ഏഷ്യാകപ്പ് ക്രിക്കറ്റിനൊരുങ്ങുന്ന ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി. നായകൻ ധോണിക്ക് പരിശീലനത്തിനിടെ പരുക്കേറ്റു. വിക്കറ്റ് കീപ്പർ പാർഥിവ് പട്ടേലിനെ പകരക്കാരനായി ടീമിലെടുത്തു. ബംഗ്ലദേശിനെതിരെ നാളെ ഇന്ത്യ ആദ്യ മൽസരത്തിനു തയാറെടുക്കുമ്പോഴാണ് ധോണിയെ പരുക്കു പിടികൂടിയത്. മസിൽ നീർക്കെട്ടു മൂലം ധോണിയുടെ പുറത്താണു വേദന. ധോണിക്കു കളിക്കാനാവുമെന്നാണ് പ്രതീക്ഷ.

മുൻകരുതലായി പാർഥിവ് പട്ടേലിനെയും ഉൾപ്പെടുത്തിയതാണെന്നു ടീം മാനേജ്മെന്റ് വ്യക്തമാക്കുന്നു. ആദ്യ ദിവസത്തെ പരിശീലനത്തിൽ പേസ് ബോളർ ബുംമ്രയും പങ്കെടുത്തില്ല. എന്നാൽ ബും്രമയുടെ കാര്യത്തിൽ ഒട്ടും ആശങ്ക വേണ്ടെന്നാണ് മെഡിക്കൽ റിപ്പോർട്ട്. ഓസ്ട്രേലിയയിൽ 2012ൽ നടന്ന ത്രിരാഷ്ട്ര ഏകദിന ടൂർണമെന്റിൽ ശ്രീലങ്കയ്ക്കെതിരെയാണ് ഏറ്റവും ഒടുവിലായി പാർഥിവ് പട്ടേൽ ഇന്ത്യൻ കളറണിഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here