വടകര : ചരിത്ര നേട്ടവുമായി വടകര സ്വദേശിക്ക് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല നേട്ടം. കിര്‍ഗിസ്ഥാനില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച വടകര സ്വദേശി ഷമ്മാസ് അബ്ദുല്‍ ലത്തീഫാണ് ചരിത്ര നേട്ടം കൈവരിച്ചത്.

വാശിയേറിയ മത്സരത്തില്‍ വെങ്കല നേട്ടവുമായി ഇന്ത്യക്ക് അഭിമാനായി ഷമ്മാസ്. കേരളത്തിനെ പ്രതിനിധീകരിച്ച് ഷമ്മാസ് മാത്രമാണ് പങ്കെടുത്തത് എന്നൊരു ഇരട്ടി മധുരം കൂടി ഈ വിജയത്തിന് ഉണ്ട്. വടകര ടൗണില്‍ പ്രവര്‍ത്തിക്കുനിന ഹാംസ്ട്രിങ് ഫിറ്റ്‌നെസ് സെന്റര്‍ ഉടമയും ഫിസിയോതെറാപ്പിസ്റ്റും ഫിറ്റ്‌നസ് ട്രെയ്‌നറുമാണ് ഷമ്മാസ്. വടകരയില്‍ പുതിയ തലമുറയുടെ ആശയവുമായി എം.എം.എ കോച്ചിങ് ആദ്യമായി ആരംഭിച്ചത് ഷമ്മാസിന്റെ കീഴിലുള്ള ഫിറ്റ്‌നെസ് കേന്ദ്രത്തിലാണ്.

കൂടാതെ ഫിറ്റ്‌നസ് സംബന്ധമായ എല്ലാ കോച്ചിങ് കോഴ്‌സുകളും കേന്ദ്രത്തില്‍ ലഭ്യമാണ്. ഏറെ നാളത്തെ പ്രയത്‌നത്തിന്റെ ഫലമാണ് ഈ അപൂര്‍വനേട്ടം. ബാംഗ്ലൂരില്‍ നടന്ന ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല ജേതാവാണ് ഷമ്മാസ്. 2019-ല്‍ സിംഗപ്പൂരില്‍ നടന്ന വേള്‍ഡ് ചാമ്പ്യന്‍ഷിപ്പിലും ഷമ്മാസ് പങ്കെടുത്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here