Home / കേരളം (page 11)

കേരളം

ഫോണ്‍കെണിയില്‍ നിന്ന് ശശീന്ദ്രന്‍ എംഎല്‍എ രക്ഷപെടുമോ? ഇന്നറിയാം

തിരുവനന്തപുരം:മുന്‍ മന്ത്രി എ കെ ശശീന്ദ്രനെതിരായ ഫോണ്‍ വിളി വിവാദത്തില്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് സമര്‍പ്പിക്കും. രാവിലെ 9.30 ന് മുഖ്യമന്ത്രിക്കാണ് റിപ്പോര്‍ട്ട് കൈമാറുക. മന്ത്രിക്കെതിരാ ഫോണ്‍ കെണിയില്‍ ഗൂഢാലോചനയുണ്ടോ, സംഭാഷണം എഡിറ്റ് ചെയ്തതാണോ തുടങ്ങിയ കാര്യങ്ങളാണ് പി എസ് ആന്റണി കമ്മീഷന്‍ അന്വേഷിച്ചത്. അശ്ലീല ചുവയോടെയുള്ള സംഭാഷണം മംഗളം ചാനല്‍ പുറത്തുവിട്ട് വിവാദമായ പശ്ചാത്തലത്തിലായിരുന്നു എ കെ ശശീന്ദ്രന്‍ മന്ത്രി സ്ഥാനം രാജിവെച്ചത്. ചാനലിലെ ജീവനക്കാരി …

Read More »

ശബരിമലയിലെ സ്ത്രീപ്രവേശനം: നിലവിലെ ആചാരം പാലിക്കുമെന്ന് ദേവസ്വം പ്രസിഡന്റ്

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച് നിലവിലെ നിയമം അതേപടി പാലിക്കുമെന്ന് ദേവസ്വം പ്രസിഡന്റ് എ.പത്മകുമാര്‍. ഇത് സംബന്ധിച്ച അന്തിമ തീരുമാനം എടുക്കേണ്ടത് കോടതിയാണ്. നിലവിലെ നിയമം ലംഘിച്ച് ആരെങ്കിലും കടന്നുകൂടാന്‍ ശ്രമിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും എ.പത്മകുമാര്‍ പറഞ്ഞു. ശബരിമലയില്‍ ഇന്നലെ ആചാരം ലംഘിച്ച് 31 കാരി ദര്‍ശനത്തിനെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ പ്രസ്താവന. നിലവില്‍ പത്ത് വയസിനും അന്‍പത് വയസിനും ഇടയ്ക്ക് പ്രായമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ …

Read More »

ശബരിമല ദർശനം: വ്യാജ പ്രചരണത്തിനെതിരെ അനില പരാതി നൽകി

ശബരിമല സന്നിധാനത്ത് ദര്‍ശനം നടത്തിയതിന് പ്രചരിച്ച വ്യാജ വാര്‍ത്തയ്ക്കെതിരെ പരാതിയുമായി നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ചീഫ് എന്‍ജിനീയറായ സി ജെ അനില. 50 വയസ്സ് പിന്നിടാത്ത അനില ആചാര ലംഘനം നടത്തിയെന്നാണ് ആരോപണം. സംഭവത്തില്‍ അനില മുഖ്യമന്ത്രിക്കാണ് പരാതി നല്‍കിയത്. തനിക്ക് 51 വയസ്സുണ്ട് , അതിന്റെ രേഖകളും കൈവശമുണ്ട്, ഗൂഢ ലക്ഷ്യങ്ങള്‍ വെച്ചുള്ള പ്രചാരണങ്ങള്‍ക്കെതിരെ ഏത് തരത്തിലുള്ള നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും അനില വ്യക്തമാക്കി. ശബരിമല സന്നിധാനത്ത് പുതിയ …

Read More »

ദിലീപിനെതിരേയുള്ള കുറ്റപത്രത്തില്‍ മഞ്ജു വാര്യരെ സാക്ഷിയാക്കില്ലെന്ന് സൂചന

കൊച്ചി: നടന്‍ ദിലീപിനെതിരേയുള്ള കുറ്റപത്രത്തില്‍ മുന്‍ ഭാര്യയും നടിയുമായ മഞ്ജു വാര്യരെ സാക്ഷിയാക്കില്ലെന്ന് സൂചന. മഞ്ജുവിനെ സാക്ഷിയാക്കണമെന്ന് പോലീസിന് നിയമോപദേശം കിട്ടിയിരുന്നു. എന്നാല്‍ അവർ അസൗകര്യങ്ങള്‍ അറിയിച്ചതിനാലാണ് സാക്ഷി പറയുന്നതില്‍ നിന്ന് ഒഴിവാക്കുന്നതെന്നാണ് റിപ്പോര്‍ട്ട് .തുടരന്വേഷണ സാധ്യതകള്‍ നിലനിര്‍ത്തുന്ന കുറ്റപത്രമാകും പോലീസ് കോടതിയില്‍ നല്‍കുക. കേസിന്റെ വിചാരണ വേഗത്തിലാക്കാന്‍ പ്രത്യേക കോടതി സ്ഥാപിക്കണമെന്നും പോലീസ് കോടതിയോട് ആവശ്യപ്പെട്ടേക്കും. നടി അക്രമിക്കപ്പെട്ട ദിവസം താന്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് തെളിയിക്കാൻ ദിലീപ് ഹാജരാക്കിയ …

Read More »

മഞ്ജുവാര്യരുമില്ല തെളിവുകളുമില്ല: പോലീസിന്റെ മുന്നില്‍ വലിയൊരു ചോദ്യചിഹ്നം!

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരേയുള്ള കുറ്റപത്രത്തില്‍ മുന്‍ ഭാര്യയും നടിയുമായ മഞ്ജു വാര്യരെ സാക്ഷിയാക്കില്ലെന്ന് സൂചന. മഞ്ജുവിനെ സാക്ഷിയാക്കണമെന്ന് പോലീസിന് നിയമോപദേശം കിട്ടിയിരുന്നു. എന്നാല്‍ അവര്‍ അസൗകര്യങ്ങള്‍ അറിയിച്ചതിനാലാണ് സാക്ഷി പറയുന്നതില്‍ നിന്ന് ഒഴിവാക്കുന്നതെന്നാണ് റിപ്പോര്‍ട്ട് .തുടരന്വേഷണ സാധ്യതകള്‍ നിലനിര്‍ത്തുന്ന കുറ്റപത്രമാകും പോലീസ് കോടതിയില്‍ നല്‍കുക. കേസിന്റെ വിചാരണ വേഗത്തിലാക്കാന്‍ പ്രത്യേക കോടതി സ്ഥാപിക്കണമെന്നും പോലീസ് കോടതിയോട് ആവശ്യപ്പെട്ടേക്കും. നടി അക്രമിക്കപ്പെട്ട ദിവസം താന്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് …

Read More »

സിപിഐ-സിപിഎം തര്‍ക്കത്തില്‍ നിലപാട് മയപ്പെടുത്തി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: സിപിഐ-സിപിഎം തര്‍ക്കത്തില്‍ നിലപാട് മയപ്പെടുത്തി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പാര്‍ട്ടി ഒറ്റക്കെട്ടാണെന്നും ആരു വിചാരിച്ചാലും എല്‍ഡിഎഫില്‍ വിള്ളലുണ്ടാക്കാന്‍ കഴിയില്ലെന്നും കാനം പറഞ്ഞു. വിദേശസന്ദര്‍ശനത്തിനുശേഷം തിരിച്ചെത്തിയ കാനം, തിരുവനന്തപുരം വിമാനത്താവളത്തില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു.തോമസ് ചാണ്ടി വിഷയത്തില്‍ നിലപാട് സ്വീകരിക്കാന്‍ സിപിഐ യോഗം പാര്‍ട്ടി സെക്രട്ടറിയെയാണു ചുമതലപ്പെടുത്തിയത്. ഈ യോഗത്തില്‍ കെ.ഇ.ഇസ്മായിലും പങ്കെടുത്തിരുന്നു. അതുകൊണ്ടുതന്നെ മന്ത്രിസഭായോഗത്തില്‍നിന്നു വിട്ടുനില്‍ക്കാനുള്ള തീരുമാനം സിപിഐ ഒറ്റക്കെട്ടായി എടുത്തതാണെന്നും മുതിര്‍ന്ന നേതാവ് കെ.ഇ.ഇസ്മായിലിന്റെ വിമത …

Read More »

ദിലീപിനെ എട്ടാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണസംഘത്തിന്റെ നീക്കം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ എട്ടാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണസംഘത്തിന്റെ നീക്കം. 11 പ്രതികള്‍ ഉള്‍പ്പെട്ട കേസിന്റെ കുറ്റപത്രം ചൊവ്വാഴ്ച സമര്‍പ്പിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.വിദേശത്തേയ്ക്ക് പോകുന്നതിനായി ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ദേ പുട്ട് എന്ന ഹോട്ടല്‍ ശ്യംഖലയുടെ ദുബായ് ശാഖ ഉദ്ഘാടനത്തിന് വേണ്ടിയാണ് ദിലീപ് ഇളവ് ചോദിക്കുന്നത്. കേസില്‍ ജാമ്യത്തിനുള്ള ഉപാധിയായി പാസ്‌പോര്‍ട്ട് കോടതിയില്‍ കെട്ടിവയ്ക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. …

Read More »

കായല്‍കൈയേറ്റം: ചര്‍ച്ചകളിലൂടെ അലയൊലികള്‍ അടങ്ങുമോ?

തിരുവനന്തപുരം: മന്ത്രിസഭയില്‍ നിന്നുള്ള തോമസ് ചാണ്ടിയുടെ രാജിയെച്ചൊല്ലി ഉടലെടുത്ത സി.പി.എം സി.പി.െഎ ഭിന്നത പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ ഇന്നാരംഭിക്കും. വിദേശത്ത് നിന്ന് ഇന്ന് തിരിച്ചെത്തുന്ന സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ കോടിയേരി ബാലകൃഷ്ണനുമായി വൈകാതെ ചര്‍ച്ച നടത്തും. അതേസമയം രാജിയെച്ചൊല്ലി സ്വന്തം പാര്‍ട്ടിയിലുണ്ടായ തര്‍ക്കങ്ങളായിരിക്കും കാനത്തിന് കൂടുതല്‍ തലവേദനയുണ്ടാക്കുക. തോമസ്ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് സി.പി.െഎ മന്ത്രിമാര്‍ മന്ത്രിസഭ യോഗം ബഹിഷ്‌കരിച്ചതിന് പിന്നാലെയായിരുന്നു സി.പി.എം സി.പി.െഎ കൊമ്പുകോര്‍ക്കല്‍. മുഖ്യമന്ത്രിയുടേയും കോടിയേരി ബാലകൃഷ്ണന്റേയും …

Read More »

ഗെയില്‍ സമരം ശക്തിപ്പെടുന്നു

കോഴിക്കോട് : ഗെയില്‍ വാതക പൈപ്പ് ലൈനിന് എതിരെയുള്ള സമരം സമരസമിതി ശക്തിപ്പെടുത്താന്‍ ഒരുങ്ങുന്നു. ഏഴ് ജില്ലകളില്‍ നിന്നുള്ളവര്‍ പങ്കെടുക്കുന്ന കണ്‍വെന്‍ഷന്‍ ഇന്ന് കോഴിക്കോട് ജില്ലയില്‍ നടക്കും. എറണാകുളം, തൃശൂര്‍,പാലക്കാട്,മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്, എന്നിവിടങ്ങളില്‍ നിന്നുളളവരാണ് യോഗത്തില്‍ പങ്കെടുക്കുക. ഉച്ചയ്ക്ക് മൂന്ന് മണിയ്ക്ക് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് കണ്‍വെന്‍ഷന്‍. ജനവാസ മേഖലയിലൂടെയുള്ള പദ്ധതി രൂപരേഖ മാറ്റുക, ഏറ്റെടുക്കുന്ന ഭൂമിയുടെ മാര്‍ക്കറ്റ് വിലയുടെ നാല് ഇരട്ടി നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് …

Read More »

അമ്മയെ കള്ളു കുടിപ്പിച്ച അമ്മയുടെ ജിമിക്കി കമ്മല്‍

ജിമിക്കി കമ്മല്‍ ഒരു കമ്മല്‍ മാത്രമായിരുന്നു ഇന്നലെ എന്നാല്‍ ഇന്നതും കേരളത്തില്‍ വിവാദത്തിന്‍റെ അലകളുയര്‍ത്തുകയാണ്. അമ്മയുടെ ജിമിക്കി കമ്മല്‍ അച്ഛന്‍ കട്ടോണ്ടുപോയി കള്ളുവാങ്ങിച്ചു. അതില്‍ അരിശം വന്ന് അമ്മ അച്ഛന്‍ വാങ്ങിച്ചു കൊണ്ടുവന്ന കള്ളു മുഴുവന്‍ കുടിച്ചു തീര്‍ത്തു. കേരളത്തില്‍ വിവാദത്തിന്‍റെ അലകളുയര്‍ത്തി യ ജിമിക്കി കമ്മലിലെ രണ്ട് വരി പാട്ടാണിത്. ഒരാവേശത്തിനോ ഒരു വ്യത്യസ്തതയ്ക്കോ ജിമിക്കി കമ്മല്‍ ചേര്‍ത്ത് ഒരു പാട്ട് എഴുതിയതാണ്. എന്നാല്‍ അത് അയാള്‍പോലുമറിയാതെ ജനങ്ങളുടെ …

Read More »