ക്രിക്കറ്റിൽനിന്നു വിരമിച്ചിട്ടും സച്ചിൻ തെൻഡുൽക്കറെ റെക്കോർഡുകൾ വെറുതെ വിടുന്നില്ല. ഇക്കുറി ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ സച്ചിൻ കയറിയത് തന്റെ ആത്മകഥയുമായി. ‘പ്ലേയിങ് ഇറ്റ് മൈ വേ’ എന്ന സച്ചിന്റെ ആത്മകഥ വിറ്റു പോയത് ഒന്നര ലക്ഷത്തിലേറെ കോപ്പികൾ. കൃത്യമായി പറഞ്ഞാൽ 1,50,289.
കട്ടിയുള്ള പുറംചട്ടയുള്ള പുസ്തകങ്ങളിൽ ഫിക്ഷൻ–നോൺ ഫിക്ഷൻ വിഭാഗത്തിൽ ഏറ്റവുമധികം വിറ്റുപോയ പുസ്തകമെന്ന നിലയിലാണു സച്ചിന്റെ ലിംക പ്രവേശം. ആത്മകഥയെഴുത്തിൽ സച്ചിന്റെ സഹകാരിയായതു ബോരിയ മജുംദാറാണ്. 899 രൂപ വിലയുള്ള പുസ്തകം ഇതുവരെ പ്രസാധകർക്കു നൽകിയതു 13 കോടിയിലേറെ രൂപ.