ചെന്നൈ സൂപ്പർ കിങ്സിൽ നിന്നും പുതിയ ഐപിഎൽ ടീമിലേക്കുള്ള മാറ്റം പൂർണമായും ഉള്‍ക്കൊള്ളാനായിട്ടില്ലെന്ന് എംഎസ് ധോണി. ചെന്നൈ ടീമിനോടും ആരാധകരോടുമുള്ള എട്ട് വർഷത്തെ ബന്ധം വിസ്മരിക്കാനാവാത്തതാണ്. ട്വന്റി-20 ലോകകപ്പിലെ വെല്ലുവിളികൾ ഏറ്റെടുക്കാൻ ടീം ഇന്ത്യ സജ്ജമാണെന്നും ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു

പുതിയ ഐപിഎൽ ടീമായ റൈസിങ് പൂനെ സൂപ്പർ ജയന്റ്സിന്റെ ജഴ്സി പുറത്തിറക്കുന്ന വേദിയിലും ചെന്നൈ സൂപ്പര്‍ കിങ്സിലെ നല്ല നിമിഷങ്ങളായിരുന്നു ധോണിയുടെ സംസാര വിഷയം. ചെന്നൈയിൽ നിന്നും പൂർണമായി പൂനെയുടെ ഭാഗമായെന്ന് പറഞ്ഞാൽ അത് അസത്യമാകുമെന്നായിരുന്നു ധോണിയുടെ അഭിപ്രായം. എട്ട് വർഷം നീണ്ട ബന്ധം മനസ്സിൽ ഉറച്ചതാണ്. ഈ മാറ്റം പൂർണമായും ഉൾക്കൊണ്ടിട്ടില്ല. എന്നാൽ പുതിയ ടീമിന് വേണ്ടി ഏറ്റവും നന്നായി കളിക്കണമെന്നാണ് ആഗ്രഹം, ധോണി പറയുന്നു

ട്വന്റി-20 ലോകകപ്പിനായി ഒരുങ്ങുന്നത് സന്തുലിത സംഘമാണെന്നും ധോണി പറഞ്ഞു. ഓസ്ട്രലിയക്കെതിരേയും ലങ്കക്കെതിരേയും പരമ്പര നേടാനായത് സാധ്യതകൾ വർദ്ധിപ്പിക്കുന്നു. സാഹചര്യങ്ങള്‍ അനുകൂലമാവുന്നത് നിർണായകമാവുമെന്നും ഇന്ത്യൻ ക്യാപ്റ്റന്‍ പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here