ദക്ഷിണ കൊറിയയിലെ കൊറോണ വാക്‌സിന്‍ നിര്‍മ്മാണ കമ്പനികളുടെ ശൃംഖലയിലേക്ക് പ്രവേശിക്കാന്‍ ഉത്തരകൊറിയന്‍ ഹാക്കര്‍മാര്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്. വാക്‌സിന്‍ നിര്‍മ്മാതാക്കളെ ഉത്തരകൊറിയന്‍ ഹാക്കര്‍മാര്‍ ഹാക്ക് ചെയ്യാന്‍ ശ്രമിച്ചതായി ദേശീയ ഇന്റലിജന്‍സ് സര്‍വീസ് വിവരം നല്‍കിയതായി നാഷണല്‍ അസംബ്ലി മെമ്പര്‍ ഹാ തായ്കിയംഗ് വെള്ളിയാഴ്ച ന്യൂസ് വണ്‍ ഏജന്‍സിയോട് പറഞ്ഞു. എന്നാല്‍ വാക്‌സിന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ഹാക്ക് ചെയ്യാനുള്ള ഉത്തര കൊറിയയുടെ ശ്രമം പരാജയപ്പെട്ടതായും അദ്ദേഹം അറിയിച്ചു.

വാക്‌സിന്‍ നിര്‍മ്മിക്കുന്ന ഏഴ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുടെ നെറ്റ്‌വര്‍ക്കുകള്‍ റഷ്യന്‍, ഉത്തരകൊറിയന്‍ സര്‍ക്കാരുകള്‍ ഹാക്ക് ചെയ്യാന്‍ ശ്രമിച്ചുവെന്ന് മൈക്രോസോഫ്റ്റ് വെളിപ്പെടുത്തിയതിന്് ശേഷം രണ്ടാഴ്ച കഴിഞ്ഞാണ് ഇപ്പോള്‍ ദക്ഷിണ കൊറിയയിലെ കൊറോണ വാക്‌സിന്‍ നിര്‍മ്മാണ കമ്പനികളുടെ നെറ്റ്‌വര്‍ക്കുകള്‍ ഹാക്ക് ചെയ്യാന്‍ ഉത്തരകൊറിയന്‍ ഹാക്കര്‍മാര്‍ ശ്രമിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്. കൊറോണ വൈറസ് വാക്‌സിന്‍ നിര്‍മ്മാണത്തിന്റെ സമാപന സ്റ്റേജായ ക്ലിനിക്കല്‍ ട്രയല്‍സിന് ഒരുങ്ങിക്കൊണ്ടിരിക്കുന്ന യുഎസ്, കാനഡ, ഇന്ത്യ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിലെ ഗവേഷണ സംഘടനകളെയാണ് ഇത്തരം ഹാക്കര്‍മാര്‍ പ്രധാനമായും ലക്ഷ്യമിടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here