Home / ലോകം (page 3)

ലോകം

ക്രൂരനായ കിമ്മിന്റെ സഹോദരി ഇങ്ങനെയോ?

സിയോള്‍: ക്രൂരനും രക്തദാഹിയുമായ സഹോദരന് ഇങ്ങനെയൊരു സഹോദരിയോ? അതോ ആ സഹോദരനെക്കുറിച്ച് ഇത്രനാള്‍ കേട്ടതില്‍ പലതും വെറുതെയായിരുന്നോ? ഇങ്ങനെ ചിലതു ചോദിക്കണം ദക്ഷിണ കൊറിയയിലെ മാധ്യമങ്ങളും ജനങ്ങളും എന്നു കണക്കു കൂട്ടിത്തന്നെയായിരുന്നു ആ നീക്കം. അതു ഫലിച്ചു. ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ് ഇപ്പോള്‍ ദക്ഷിണകൊറിയയിലെ താരമായിരിക്കുന്നു. ശൈത്യകാല ഒളിംപിക്‌സിനുള്ള ഉത്തര കൊറിയന്‍ ടീമിനെ അനുഗമിക്കുന്നു എന്ന വ്യാജേന യോ ജോങ്ങിനെ ദക്ഷിണ …

Read More »

ചൈന നിര്‍മ്മിക്കുന്ന സാമ്പത്തിക ഇടനാഴിക്ക് പുതിയ ഭീഷണി. ഭൂകമ്പമോ സുനാമിയോ പോലുള്ള പ്രകൃതി ദുരന്തമുണ്ടായാല്‍ പദ്ധതി നടപ്പാകില്ലെന്ന് വിദഗ്ധര്‍

ഹോങ്കോങ്: ചൈന നിര്‍മ്മിക്കുന്ന സാമ്പത്തിക ഇടനാഴി ( ‘വണ്‍ ബെല്‍റ്റ് വണ്‍ റോഡ്’ )ക്ക് പുതിയ ഭീഷണി. ഭൂകമ്പമോ സുനാമിയോ പോലുള്ള പ്രകൃതി ദുരന്തമുണ്ടായാല്‍ പദ്ധതി നടപ്പാകില്ലെന്ന് വിദഗ്ധര്‍ ചൈനയ്ക്ക് മുന്നറിയിപ്പ് നല്‍കി. ലോകത്തിലെ ഏറ്റവും ശക്തിയേറിയ ഭൂകമ്പമുണ്ടാകാന്‍ സാധ്യതയേറെയുള്ള മേഖലയാണ് മഖ്‌റാന്‍ ട്രെഞ്ചിനോട് ചേര്‍ന്ന് നിലനില്‍ക്കുന്ന ഗ്വാദര്‍ തുറമുഖം. കോടികള്‍ ചെലവിട്ടാണ് പാകിസ്താനിലെ ഗ്വാദര്‍ തുറമുഖത്തോട് ചേര്‍ന്ന് ഇടനാഴി നിര്‍മ്മിക്കുന്നത്. 1945ലുണ്ടായ ഭൂകമ്പത്തിലും സൂനാമിയിലും 4000ത്തോളം പേര്‍ കൊല്ലപ്പെട്ടിരുന്നു. റിക്ടര്‍ …

Read More »

‘ചരിത്രപരമായ സന്ദർശനം’: നരേന്ദ്ര മോദി റാമല്ലയിലെത്തി

റാമല്ല: പ്രധാനമന്ത്രി നരേന്ദ്ര മോദി ഫലസ്തീനിലെ റാമല്ലയില്‍ എത്തി. ഇസ്‌റാഈല്‍, ജോര്‍ദാന്‍ ഹെലികോപ്റ്ററുകളുടെ അകമ്പടിയോടെയാണ് മോദി റാമല്ലയില്‍ ഇറങ്ങിയത്. റാമല്ലയില്‍ മുന്‍ ഫലസ്തീന്‍ പ്രസിഡന്റ് യാസര്‍ അറഫാത്തിന്റെ ഖബറിടത്തില്‍ മോദി എത്തി. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഫലസ്തീന്‍ സന്ദര്‍ശിക്കുന്നത്. ഫലസ്തീനില്‍ എത്തിയെന്നും, ഉഭയകക്ഷി സഹകരണം ശക്തമാക്കുന്നതിനുള്ള ചരിത്രപരമായ സന്ദര്‍ശനമാണിതെന്നും മോദി ട്വീറ്റ് ചെയ്തു. ഫലസ്തീന്‍ നല്‍കുന്ന ഔദ്യോഗിക സ്വീകരണത്തിനു ശേഷം, പ്രസിഡന്റ് മഹമൂദ് അബ്ബാസുമായി മോദി കൂടിക്കാഴ്ച നടത്തും. ഇരുവരും …

Read More »

മാലിദ്വീപ് പ്രതിസന്ധിയില്‍ ആശങ്കയറിയിച്ച് ഇന്ത്യയും യു.എസും

വാഷിങ്ടണ്‍: മാലദ്വീപിലെ രാഷ്ട്രീയ സ്ഥിതിഗതികളില്‍ ഇന്ത്യയും യു.എസും ആശങ്ക രേഖപ്പെടുത്തി. യു.എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ടെലിഫോണ്‍ വഴി ചര്‍ച്ച നടത്തിയ ശേഷമാണ് ആശങ്ക രേഖപ്പെടുത്തിയത്. ജനാധിപത്യ സംവിധാനങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെയും നിയമ സംവിധാനം നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയും ഇരുവരും ഫോണ്‍ സംഭാഷണത്തിനിടെ ചര്‍ച്ച ചെയ്തു. കൂടാതെ അഫ്ഗാനിസ്ഥാനിലെ സാഹചര്യങ്ങളും ഇന്തോ- പസഫിക് മേഖലയിലെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തിട്ടുണ്ട്. ഈ വര്‍ഷം ആദ്യമായാണ് ഇരുവരും …

Read More »

ആകാശക്കാറിന് വഴിതെറ്റി

വാഷിംഗ്ടണ്‍: ലോകത്തിലെ ഏറ്റവും കരുത്തേറിയ റോക്കറ്റായ ഫാല്‍ക്കണ്‍ ഹെവിയോടൊപ്പം കയറ്റി വിട്ട ടെസ് ല റോഡ്സ്റ്റര്‍ കാര്‍ യാത്ര തുടരുന്നു. ഇപ്പോള്‍ കാര്‍ ചൊവ്വയിലേക്കുള്ള ലക്ഷ്യം തെറ്റി വ്യാഴത്തിന് മുന്‍പുള്ള ഛിന്ന ഗ്രഹമേഖലയിലാണ്. ആദ്യത്തെ ബഹിരാകാശ സ്‌പോര്‍ട്‌സ് കാറാണ് ടെസ് ല. ചൊവ്വ ലക്ഷ്യമിട്ട നടത്തിയ യാത്രയുടെ വീഡിയോ ഭൂമിയിലേക്ക് അയക്കുന്നുണ്ട്. ഛിന്ന ഗ്രഹമേഖലയില്‍ നിന്ന് കാര്‍ പുറത്തേക്ക് കടന്നാല്‍ വര്‍ഷങ്ങളോളം സൗരയൂഥത്തില്‍ ചുറ്റിക്കറങ്ങിയേക്കുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. കാറിന്റെ ഭാരം …

Read More »

കാനഡ സ്പിരിച്ച്വൽ ഗ്രൂപ്പ് വാട്സ്ആപ് ബൈബിൾ ക്വിസ് രണ്ടാം റൗണ്ട് അവസാനിച്ചു.

ടോറോന്റോ : കാനഡ സ്പിരിച്ച്വൽ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ഡിസംബർ 1 നു ആരംഭിച്ച വാട്സ്ആപ് ബൈബിൾ ക്വിസ് രണ്ടാം റൗണ്ട് പിന്നിട്ടപ്പോൾ കാനഡയുടെ വിവിധ പ്രവിശ്യകളിൽ നിന്ന് അറുപതോളം പേർ പങ്കെടുത്തു. രണ്ടാം റൗണ്ടിൽ സിമി മാത്യു കുരുവിള ( നയാഗര ) , സോമി ബിജു (ടോറോന്റോ ) സുമി ജെറി (ഹാമിൽട്ടൺ),ലീന അനിൽ (ബ്രാംപ്ടൺ) എന്നിവരാണ് മുന്നിട്ടു നില്കുന്നത്. ബൈബിളിനെ പത്തോളം ഭാഗങ്ങളായി വിഭചിച്ചു വിവിധ റൗണ്ടുകളായാണ് …

Read More »

മാലിദ്വീപ് പ്രതിനിധി സംഘം പാക്, ചൈന, സഊദി രാജ്യങ്ങളിലേക്ക് : ഇന്ത്യയിലേക്കില്ല

മാലി: മാലിദ്വീപിലെ പ്രതിസന്ധിക്കിടെ പിന്തുണ ആവശ്യപ്പെട്ട് പ്രസിഡന്റ് അബ്ദുല്ല യമീന്റെ പ്രതിനിധി സംഘം വിവിധ രാജ്യങ്ങിലേക്ക് പുറപ്പെട്ടു. എന്നാല്‍ ഇന്ത്യയിലേക്ക് പ്രതിനിധി സംഘത്തെ അയച്ചില്ല. ചൈന, പാകിസ്താന്‍, സഊദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് അയച്ചിട്ടും നല്ല ബന്ധത്തിലുള്ള ഇന്ത്യയിലേക്ക് പ്രതിനിധികളെ അയക്കാത്തതിന്റെ കാരണം വ്യക്തമല്ല. അതേസമയം, ഇന്ത്യയിലേക്ക് വരാനാണ് ആദ്യം പദ്ധതിയിട്ടതെന്നും എന്നാല്‍ ഇന്ത്യന്‍ നേതാക്കന്മാര്‍ക്ക് പറ്റിയ സമയം ഇല്ലാത്തതിനാലാണ് മാറ്റിവച്ചതെന്നും നേരത്തെ നിശ്ചയിച്ചിരുന്ന പ്രതിനിധി സംഘത്തലവന്‍ അഹമ്മദ് മുഹമ്മദ് പറഞ്ഞു. …

Read More »

ഫാല്‍ക്കണ്‍ ഹെവി വിജയകരമായി പരീക്ഷിച്ചു

ലോകത്തെ ഏറ്റവും ശക്തിയേറിയ റോക്കറ്റ് ഫാല്‍ക്കണ്‍ ഹെവി വിജയകരമായി പരീക്ഷിച്ചു. വ്യവസായ ഭീമന്‍ എലന്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള സ്‌പേസ് എക്‌സ് ആണ് ഈ റോക്കറ്റ് വിക്ഷേപിച്ചത്. അമേരിക്കന്‍ സമയം പുലര്‍ച്ചെ 1.30നായിരുന്നു വിക്ഷേപണം. ഫ്‌ളോറിഡയിലെ കെന്നഡി സ്‌പെയ്‌സ് സെന്ററില്‍ നടന്ന വിക്ഷേപണം കാണാന്‍ ആയിരക്കണക്കിനാളുകളെത്തിയിരുന്നു. വിക്ഷേപണത്തിനായി 2500 ടണ്‍ ഊര്‍ജം ഉപയോഗിച്ചു. 63,500 കിലോഗ്രാം ചരക്ക് ഭൂമിക്ക് പുറത്തെത്തിക്കാനുള്ള ശേഷി ഫാല്‍ക്കണ്‍ ഹെവിയ്ക്കുണ്ട്. ചൊവ്വയിലേക്കും ചന്ദ്രനിലേക്കും മനുഷ്യനെ അയക്കാനുള്ള ശ്രമങ്ങള്‍ക്ക് …

Read More »

ബ്രിട്ടിഷ് പാര്‍ലമെന്റില്‍ അഞ്ചില്‍ ഒരാളെന്ന കണക്കില്‍ ലൈംഗിക പീഡനത്തിന് ഇരയാകുന്നു

ലണ്ടന്‍: ബ്രിട്ടിഷ് പാര്‍ലമെന്റിലെ ജീവനക്കാരില്‍ അഞ്ചില്‍ ഒരാളെന്ന കണക്കില്‍ ലൈംഗിക പീഡനത്തിന് ഇരയാവുകയോ ‘മോശം അനുഭവം’ ഏറ്റുവാങ്ങേണ്ടി വരികയോ ചെയ്തിട്ടുണ്ടെന്നാണു റിപ്പോര്‍ട്ട്. ഇവരില്‍ കൂടുതലും സ്ത്രീകളാണ്. ഏതാനും മാസം മുന്‍പു ബ്രിട്ടനെ പിടിച്ചുകുലുക്കിയ ലൈംഗികപീഡന ആരോപണങ്ങളെത്തുടര്‍ന്നു രൂപീകരിച്ച കമ്മിഷന്റെ സര്‍വേ റിപ്പോര്‍ട്ടിലാണു ഞെട്ടിപ്പിക്കുന്ന വിവരമുള്ളത്. ലൈംഗികാരോപണങ്ങളെ കൈകാര്യം ചെയ്യുന്ന കാര്യത്തിലും നടപടിയെടുക്കുന്നതിലും നിലവിലെ സംവിധാനങ്ങളില്‍ സമൂലമായ മാറ്റം വേണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. ലൈംഗികവിവാദത്തില്‍പ്പെട്ട് ഇക്കഴിഞ്ഞ നവംബറില്‍ കണ്‍സര്‍വേറ്റിവ് എംപി ചാര്‍ലി …

Read More »

ചൈനയെ തള്ളി നഷീദ്; മാലദ്വീപില്‍ ഇന്ത്യ സൈനിക ഇടപെടല്‍ നടത്തണം

മാലെ: രാഷ്ട്രീയ അനിശ്ചിതാവസ്ഥ നിലനില്‍ക്കുന്ന മാലദ്വീപില്‍ ഇന്ത്യ സൈനിക ഇടപെടല്‍ നടത്തുകതന്നെ വേണമെന്ന് ആരാജ്യത്തെ മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദ്. സൈനിക ഇടപെടല്‍ പാടില്ലെന്നും ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കണമെന്നും ചൈന അഭിപ്രായപ്പെട്ടതിന് പിന്നാലെയാണിത്. മാലദ്വീപില്‍ ഒരുതരത്തിലുള്ള സൈനിക നീക്കവും പാടില്ലെന്നും അത്തരം സാഹചര്യം പ്രശ്നങ്ങള്‍ സങ്കീര്‍ണമാക്കുമെന്നും ചൈന മുന്നറിയിപ്പ് നല്‍കിയിരുന്നു. ചൈനയോട് അടുപ്പം പുലര്‍ത്തുന്ന പ്രസിഡന്റ് അബ്ദുള്ള യമീന്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും രണ്ട് മുതിര്‍ന്ന ജഡ്ജിമാരെ അറസ്റ്റു ചെയ്യുകയും …

Read More »