germany-nazi.jpg.image.784.410

ബെർലിൻ∙ ജർമനിയിൽ ‘ നാസിപ്പട’ അഭയാർഥികൾക്കെതിരെ വിവിധ നഗരങ്ങളിൽ ആക്രമങ്ങൾ അഴിച്ചുവിട്ടതായി റിപ്പോർട്ട്. മുൻ കിഴക്കൻ ജർമൻ സംസ്ഥാനങ്ങളിലാണ് ‘നാസി’കളുടെ അഴിഞ്ഞാട്ടം കൂടുതൽ നടക്കുന്നത്. ഹൈഡ്നയ്, നവൻ, സ്റ്റ്യൂൾ, ട്രേഗിൽറ്റസ്, ഫ്രെറ്റൽ എന്നീ സ്ഥലങ്ങളിലാണ് കഴിഞ്ഞദിവസം നാസികൾ ആഞ്ഞടിച്ചത്. പല സ്ഥലങ്ങളിലും പൊലീസു പോലും നോക്കുകുത്തിയായി മാറിയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

നാസി പടയുടെ മുന്നേറ്റം കണ്ട് ജർമനിയിലെ പ്രമുഖ പാർട്ടികളും രാഷ്ട്രീയ നേതാക്കളും അന്തം വിട്ടു നിൽക്കുന്ന കാഴ്ചയാണ് ഇവിടെ കാണുന്നത്. നാസികളെ ആരു തളയ്ക്കും എന്നാണ് ഇന്നിവിടെ പുറത്തിറങ്ങിയ ഒരു പ്രമുഖ പത്രത്തിന്റെ തലവാചകം

ഇന്ന് ജർമനിയിൽ പുറത്തിറങ്ങിയ എല്ലാ പത്രങ്ങളും ‘നാസി’കളുടെ അക്രമങ്ങളെ അപലപിച്ച് ചിത്രങ്ങൾ സഹിതം വാർത്തകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വാരാന്ത്യത്തിൽ ‘നാസി’കൾ അക്രമം അഴിച്ച് വിട്ട ഹൈഡ്നൗവ് എന്ന ചെറുപട്ടണം ജർമൻ ചാൻസലർ അംഗലമെർക്കൽ സന്ദർശിക്കുന്നുണ്ട്. സോഷ്യലിസ്റ്റ് പാർട്ടിയുടെ ബർലിൻ ആസ്ഥാനം ബോംബ് വച്ച് തകർക്കും എന്ന് ഉപചാൻസലർ സിഗ്മർ ഗബ്രിയേലിന് ഭീഷണി സന്ദേശം ലഭിച്ചു. നൂറു കണക്കിന് കള്ള ഈ -മെയിൽ സന്ദേശങ്ങളും ലഭിക്കുന്നുണ്ട്.

പൊലീസ് അരിച്ച് പെറുക്കി പരിശോധിച്ചുവെങ്കിലും ഇതൊരു പൊട്ടാത്ത ‘നുണ’ ബോംബ് ആണെന്ന് കണ്ടെത്തി. നാസികൾക്കെതിരെ ഗബ്രിയേൽ കഴിഞ്ഞ ദിവസം നടത്തിയ പരാമർശം ആണ് നാസികളെ പ്രകോപിപ്പിച്ചത്. നാസികൾ കൂടുതൽ കളിച്ചാൽ അകത്ത് കിടക്കുമെന്ന് ഇതിനകം ജർമൻ ആഭ്യന്തര വകുപ്പും മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. എന്തായാലും ഭീഷണിയെ തുടർന്ന് ബെർലിനിലെ ആസ്ഥാനം അവർ ഒഴിപ്പിച്ചിട്ടുണ്ട്.

എട്ടു ലക്ഷം അഭയാർഥികളെ ജർമനി സ്വീകരിക്കും എന്ന വാർത്തയാണ് നാസികളെ പ്രകോപിപ്പിച്ചതെന്നാണ് ഏറ്റവും ഒടുവിലത്തെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

 

germany.jpg.image.784.410

LEAVE A REPLY

Please enter your comment!
Please enter your name here