PROVIDENCE, GUYANA NOVEMBER 9: ICC Women's World T20 trophy during match 1 of the ICC Women's World T20 match between New Zealand v India on November 9, 2018 at the National Stadium in Providence, Guyana. (Photo by Ashley Allen - IDI/Getty Images)

ദുബൈ: യു.എ.ഇയിലും മസ്​കത്തിലുമായി നടക്കുന്ന ട്വൻറി 20 ക്രിക്കറ്റ്​ മത്സരങ്ങളുടെ ടിക്കറ്റ്​ വിൽപന തുടങ്ങി. ഈ മാസം 17ന്​ ആരംഭിക്കുന്ന മത്സരങ്ങളുടെ ടിക്കറ്റുകൾ ഞായറാഴ്​ച മുതലാണ്​ ലഭ്യമായിത്തുടങ്ങിയത്​. വിൽപന ആരംഭിച്ച്​ മണിക്കൂറുകൾക്കകം ദുബൈ സ്​റ്റേഡിയത്തിൽ 24ന്​ നടക്കുന്ന ഇന്ത്യ-പാക്​ മത്സരങ്ങളുടെ ടിക്കറ്റുകൾ വിറ്റുതീർന്നു. ടിക്കറ്റുകൾ ലഭ്യമായ platinumlist.net വെബ്​സൈറ്റിൽ ജനറൽ, ജനറൽ ഈസ്​റ്റ്​, പ്രീമിയം, പവലിയൻ ഈസ്​റ്റ്​, പ്ലാറ്റിനം തുടങ്ങിയ ടിക്കറ്റുകളെല്ലാം ഈ മത്സരത്തി​േൻറത്​ വിറ്റുകഴിഞ്ഞു. വിൽപന തുടങ്ങിയതായ പ്രഖ്യാപനം വന്നതോടെ ഇന്ത്യ-പാക്​ ആരാധകർ കൂട്ടമായി ടിക്കറ്റെടുക്കാൻ വെബ്​സൈറ്റിൽ പ്രവേശിച്ചു. ആളുകളുടെ എണ്ണം കൂടിയതോടെ ഓൺലൈൻ ക്യൂ ഏർപ്പെടുത്തേണ്ടതായും വന്നു. ഇതിനാൽ കാത്തിരുന്ന പലർക്കും ടിക്കറ്റുകൾ ലഭിച്ചതുമില്ല. ഇന്ത്യ-പാക്​ മത്സര ടിക്കറ്റുകൾ വിറ്റുതീർന്നുഅബൂദബിയിലും ദുബൈയിലും മത്സരങ്ങൾക്ക്​ സാധാരണ ടിക്കറ്റിന്​ 75 ദിർഹം മുതലും ഷാർജയിൽ 30 ദിർഹം മുതലുമാണ് ലഭ്യമായത്​​. യു.എ.ഇയിലെ വേദികളിൽ 70 ശതമാനം കാണികളെ പ്രവേശിപ്പിക്കാനാണ്​ ഐ.സി.സി അംഗീകാരം നൽകിയിട്ടുള്ളത്​. നവംബർ 14നാണ്​ ഫൈനൽ.

LEAVE A REPLY

Please enter your comment!
Please enter your name here