Home / അമേരിക്ക (page 40)

അമേരിക്ക

പോലീസിന് തെറ്റിയില്ല; ടിക്കറ്റിനു പകരം താങ്ക്സ് ഗിവിംഗ് ടർക്കി

സാൾട്ടില്ലൊ (മിസിസിപ്പി): കാർ പുള്ളോവർ ചെയ്യണമെന്നു പോലീസിന്‍റെ നിർദേശം ലഭിച്ചാൽ അല്പമൊന്നു ഭയപ്പെടാത്തവർ ആരും ഇല്ല. താങ്ക്സ് ഗിവിംഗ് ആഴ്ചയിൽ മദ്യപിച്ചു വാഹനം ഓടിക്കുന്നവരെ പിടികൂടുന്നതിനു പോലീസ് സർവസന്നാഹങ്ങളുമായി റോഡരികിൽ കാത്തു കിടക്കുക സാധാരണമാണ്. കഴിഞ്ഞദിവസം മിസിസിപ്പിയിൽ വിവിധ ഭാഗങ്ങളിൽ കാത്തു കിടന്നിരുന്ന പോലീസുകാർ വാഹനം കൈകാട്ടി നിർത്തിയതിനുശേഷം കാറിന്‍റെ ഗ്ലാസ് താഴ്ത്താനാവശ്യപ്പെട്ടത് ടിക്കറ്റ് നൽകുന്നതിനുള്ള നടപടി ക്രമങ്ങൾക്കായിരുന്നില്ല. പോലീസുകാരുടെ കൈവശം ഉണ്ടായിരുന്നത് ഓരോ ടർക്കിയായിരുന്നു. കൈ കാണിച്ചു നിർത്തിയ …

Read More »

മാപ്പിന് നവ നേതൃത്വം, അനു സ്കറിയ രണ്ടാംവട്ടവും പ്രസിഡന്റ്

ഫിലാഡല്‍ഫിയ: മൂന്നര പതിറ്റാണ്ടായി ഫിലാഡല്‍ഫിയയിലും പരിസര പ്രദേശങ്ങളിലുമുള്ള മലയാളികളുടെ സാമൂഹിക ഉന്നമനം ലക്ഷ്യംവെച്ച് പ്രവര്‍ത്തിക്കുന്ന കലാ-സാംസ്കാരിക സംഘടനയായ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയയുടെ (മാപ്പ്) നവംബര്‍ 19-നു കൂടിയ ജനല്‍ബോഡിയില്‍ വച്ചു 2018-ലെ ഭാരവാഹികളെ തെരഞ്ഞെടുത്തു. ട്രസ്റ്റി ബോര്‍ഡ് അംഗങ്ങള്‍: യോഹന്നാന്‍ ശങ്കരത്തില്‍, തോമസ് എം. ജോര്‍ജ്, ജോണ്‍സണ്‍ മാത്യു, ഏലിയാസ് പോള്‍. പ്രസിഡന്റ്- അനു സ്കറിയ, ജനറല്‍ സെക്രട്ടറി- തോമസ് ചാണ്ടി, വൈസ് പ്രസിഡന്റ് - ചെറിയാന്‍ …

Read More »

ക്യാപിറ്റല്‍ ഡിസ്‌ട്രിക്റ്റ് മലയാളി അസ്സോസിയേഷന്‍ ശിശുദിനം ആഘോഷിച്ചു

ആല്‍ബനി (ന്യൂയോര്‍ക്ക്): ക്യാപിറ്റല്‍ ഡിസ്‌ട്രിക്റ്റ് മലയാളി അസ്സോസിയേഷന്റെ യുവജന വിഭാഗമായ "മയൂരം" ശിശുദിനം ആഘോഷിച്ചു. പുതിയ ഭാരവാഹികളുടെ (മയൂരം) തെരഞ്ഞെടുപ്പും അന്നേ ദിവസം നടന്നു. നവംബര്‍ 18 ശനിയാഴ്ച സെന്‍‌ട്രല്‍ അവന്യൂവിലെ ലിഷാസ് കില്‍ റിഫോംഡ് ചര്‍ച്ച് ഹാളിലായിരുന്നു പരിപാടികള്‍ സംഘടിപ്പിച്ചത്. നിരവധി കുട്ടികളും മാതാപിതാക്കളും ചടങ്ങില്‍ പങ്കെടുത്തു.  അസ്സോസിയേഷന്‍ പ്രസിഡന്റ് പീറ്റര്‍ തോമസ് പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ശിശുദിനത്തിന്റെ ഉത്ഭവത്തെക്കുറിച്ചും ഇന്ത്യയില്‍ ശിശുദിനം എന്തുകൊണ്ട് ആഘോഷിക്കുന്നു എന്നതിനെക്കുറിച്ചുമുള്ള വിവരങ്ങള്‍ …

Read More »

തേവര കോളജ് പ്രിന്‍സിപ്പല്‍ ഫാ. പ്രശാന്ത് പാലയ്ക്കാപ്പള്ളിലിനു സേക്രട്ട് ഹാര്‍ട്ട് അലുംമ്‌നി ഷിക്കാഗോ സ്വീകരണം നല്‍കുന്നു

ഷിക്കാഗോ: അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിയ തേവര സേക്രട്ട് ഹാര്‍ട്ട് കോളജ് പ്രിന്‍സിപ്പല്‍ ഫാ. പ്രശാന്ത് പാലയ്ക്കാപ്പള്ളില്‍ അച്ചനു ഷിക്കാഗോയിലെ പ്രവാസികളായ എസ്.എച്ച് കോളജ് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഡിസംബര്‍ 3-ന് ഹൃദ്യമായ സ്വീകരണം നല്‍കുന്നു. Date: Sunday, December 3 2017. Time: 3.30 PM Venuue: Country Inn & Suits, Banquet Room, 600 N. Milwaukee Ave, Prospect heights, Illinois- 60070. കൊച്ചിയുടെ ഹൃദയഭാഗത്ത് നിലനില്‍ക്കുന്ന തേവര …

Read More »

കുഞ്ഞിന്റെ മൃതദേഹവുമായി കാര്‍ ഡ്രൈവു ചെയ്ത ഇന്ത്യന്‍ പിതാവ് അറസ്റ്റില്‍.

കണക്റ്റിക്കട്ട്: പൂര്‍ണ്ണമായും അബോധാവസ്ഥയിലായ സ്വന്തം കുഞ്ഞിനെ സ്വയമായി ശുശ്രൂഷ നല്‍കുകയോ, അടിയന്തിരമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയോ ചെയ്യാതെ കാറില്‍ കിടത്തി ഡ്രൈവ് ചെയ്തതിനെ തുടര്‍ന്ന് കുഞ്ഞ് മരിച്ച സംഭവത്തില്‍ ഇന്ത്യന്‍ അമേരിക്കന്‍ വംശജന്‍ ദിവ്യ ഭരത് പട്ടേലിനെ(34) അറസ്റ്റു ചെയ്ത് ജയിലിലടച്ചതായി കണക്റ്റിക്കട്ട് പോലീസ് അറിയിച്ചു. സംഭവത്തെകുറിച്ച് പോലീസ് നല്‍കുന്ന വിശദീകരണം ഇങ്ങനെ. നവംബര്‍ 18ന് ദിവ്യപട്ടേലിന്റെ ഭാര്യ 911 വിളിച്ചു കുഞ്ഞു ശ്വാസോച്ഛാസം ചെയ്യുന്നില്ലെന്നും, ഭര്‍ത്താവ് കുഞ്ഞിനെയെടുത്തു പുറത്തു പാക്ക് …

Read More »

അഞ്ചുവയസ്സുക്കാരന്‍ വെടിയേറ്റു മരിച്ചു. യുവതിയും യുവാവും അറസ്റ്റില്‍

ഡെന്നിസണ്‍(ടെക്‌സസ്): നോര്‍ത്ത് ടെക്‌സസ്സില്‍ അഞ്ചു വയസ്സുക്കാരന്‍ വെടിയേറ്റു മരിച്ച സംഭവത്തിന് ഉത്തരവാദികളെന്ന് സംശയിക്കുന്ന രണ്ടുപേരെ പോലീസ് പിടികൂടി. റയന്‍ ക്ലെ(18), സബ്രീന(17) എന്നീ രണ്ടു പേരാണ് അറസ്റ്റിലായതെന്ന് ഇന്ന് (നവം 21) ചൊവ്വാഴ്ച പോലീസ് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇവര്‍ക്കെതിരെ കൊലകുറ്റത്തിന് കേസ്സെടുത്തിട്ടുണ്ട്. ഞായറാഴ്ച രാത്രി 11 മണിയ്ക്കായിരുന്നു സംഭവം. വെസ്റ്റ് ഈലം സ്ട്രീറ്റിലെ വീട്ടില്‍ കളിക്കുകയായിരുന്ന 5, 11 വയസ്സു പ്രായമുള്ള രണ്ടു കുട്ടികള്‍ക്കാണ് വെടിയേറ്റത്. ഇവരെ …

Read More »

ഇന്ത്യയിലെ മതവര്‍ഗ്ഗീയവാദികളുടെ അക്രമണം ഭയന്ന ഹര്‍ബന്‍സ് സിങ്ങിനെ തിരിച്ചയക്കുന്ന നടപടി കോടതി തടഞ്ഞു.

കാലിഫോര്‍ണിയ: ഇന്ത്യയിലെ മതവര്‍ഗീയ വാദികളുടെ അക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടു അമേരിക്കയില്‍ രാഷ്ട്രീയ അഭയം തേടിയ ഹര്‍ബന്‍സ് സിംഗിനെ തിരിച്ചയക്കണമെന്ന് കീഴ് കോടതി വിധി സാന്‍ഫ്രാന്‍സിക്കൊ 9th സര്‍ക്യൂട്ട് കോര്‍ട്ട് ഓഫ് അപ്പീല്‍സ് കോടതി തടഞ്ഞു. ഡി.എസ്.എസ്.(Dera Sacha Sauda Sect) സംഘടനാ നേതാവ് ഗുര്‍മീറ്റ് റാം റഹിംസിങ്ങിന്റെ അനുയായികളാണ് ഹര്‍സന്‍സിങ്ങിന് നേരെ ക്രൂരമായ ആക്രമണം നടത്തിയത്. ഇതിനെ തുടര്‍ന്ന് 2011 ല്‍ അമേരിക്കയില്‍ രാഷ്ട്രീയ അഭയം തേടിയതായിരുന്നു ഹര്‍ബന്‍സ് സിങ്ങ്. …

Read More »

മിലന്‍ വാര്‍ഷികാഘോഷവും സാഹിത്യ സംവാദവും

മിഷിഗണ്‍ മലയാളികളുടെ ഏക സാഹിത്യ കൂട്ടായ്മയായ മിഷിഗണ്‍ മലയാളികളുടെ ഏക സാഹിത്യ കൂട്ടായ്മയായ മിഷിഗണ്‍ മലയാളി ലിറ്റററി അസോസിയേഷന്‍ (മിലന്‍) 18-മത് വാര്‍ഷിക സമ്മേളനവും സാഹിത്യ സംവാദവും ഡിട്രോയിറ്റിലുള്ള പുനത്തില്‍ കുഞ്ഞബ്ദുള്ള നഗറില്‍ വച്ച് ഡിസംബര്‍ 9ന് നടത്തുന്നു. കല്പിത ധാരണകളെ കാലോചിതമായി നവീകരിക്കുകയും, നൂതനമായ ചിന്താധാരകളുടെ വെളിവെളിച്ചം തെളിയിക്കുകയും ചെയ്യുന്ന സാഹിത്യ ലോകത്തിലെ പുത്തന്‍ വിശേഷങ്ങളുമായി ഡോ.ശശിധരനും, ജെ.മാത്യൂസും മുഖ്യാതിഥികളായി പങ്കെടുക്കുന്നു. ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ മുന്‍ പ്രൊഫസറും, …

Read More »

ഇന്ത്യന്‍ സോഷ്യല്‍ വര്‍ക്കേഴ്‌സ് അസോസിയേഷന് നവ നേതൃത്വം

ഷിക്കാഗോ: ഇന്ത്യന്‍ സോഷ്യല്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്റെ വാര്‍ഷിക ജനറല്‍ബോഡി യോഗവും 2018 -19 പ്രവര്‍ത്തന കാലഘട്ടത്തിലേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഹാളില്‍ വച്ചു നടത്തപ്പെട്ടു. ടോമി കണ്ണാല (പ്രസിഡന്റ്), ജോസ് ഓലിയാനി (വൈസ് പ്രസിഡന്റ്), ലിന്‍സണ്‍ തോമസ് കൈതമലയില്‍ (സെക്രട്ടറി), തോമത് ഡിക്രൂസ് (ജോയിന്റ് സെക്രട്ടറി), രാജു മാനുങ്കല്‍ (ട്രഷറര്‍) എന്നിവര്‍ അടങ്ങുന്നതാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റി. ജോര്‍ജ് വെണ്ണികണ്ടം, സന്തോഷ് കുര്യന്‍, സെബാസ്റ്റ്യന്‍ ഇമ്മാനുവേല്‍, ബെന്നി കുര്യാക്കോസ്, …

Read More »

മണ്ഡല വ്രതാരംഭത്തിന് ഭക്തിസാന്ദ്രമായ തുടക്കം

അരിസോണ: .വൃശ്ചികപിറവിയോടെ ആരംഭിക്കുന്ന മണ്ഡലകാലവ്രതാരംഭത്തിന് അരിസോണയില്‍ ഭക്തിസാന്ദ്രമായ തുടക്കം, സ്വാമിപാദം തേടി അരിസോണയിലെ അയ്യപ്പഭക്തര്‍ക്ക് ഇനി 41 ദിവസക്കാലം വൃതാനുഷ്ടാനത്തിന്റെയും ശരണമന്ത്രജപത്തിന്റെയും നാളുകള്‍. മണ്ഡലകാലവൃതാരംഭത്തിനു തുടക്കംകുറിച്ചുകൊണ്ട് ഞാറാഴ്ച നവംബര്‍ 19 ന് ഭാരതീയ ഏകതമന്ദിറില്‍ വച്ച് അയ്യപ്പമണ്ഡല പൂജനടത്തി . തന്ത്രി സുദര്‍ശന്‍ജിയുടെ മുഖ്യകാര്‍മികത്വത്തില്‍ ശരണഘോഷമുഖരിതമായ അന്തരീക്ഷത്തില്‍ ആചാരവിധിപ്രകാരം നടന്ന പൂജാദികര്‍മ്മങ്ങളില്‍ അരിസോണയുടെ വിവിധഭാഗങ്ങളില്‍നിന്നും നൂറുകണക്കിന് അയ്യപ്പഭക്തര്‍ പങ്കാളികളായി. ഗണപതിപൂജ, അയ്യപ്പസങ്കല്‍പം, മാലയിടീല്‍, അലങ്കാരം, പതിനെട്ടുപടിപൂജ, പടിപ്പാട്ട് , ദീപാരാധന, …

Read More »