അണ്ടർ19 ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യ ഫൈനലിൽ. സെമിയിൽ ഇന്ത്യ ശ്രീലങ്കയെ 97 റൺസിന് തോൽപിച്ചു. 268 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ശ്രീലങ്ക 42.4 ഓവറിൽ 170 റൺസിന് പുറത്തായി. മായങ്ക് ദാഗർ മൂന്നു വിക്കറ്റെടുത്തു. ആദ്യം ബാറ്റുചെയ്ത ഇന്ത്യ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 267 റൺസെടുത്തു. അമോൽപ്രീത് സിങ് 72ഉം സർഫ്രാസ് ഖാൻ 59ഉം റൺസ് നേടി. ബംഗ്ലദേശ് – വെസ്റ്റ് ഇൻഡീസ് രണ്ടാം സെമിയിലെ വിജയിയെ ഇന്ത്യ ഫൈനലിൽ നേരിടും. ഞായറാഴ്ചയാണ് ഫൈനൽ. അണ്ടർ19 ലോകകപ്പിൽ ഇന്ത്യ മൂന്നു തവണ കിരീടം നേടിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here