സ്വിസ് ഓപ്പൺ ബാഡ്മിന്റൻ പുരുഷവിഭാഗം സിംഗിൾസ് കിരീടം ഇന്ത്യയുടെ എച്ച്.എസ്. പ്രണോയ്ക്ക്. ഇന്നു നടന്ന ഫൈനലിൽ ഏഴാം സീഡായ ജർമൻ താരം മാർക്ക് സ്വീബ്ലെറിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് പ്രണോയ് കിരീടം ചൂടിയത്. സ്കോർ: 21–18, 21–15. ടൂർണമെന്റിൽ 13–ാം സീഡായിരുന്നു പ്രണോയ്.

പ്രണോയിയുടെ ആദ്യ സ്വിസ് ഓപ്പൺ കിരീടമാണിത്. 45 മിനിറ്റ് മാത്രം നീണ്ടു നിന്ന പോരാട്ടത്തിലാണ് തന്നേക്കാൾ ആറു സ്ഥാനം മുന്നിലുള്ള എതിരാളിയെ പ്രണോയ് മുട്ടുകുത്തിച്ചത്. തുടർച്ചയായ രണ്ടാം വർഷമാണ് ഇന്ത്യൻ താരങ്ങൾ ഇവിടെ കിരീടം ചൂടുന്നത്. ഇന്ത്യയുടെ തന്നെ കിഡംബി ശ്രീകാന്താണ് സ്വിസ് ഓപ്പൺ പുരുഷ വിഭാഗത്തിലെ നിലവിലെ ചാംപ്യൻ.

ചൈനീസ് തായ്പേയിയുടെ സു വെയ് വാങ്ങിെന തോൽപ്പിച്ചാണ് പ്രണോയ് ഫൈനലിൽ കടന്നത്. രണ്ട് തവണ വനിതാ വിഭാഗം കിരീടം ചൂടിയിച്ചുള്ള ഇന്ത്യയുടെ സൈനാ നെഹ്‌വാൾ സെമിയിൽ തോറ്റു പുറത്തായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here