പൊലീസ് കമാൻഡർ പീറ്റർ മുലിംഗെ പറഞ്ഞു. രണ്ട് മണിക്കൂർ ഒരു സെക്കൻറിൽ താഴെ മാരത്തൺ പൂർത്തിയാക്കിയ ചരിത്രത്തിലെ ആദ്യ അത്ലറ്റാണ് 24 കാരനായ കിപ്റ്റം. കഴിഞ്ഞ ഒക്ടോബറില്‍ ഷിക്കാഗോ മാരത്തണിലാണ് രണ്ടുമണിക്കൂര്‍ 35 മില്ലി സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് ചരിത്രം കുറിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here