ചില കോവിഡ് വാക്‌സിനുകൾ അപൂർവമായി ഹൃദയ രോഗം, തലച്ചോറിന്റെ അസുഖം, രക്തത്തിലെ രോഗബാധ എന്നിവയ്ക്കു കാരണമാവുന്നതായി വിശാലമായ ഒരു പഠനത്തിൽ കണ്ടെത്തി. കുത്തിവയ്പ് എടുത്ത 99 മില്യൺ ആളുകളെ എട്ടു രാജ്യങ്ങളിലായി പഠനത്തിന് ഉപയോഗിച്ചെന്നു ബ്ലൂംബെർഗ് ന്യൂസ് പറയുന്നു. ഫൈസർ, മോഡേണ, ആസ്ട്ര സിനേക്കാ എന്നീ കമ്പനികളുടെ വാക്‌സിൻ ആണ് വിലയിരുത്തിയത്.

കുത്തിവച്ചവരെ 13 രോഗാവസ്ഥകൾക്കു വിലയിരുത്തി. ‘വാക്‌സിൻ’ എന്ന പ്രസിദ്ധീകരണത്തിൽ കഴിഞ്ഞയാഴ്ച നൽകിയ ഫലങ്ങൾ അനുസരിച്ചു പലർക്കും നേരിയ തോതിൽ ഞരമ്പ് സംബന്ധമായ രോഗങ്ങളും രക്തവും ഹൃദയവുമായി ബന്ധപ്പെട്ട അസുഖങ്ങളും ഉണ്ടായി.

ഫൈസർ ബയോടെക്, മോഡേണ എന്നിവയുടെ ഒന്നും രണ്ടും മൂന്നും ഡോസുകൾ എടുത്ത ചിലരിൽ അപൂർവമായി ഹൃദയ പേശിക്കു വീക്കമുണ്ടാവുന്ന മയോകാർഡൈറ്റിസ് കണ്ടെത്തി. സമാനമായ പെരികാർഡൈറ്റിസ് ആസ്ട്ര സിനേക്കയുടെ മൂന്നാം ഷോട്ട് എടുത്തവരിൽ 6.9 ഇരട്ടി വർധിച്ചു. 

കോവിഡിന്റെ അനന്തരഫലങ്ങൾ നീണ്ടു നിൽക്കുമ്പോൾ വ്യായാമം ചെയ്യാനുള്ള ശേഷി നഷ്ടമാവുന്നു.

മോഡണയുടെ ആദ്യ കുത്തിവയ്‌പിൽ 1.7 ഇരട്ടിയും നാലാം ഡോസിൽ 2.6 ഇരട്ടിയും അപകട സാധ്യത കണ്ടു.

ആസ്ട്ര സിനേക്കാ വാക്‌സിൻ എടുത്തവരിൽ Guillain-Barre syndrome എന്ന അപൂർവ ഞരമ്പു രോഗം ഉണ്ടാവാനുള്ള സാധ്യത രണ്ടര ഇരട്ടി വരെ വർധിച്ചു. ശരീരത്തിന്റെ പ്രതിരോധ സംവിധാനം ഞരമ്പുകളെ ആക്രമിക്കുന്ന അവസ്ഥയാണിത്.

മഹാമാരി ഉണ്ടായ ശേഷം 13.5 ബില്യണിലേറെ ഡോസ് വാക്‌സിൻ ലോകമൊട്ടാകെ നൽകിയിട്ടുണ്ട്. വളരെ കുറച്ചു പേർക്ക് അതിന്റെ ദൂഷ്യഫലങ്ങൾ ഉണ്ടായി.

LEAVE A REPLY

Please enter your comment!
Please enter your name here