തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഖ്യാതി കമ്മ്യൂണിസ്‌റ്റ് രാഷ്ട്രമായ ചൈനയിലും എത്തിയിരിക്കുന്നു. ചൈനയിലെ ഗ്വാംഗ്ഡോംഗ് പ്രവിശ്യയുടെ തലസ്ഥാനമായ ഗ്വാംഗ്‌ഷൗവിൽ സംഘടിപ്പിച്ച ‘ഇമേജസ് ഒഫ് ഇന്ത്യ’ എന്ന ചിത്ര പ്രദർശനത്തിലാണ് പിണറായി വിജയനും പാർട്ടി സെക്രട്ടറി ആയിരിക്കെ അദ്ദേഹം നടത്തിയ നവകേരളാ മാർച്ചും ഇടംപിടിച്ചത്. ഒരു സമരപ്പന്തലും അവിടത്തെ കൊടിയും ബോർഡുകളും മറ്റുമാണ്ചിത്രത്തിലുള്ളത്. ദക്ഷിണേന്ത്യൻ കാഴ്ചകൾ പകർത്താൻ എത്തിയ ചൈനീസ് യുവാക്കളായ സൺ ഗെ, ജിയാങ് യുവെ, ജിൻ ചെങ് എന്നിവരുടെ പെയിന്റിംഗ് പ്രദർശനമായിരുന്നു ഇത്. ചിത്രം പ്രസിദ്ധപ്പെടുത്തിയ കാര്യം പിണറായി തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്.

മുഖ്യമന്ത്രിയുടെ കുറിപ്പ് ഇങ്ങനെ:
ചൈനയിലെ ഗ്വാങ്ങ്‌ദോങ്ങ് പ്രവിശ്യയുടെ തലസ്ഥാനമായ ഗ്വാങ്ങ്ഷൗവിൽ നടന്ന ‘ഇമേജസ് ഒഫ് ഇന്ത്യ’ എന്ന ചിത്രപ്രദർശനത്തിൽ ‘പിണറായി വിജയൻ’ എന്നു കണ്ട് ഒരു സുഹൃത്ത് അയച്ചു തന്ന ചിത്രമാണിത്. ഒരു സമരപ്പന്തലും അവിടത്തെ കൊടിയും ബോർഡുകളും മറ്റുമാണ് കാണുന്നത്. കൊടിയിലെ അക്ഷരങ്ങൾ തെറ്റായാണ് എഴുതിയത് (CITU എന്നത് മാറിപ്പോയതാകാം)എന്നതൊഴിച്ചാൽ തിരഞ്ഞെടുപ്പിനു മുമ്പുള്ള കേരളത്തിന്റെ മൂഡ് ചിത്രത്തിലുണ്ട്. ദക്ഷിണേന്ത്യൻ കാഴ്ച്ചകൾ പകർത്താൻ എത്തിയ ചൈനീസ് യുവാക്കളായ സൺ ഗെ, ജിയാങ്ങ് യുവെ, ജിൻ ചെങ് എന്നിവരുടെ പെയിന്റിങ്ങുകളാണ് പ്രദർശനത്തിലുണ്ടായിരുന്നത്. ചിത്രകാരനും അയച്ചു തന്ന സുഹൃത്ത് സലിമിനും നന്ദി. ഇന്ത്യൻ കോൺസുലേറ്റിലെ മലയാളി പി.വി മനോജ് ആണ് പ്രദർശനം ഉദ്ഘാടനം ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here