സംസ്ഥാന സർക്കാർ കായിക താരങ്ങളോട് കാണിക്കുന്ന അവഗണനയെ വിമർശിച്ച് ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവ് ജിൻസൺ ജോൺസൺ. ഏഷ്യൻ ഗെയിംസ് 1500 മീറ്ററിൽ വെങ്കല മെഡൽ നേടിയെങ്കിലും അഭിനന്ദനം അറിയിച്ച് സർക്കാരിന്റെ ഭാഗമായ ആരും വിളിച്ചിട്ടില്ലെന്ന് ജിൻസൺ പറഞ്ഞു. അവഗണ നേരിടുന്നത് കൊണ്ടാണ് പല കായികതാരങ്ങളും സംസ്ഥാനം വിടുന്നതെന്നും ജിൻസൺ ജോൺസൺ പറഞ്ഞു.

മെഡൽ നേടിയെങ്കിലും പ്രതീക്ഷിച്ച പിന്തുണ കേരളത്തിൽ നിന്ന് ലഭിച്ചില്ലെന്ന് ജിൻസൺ പറയുന്നു. മറ്റു സംസ്ഥാനങ്ങളിൽ മെഡൽ ജേതാക്കൾക്ക് മികച്ച പാരിതോഷികം നൽകുന്നു. എന്നാൽ കേരളത്തിലെ മെഡൽ ജേതാക്കൾക്ക് സർക്കാർ ഇതുവരെ പാരിതോഷികം പ്രഖ്യാപിച്ചിട്ടില്ല.

സംസ്ഥാനം വിടാൻ ഒരുങ്ങുകയാണെന്ന കായികതാരങ്ങളുടെ പ്രഖ്യാപനത്തെക്കുറിച്ചും ജിൻസൺ ജോൺസൺ നിലപാട് വ്യക്തമാക്കി. കഷ്ടപ്പാടിന്റെ പ്രതിഫലമാണ് ഓരോ മെഡലും. അതിനനുസരിച്ചുള്ള അംഗീകാരം സർക്കാരുകൾ നൽകണമെന്നും ജിൻസൺ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here