Home / പുതിയ വാർത്തകൾ (page 152)

പുതിയ വാർത്തകൾ

ഖേദം പ്രകടിപ്പിച്ചിട്ടു കാര്യമില്ലെന്നു മുഖ്യമന്ത്രി

ഭോപ്പാലിൽ നടന്നത് ആർഎസ്എസ് സംസ്ക്കാരത്തിന്റെ പ്രതിഫലനമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഭോപ്പാലിൽ മലയാളി സംഘടനയുടെ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ തന്നെ ആർഎസ്എസ് പ്രവർത്തകർ തടഞ്ഞതായുള്ള മാധ്യമ റിപ്പോർട്ടുകൾ ശരിയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലായിരുന്നെങ്കിൽ ഇത്തരമൊരു സംഭവം ഉണ്ടാകില്ലായിരുന്നു. സംസ്ക്കാരത്തിന്റെ അന്തരമാണ് ഇത്തരം പ്രശ്നം സൃഷ്ടിക്കുന്നത്.  ആർഎസ്എസ്-സിപിഐഎം സംഘർഷം രൂക്ഷമായിരുന്ന സമയത്ത് പാർട്ടി ഗ്രാമമെന്നുവിളിക്കുന്ന സ്ഥലങ്ങളിൽ കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ് സംന്ദർശനം നടത്തിയിരുന്നു. സംഘർഷ സാദ്ധ്യതയുണ്ടായിരുന്ന സമയത്ത് യാതൊരു കുഴപ്പവുമാല്ലാതെ സന്ദർശനം നടത്താൻ …

Read More »

മുഖ്യമന്ത്രി പിണറായി വിജയനെ തരിച്ചയച്ച സംഭവത്തിൽ മധ്യപ്രദേശ് സർക്കാരിനെതിരെ പ്രതിഷേധവുമായി ഉമ്മൻ ചാണ്ടി

ഭോപ്പാലിൽ മലയാളി സംഘടനയുടെ ചടങ്ങിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ തരിച്ചയച്ച സംഭവത്തിൽ മധ്യപ്രദേശ് സർക്കാരിനെതിരെ പ്രതിഷേധവുമായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കേരള മുഖ്യമന്ത്രിയെ പരിപാടിയിൽ പങ്കെടുക്കാൻ അനുവദിക്കാതിരുന്നത് ഫെഡറൽ സംവിധാനത്തിന്റെ നഗ്നമായ ലംഘനമാണ്. അദ്ദേഹം പറഞ്ഞു. മധ്യപ്രദേശ് ബിജെപി സർക്കാരിന്റെ നടപടി നിർഭാഗ്യകരമാണ്. ഉമ്മൻ ചാണ്ടി വ്യക്തമാക്കി. ബജ്റംഗദൾ നേതാവ് ദേവേന്ദ്ര റാവത്തിന്റെ നേതൃത്വത്തിലുളള പത്തൊമ്പതംഗ സംഘമാണ് ഭോപ്പാൽ മലയാളി അസോസിയേഷൻ സംഘടിപ്പിച്ച സ്വീകരണ പരിപാടി അലങ്കോലപ്പെടുത്താനെത്തിയത്. …

Read More »

ജയലളിതയുടെ പിൻഗാമി താനാണെന്ന് സഹോദരപുത്രി ദീപ

എഐഎഡിഎംകെയുടെ തലപ്പത്തേക്ക് ശശികല വരുന്നത് തമിഴ് ജനതയ്ക്ക് താത്പര്യമില്ലെന്ന് ജയലിതയുടെ സഹോദര പുത്രി ദീപ . ”ജനങ്ങളുടെ പാര്‍ട്ടിയാണ് എഐഎഡിഎംകെ. ജനാധിപത്യപരമായി നീങ്ങുന്ന പാര്‍ട്ടിയുടെ ചുമതല പെട്ടന്നൊരാള്‍ക്ക് ഏറ്റെടുക്കാന്‍ കഴിയില്ല. ശശികല എന്നല്ല ആര്‍ക്കു വേണമെങ്കിലും പാര്‍ട്ടിയിലെ അധികാരം തട്ടിയെടുക്കാം. പക്ഷേ തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ മാത്രമേ ഒരാള്‍ യഥാര്‍ത്ഥ നേതാവാകുകയുള്ളൂ”. ദീപ പറഞ്ഞു. ജയലളിതയില്‍ നിന്നും മറച്ചു വച്ച് പല കാര്യങ്ങളും ശശികല ചെയ്തിട്ടുണ്ട്. അത് ജയലളിതയെ പലപ്പോഴും അലോസരപ്പെടുത്തിയിരുന്നു .”ജയലളിതയുടെ ഭൗതിക …

Read More »

കറൻസി കരിഞ്ചന്ത; കള്ളപ്പണക്കാർക്കു കോടികളുടെ പുതിയ നോട്ടുകൾ

സത്യസന്ധമായി ജോലി ചെയ്തു ജീവിക്കുന്നവരുടെ ജീവിതമാണ് നവംബർ എട്ടു മുതൽ നരകതുല്യമായി മാറിയത്. കള്ളപ്പണക്കാരിപ്പോഴും സ്വർലോകത്തു തന്നെയാണ്.എന്നാൽ നൂറു കണക്കിനു കോടിയുടെ പുതിയ രണ്ടായിരം രൂപാ നോട്ടുകൾ രാജ്യവ്യാപകമായി ആദായനികുതി വകുപ്പു പരിശോധനയിൽ പിടിക്കപ്പെടുമ്പോഴും പ്രസക്തമായ ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെ സർക്കാർ ഒളിച്ചു കളിക്കുന്നു. ബാങ്കുകളുടെ സഹായമില്ലാതെ വ്യക്തികളുടെ കൈവശം പുതിയ നോട്ടുകൾ എത്തുകയില്ല എന്നതു പകൽപോലെ വ്യക്തമാണ്. അതുകൊണ്ടാണു പിടിക്കപ്പെട്ടവർക്ക് ഏതു ബാങ്കിലായിരുന്നു അക്കൌണ്ട് എന്ന ചോദ്യം പ്രസക്തമാകുന്നത്. …

Read More »

കൊച്ചി മെട്രോയുടെ പരിപാലനചുമതല കുടുംബശ്രീയ്ക്ക്

കൊച്ചി മെട്രോയുടെ പരിപാലനചുമതല കുടുംബശ്രീയ്ക്ക്. കൊച്ചിയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇത് സംബന്ധിച്ച ധാരണാപത്രത്തിൽ കെഎംആർഎല്ലും കുടുംബശ്രീയും ഒപ്പുവെച്ചു.  സ്റ്റേ,നുകളുടെ പരിപാലനമായിരിക്കും കുടുംബശ്രീ പ്രധാനമായും നിർവ്വഹിക്കുക. പാർക്കിംഗ്, ക്ലീനിംഗ്, പൂന്തോട്ടപരിപാലനം, ടിക്കറ്റ് വിതരണം, ശുചീകരണം എന്നിവ പൂർണ്ണമായും കുടുംബശ്രീ വഹിക്കുമെന്ന് തദ്ദേശവികസനവകുപ്പ് മന്ത്രി കെ ടി ജലീൽ പറഞ്ഞു. ആദ്യഘട്ടത്തിൽ 300 പേർക്കും, രണ്ടാംഘട്ടത്തിൽ 1800 പേർക്കും ജോലി ലഭിക്കും. വിദ്യാഭ്യാസയോഗ്യതയ്ക്കനുസരിച്ച് ജോലിക്കയറ്റം നൽകുന്ന കാര്യം …

Read More »

നോട്ട് പിൻവലിക്കൽ: ക്രിസ്തുമസ്-പുതുവത്സര കേക്ക് വിപണിയെ ബാധിക്കുമെന്ന ആശങ്കയിൽ ചെറുകിട ബേക്കറികൾ

നോട്ട് പിൻവലിക്കൽ ക്രിസ്തുമസ്-പുതുവത്സര കേക്ക് വിപണിയെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയിലാണ് ചെറുകിട ബേക്കറികൾ. ഡിസംബർ രണ്ടാം വാരം മുതൽ ജനുവരി ആദ്യവാരം വരെ നീണ്ടു നിൽക്കുന്ന ഉത്സവകാലം ബേക്കറിയുടെ കൂടി ഉത്സവമാണ്. പണം പിൻവലിക്കലിൽ ഏർപ്പെടുത്തിയിട്ടുള്ള കർശന നിയന്ത്രണങ്ങളും ശമ്പളവിതരണത്തിൽ ഉണ്ടാവാനിടയുള്ള പ്രശ്നങ്ങളുമാണ് ചെറുകിട ബേക്കറികളെ കൂടുതൽ ആശങ്കയിലാഴ്ത്തുന്നത്. ചെറുകിട ബേക്കറികളിൽ സ്‌വൈപ്പിങ് സൗകര്യവും മറ്റും ഇല്ലാത്തതിനാൽ ഇത്തരം പേയ്‌മെന്റ് സൗകര്യങ്ങൾ ഉള്ള വൻകിട ബ്രാൻഡഡ് ബേക്കറികളിലേക്ക് ഉപഭോക്താക്കൾ പോകാൻ …

Read More »

മലയാളി അസോസിയേഷന്‍ ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ തെരഞ്ഞെടുപ്പില്‍ കനത്ത പോളിംഗ്

ഹൂസ്റ്റണ്‍:മലയാളി അസോസിയേഷന്‍ ഗ്രേറ്റര്‍ ഹൂസ്റ്റന്‍റെ ഈ വര്‍ഷത്തെ ഭാരവാഹികളെ കണ്ടെത്തനുള്ള തെരഞ്ഞെടുപ്പില്‍ കനത്ത പോളിംഗ്.ഉച്ചയോടെ അറുന്നൂറിലധികം അംഗങ്ങള്‍ വോട്ടു രേഖപ്പെടുത്തി.ഇത്തവണ 90ശതമാനം പോളിംഗ് ഉണ്ടാകുമെന്നും അത് തങ്ങള്‍ക്ക് അനുകൂലഘടകമാണെന്നും ഇരു പാനലുകളുടെയും സാരഥികളായ ശശിധരന്‍ നായരും തോമസ് ചെറുകരയും പറഞ്ഞു.1080 കുടുംബങ്ങളാണ് അസോസിയേഷനിലുള്ളത്. മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി കൂടുതല്‍ അംഗങ്ങള്‍ വോട്ടുചെയ്യാനെത്തിയത് അസോസിയേഷന്‍റെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തി ഹൂസ്റ്റണിലെ മലയാളികളൂടെ ഐക്യം ശക്തിപ്പെടുത്താനുള്ള അംഗങ്ങളുടെ ജനാധിപത്യ ബോധത്തിലൂന്നിയ ആഹ്വാനമാണെന്ന് നിലവിലെ …

Read More »

അല ഡാലസ് ചാപ്റ്റര്‍ പ്രവര്‍ത്തനോദ്ഘാടനം നിര്‍വ്വഹിച്ചു

ഗാര്‍ലന്റ് (ഡാലസ്): അമേരിക്കന്‍ മലയാളികളുടെ പുരോഗമന സാഹിത്യ- സാംസ്‌കാരിക - കലാ വേദിയായ ആര്‍ട്ട് ലവേഴ്‌സ് ഓഫ് അമേരിക്കയുടെ ഡാലസ് ചാപ്റ്റര്‍ പ്രവര്‍ത്തനോദ്ഘാടനം കേരള മുന്‍ വിദ്യാഭ്യാസ -സാംസ്‌കാരിക മന്ത്രിയും പോളിറ്റ് ബ്യൂറോ അംഗവുമായ എം.എ. ബേബി നിര്‍വ്വഹിച്ചു. നവംബര്‍ 27 ശനിയാഴ്ച ഗാര്‍ലന്റ് കിയാ റസ്റ്റോറന്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കോര്‍ഡിനേറ്റര്‍ മനോജ് മഠത്തില്‍ അധ്യക്ഷത വഹിച്ചു. അന്തരിച്ച ഫിദല്‍ കാസ്‌ട്രോ, കലാ സാഹിത്യ നായകന്മാര്‍ എന്നിവര്‍ക്ക് …

Read More »

നിര്‍ദ്ധനരുടെ നിത്യവൃത്തിക്ക് തയ്യല്‍ മെഷിന്‍ പദ്ധതി

സമൂത്തില്‍ അവശതയനുഭവിക്കുന്ന നിര്‍ദ്ധനരായ കുടുംബങ്ങളുടെ നിത്യ ചിലവിന് പണം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച 'ഒരു കുടുംബത്തിന് ഒരു തയ്യല്‍ മെഷീന്‍' എന്ന പദ്ധതിയുടെ ഉല്‍ഘാടനം നവംബര്‍ 13 ന് പത്തനംതിട്ട ടൗണ്‍ ഹാളില്‍ അമേരിക്കന്‍ മലയാളിയും, സാമൂഹിക സാംസക്കാരിക പ്രവര്‍ത്തകനുമായ കമാണ്ടര്‍ വര്‍ഗ്ഗീസ് ചാമത്തില്‍ (ഡാളസ്) നിര്‍വ്വഹിച്ചു. ആള്‍ കേരള വിധവാ അസ്സോസിയേഷന്‍ പ്രസിഡന്റ് ആതി ജേക്കബ് മുഖ്യാതിഥിയായിരുന്നു. പത്തനംതിട്ടയില്‍ മാത്രം 80000 അംഗങ്ങളുള്ള വിധവാ അസോസിയേഷനിലെ ഭൂരിഭാഗം …

Read More »

ലോങ്ങ്‌ഐലന്റില്‍ നിന്നുള്ള മുസ്ലീം വിദ്യാര്‍ത്ഥിയെ കാണാതായി

ലോങ്ങ്‌ഐലന്റ് (ന്യൂയോര്‍ക്ക്): ഈ മാസമാദ്യം മദ്യപന്മാരായ രണ്ടു വെള്ളക്കാരുടെ വംശീയാധിക്ഷേപത്തിന് ഇരയായ പതിനെട്ട് വയസ്സുള്ള മുസ്ലീം കോള്‍ജ് വിദ്യാര്‍ത്ഥിനിയെ നവം.7 ബുധനാഴ്ച മുതല്‍ കാണാതായതായി പോലീസ് പറയുന്നു. യാസ്മിന്‍ സുവിഡി (Yasmin Seweid) ന്റെ കുടുംബാംഗമായയുവതിയാണ് ഇവരെ കാണുന്നില്ലെന്ന വിവരം വ്യാഴാഴ്ച നാസ്സോ കൗണ്ടി പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ അറിയിച്ചത്. നവംബര്‍ 7 ബുധനാഴ്ച വൈകീട്ട് 8 മണിക്കാണ് ന്യൂഹൈഡ് പാര്‍ക്ക് സെന്റ് പോളിലുള്ള ഭവനത്തില്‍ വെച്ചു യാസ്മിനെ അവസാനമായി കാണുന്നത്. …

Read More »