കായിക താരങ്ങളുടെ പ്രതിഷേധം തുടരുന്നതിനിടെ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ പിന്തുണച്ചും കേന്ദ്ര സർക്കാരിനെ വിമർശിച്ചും രാഹുൽ ഗാന്ധി. രാജ്യത്തെ ഓരോ പെൺകുട്ടിക്കും അവാർഡുകളേക്കാൾ വലുത് ആത്മാഭിമാനമാണെന്ന് രാഹുൽ ​ഗാന്ധി പറഞ്ഞു. രാജ്യത്തിന്റെ സംരക്ഷകനായ പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്നും ഇത്തരം ക്രൂരത കാണുന്നതിൽ വേദനയുണ്ടെന്നും രാഹുൽ കൂട്ടിച്ചേർത്തു. ‘എക്സ്’ ഹാൻഡിൽ പോസ്റ്റിലൂടെയാണ് രാഹുൽ വിനേഷിനോട് ഐക്യദാർഢ്യം അറിയിച്ചത്.

ഗുസ്തി താരങ്ങളോടുള്ള അനീതിയിൽ പ്രതിഷേധിച്ച് മേജർ ധ്യാൻചന്ദ് ഖേൽ രത്‌ന പുരസ്കാരവും അർജുന അവാർഡും തിരിച്ചുനൽകുമെന്ന് അറിയിച്ച് വിനേഷ് ഫോഗട്ട് നേരത്തെ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. തുടർന്ന് പ്രധാനമന്ത്രിയുടെ ഓഫീസിലേക്കുള്ള യാത്ര പോലീസ് തടഞ്ഞതിനാൽ കർത്തവ്യപഥിൽ അർജുന, ഖേൽ രത്ന പുരസ്കാരങ്ങൾ വച്ച് ഫോഗട്ട് മടങ്ങുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here