ഐപിഎൽ ഒൻപതാം സീസണിലെ മൽസരക്രമം പ്രഖ്യാപിച്ചു. ഏപ്രിൽ ഒൻപതിന് ഉദ്ഘാടന മൽസരത്തിൽ നിലവിലെ ചാംപ്യൻമാരായ മുംബൈ ഇന്ത്യൻസും – ‌അരങ്ങേറ്റക്കാരായ റൈസിങ് പുണെ സൂപ്പർ ജയന്റ്്സും ഏറ്റുമുട്ടും. മെയ് 29ന് മുംബൈ വാങ്കഡേ സ്റ്റേഡിയത്തിലാണ് ഫൈനൽ.

ഒത്തുകളിയുടേയും വാതുവയ്പിന്റേയും കറപുരണ്ട ഇന്ത്യൻ പ്രീമിയർ ലീഗിൽ ജസ്റ്റിസ് ലോധ കമ്മിറ്റിയുടെ ശുദ്ധീകരണ നടപടികൾക്കുശേഷം ഊർജവും പ്രതീക്ഷയുമേകി പുതിയ സീസണിന് കളിത്തട്ടൊരുങ്ങി. ലോകകപ്പ് ആവേശത്തിന് അഞ്ചു ദിവസത്തെ മാത്രം ഇടവേള നൽകി ഐപിഎൽ ഒൻപതാം സീസൺ കളിതുടങ്ങും. 51 ദിവസം നീളുന്ന ടൂർണമെന്റിൽ പത്തുവേദികളിലായി 60 മൽസരങ്ങൾ. റായ്പൂരും നാഗ്്പൂരും പുതിയ വേദികൾ. തുടക്കവും അവസാനവും മുംബൈ വാങ്കഡേയിൽ. കുട്ടിക്ക്രിക്കറ്റിന്റെ പൂരാവേശത്തിലേക്ക് ഇറങ്ങുമ്പോൾ പ്രിയ ടീമുകളായ ചെന്നൈ സൂപ്പർ കിങ്സും രാജസ്ഥാൻ റോയൽസും ഇക്കുറിയില്ലെന്നത് ആരാധകർക്ക് നിരാശയാണ്.

പകരം ധോണി നായകനായ റൈസിങ് പുണെ ജയന്റ്്സും സുരേഷ് റെയ്ന നായകനായ ഗുജറാത്ത് ലയൺസും. മുഖ്യ സ്പോൺസർമാരായ പെപ്സി പിൻമാറിയതോടെ വിവോഐപിഎൽ എന്നാകും ഇക്കുറി പേര്. ഇന്ത്യയുടെ രാജ്യാന്തര മത്സരങ്ങളും ഐപിഎല്ലും തമ്മിൽ 15 ദിവസത്തെ ഇടവേള ഉണ്ടായിരിക്കണമെന്ന ലോധ കമ്മറ്റി റിപ്പോർട്ടിലെ ശുപാർശ തള്ളിക്കളഞ്ഞാണ് മുൻനിശ്ചയപ്രകാരം ഏപ്രിൽ 9ന് തന്നെ കളി തുടങ്ങുന്ന വിധം മൽസരക്രമം തയ്യാറാക്കിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here