Home / ഗൾഫ് ന്യൂസ് (page 8)

ഗൾഫ് ന്യൂസ്

ഹാഫിസ് സയീദ് ജിഹാദിന്റെ പേരില്‍ ഭീകരവാദം പടര്‍ത്തുന്നു, ഒടുവില്‍ തള്ളിപ്പറഞ്ഞ് പാക്കിസ്ഥാനും

മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ ഹാഫിസ് സയീദിനെ ഒടുവില്‍ തള്ളിപ്പറഞ്ഞ് പാക്കിസ്ഥാനും. സയീദിനെയും നാല് അനുയായികളെയും വീട്ടുതടങ്കലിലാക്കിയത് ‘ജിഹാദിന്റെ പേരില്‍ ഭീകരവാദം പടര്‍ത്തുന്നതിനാലെന്ന്’ പാക്കിസ്ഥാന്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ജുഡീഷ്യല്‍ ബോര്‍ഡിനു മുന്നിലാണ് ആഭ്യന്തര മന്ത്രാലയം നിലപാട് അറിയിച്ചത്. പാക് സര്‍ക്കാര്‍ നിയമവിരുദ്ധമായി തന്നെ തടഞ്ഞുവച്ചിരിക്കുകയാണെന്ന പരാതിയുമായി ഹാഫിസ് സയീദ് കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, ആരോപണം തള്ളിയ പാക്ക് ആഭ്യന്തര മന്ത്രാലയം സയീദിനെയും കൂട്ടാളികളെയും തടങ്കലിലാക്കിയത് ഭീകരവാദം പ്രചരിപ്പിച്ചതിനാണെന്ന് വ്യക്തമാക്കി. മൂന്നംഗ …

Read More »

സര്‍ക്കാര്‍ മേഖലയില്‍ സമ്പൂര്‍ണ സ്വദേശി വത്കരണത്തിന് പദ്ധതി

2020ഓടെ സഊദിയില്‍ സര്‍ക്കാര്‍ സര്‍വീസില്‍ വിദേശികളെ ഘട്ടം ഘട്ടമായി ഒഴിവാക്കാന്‍ പദ്ധതി തയ്യാറാക്കുന്നതായി സിവില്‍ സര്‍വീസ് മന്ത്രാലയം. നിലവില്‍ സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന 70,000 വിദേശികളെ ഇതു വഴി ഘട്ടംഘട്ടമായി ഒഴിവാക്കുമെന്നും മന്ത്രാല വൃത്തങ്ങള്‍ അറിയിച്ചു. സമ്പൂര്‍ണ സഊദി വല്‍ക്കരണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം പദ്ധതിയുടെ ലക്ഷ്യം. 3352 പേര്‍ വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലും 48,973 പേര്‍ ആരോഗ്യ മേഖലയിലുമാണ് ജോലി ചെയ്യുന്നത്. 15,844 പേര്‍ യൂനിവേഴ്‌സിറ്റി അധ്യാപകരും 881 …

Read More »

വിലപ്പെട്ട സമയം നഷ്ടപ്പെടുത്തുന്നവര്‍ സ്വന്തം ജീവിതമാണ് തകര്‍ക്കുന്നത് ഡോ . രഞ്ജിത്ത് കുമാര്‍

ജീവിതത്തിലെ വിലപ്പെട്ട സമയം നഷ്ട്ടപ്പെടുത്തുന്നവര്‍ യഥാര്‍ഥത്തില്‍ സ്വന്തം ജീവിതമാണ് തകര്‍ക്കുന്നത്. വേണ്ടാത്ത ചിന്തകളിലേക്കും പ്രവര്‍ത്തികളിലേക്കും മനസ്സും ശരീരവും കടക്കുമ്പോള്‍ വ്യക്തികള്‍ മാത്രമല്ല അടുത്ത് ജനിക്കാന്‍ പോകുന്ന തലമുറവരെ അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നു പ്രശസ്ത ട്രെയ്‌നറും കൗണ്‍സിലറുമായ ഡോ. രഞ്ജിത്ത് കുമാര്‍ അഭിപ്രായപ്പെട്ടു. ക്യൂനെസ്റ്റ് എം ഇ എസ് ഓഡിറ്റോറിയത്തില്‍ സഘടിപ്പിച്ച സ്‌നേഹസ്പര്‍ശം പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പെരുമാറ്റ രീതി നാം പാടെ മാറ്റേണ്ടിയിരിക്കുന്നു. പുരുഷ വേഷം …

Read More »

തങ്ങള്‍ക്കെതിരെ തിരിഞ്ഞാല്‍ മക്കയും മദീനയുമൊഴികെ സഊദി മുഴുവന്‍ ആക്രമിക്കുമെന്ന് ഇറാന്‍

ഇറാനെതിരെ സഊദി ഏതെങ്കിലും തരത്തിലുള്ള ആക്രമണത്തിന് മുതിര്‍ന്നാല്‍ മക്കയും മദീനയും ഒഴികെ രാജ്യത്തെ മുഴുവന്‍ നഗരങ്ങളും ആക്രമിക്കുമെന്ന് ഇറാന്റെ ഭീഷണി. മേഖലയിലെ ഇറാന്‍ കടന്നു കയറ്റം അവസാനിപ്പിച്ചില്ലെങ്കില്‍ ഇറാനെ നേരിടേണ്ടി വരുമെന്ന സഊദി പ്രതിരോധ മന്ത്രിയുടെ പ്രസ്താവനക്ക് മറുപടിയായാണ് ഇറാന്‍ പ്രതിരോധ മന്ത്രിയുടെ പ്രതികരണം. ‘വിവരമില്ലാതെ സഊദി അറേബ്യ എന്തെങ്കിലും അവിവേകം കാണിച്ചാല്‍ മക്കയും മദീനയും ഒഴികെ സഊദിയുടെ ഒരു ഭാഗവും ഇറാന്‍ വെറുതെവിടുകയില്ല’ ഇറാന്‍ വിദേശകാര്യമന്ത്രി ഹുസൈന്‍ ദെഹ്ഗാനെ …

Read More »

സഊദിയില്‍ നടക്കുന്ന 32-ാമത് ജനാദ്രിയ ഫെസ്റ്റിവലില്‍ ഇന്ത്യ വിശിഷ്ടാതിഥി രാഷ്ട്രമായി പങ്കെടുക്കും

അടുത്ത വര്‍ഷം ഫെബ്രുവരി രണ്ടിന് സഊദിയില്‍ നടക്കുന്ന മുപ്പത്തിരണ്ടാമത് ജനാദ്രിയ ഫെസ്റ്റിവലില്‍ ഇന്ത്യ വിശിഷ്ടാതിഥി രാഷ്ട്രമായി പങ്കെടുക്കും. തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ രക്ഷാകര്‍തൃത്വത്തിലാണ് ജനാദ്രിയ ഫെസ്റ്റിവല്‍ അരങ്ങേറുക. സഊദിയുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകവും ചരിത്രവും സംരക്ഷിക്കുന്നതിനും പുതുതലമുറക്ക് പരിചയപ്പെടുത്തുന്നതിനും ലക്ഷ്യമിട്ട് നാഷണല്‍ ഗാര്‍ഡാണ് ജനാദ്രിയ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. മേളയുടെ നടത്തിപ്പിനായി സൗദ് റൂമി അധ്യക്ഷനായ സാംസ്‌കാരിക കമ്മിറ്റിയെ നാഷണല്‍ ഗാര്‍ഡ് മന്ത്രി മിത്അബ് ബിന്‍ അബ്ദുല്ല രാജകുമാരന്‍ പ്രഖ്യാപിച്ചു. …

Read More »

രൂപ കുതിക്കുന്നു; പ്രവാസികള്‍ കിതയ്ക്കുന്നു

അടുത്ത കാലത്തായി ഇന്ത്യന്‍ വിനിമയ നിരക്കിലെ വര്‍ധനവ് ആസ്വദിച്ചിരുന്ന ഗള്‍ഫിലെ പ്രവാസികള്‍ക്ക് ഇന്ത്യന്‍ രൂപയുടെ മുന്നേറ്റം തിരിച്ചടിയാകുന്നു. ഒരു മാസത്തിലേറെയായി രൂപയുടെ മൂല്യം കൂടിവരുന്നത് മൂലം ഗള്‍ഫിലെ വിനിമയ നിരക്കില്‍ ഗണ്യമായ മാറ്റമാണ് വന്നിരിക്കുന്നത്. ഡോളറുമായി ഇന്ത്യന്‍ രൂപയുടെ മൂല്യം രണ്ടു വര്‍ഷത്തിനിടെ ഏറ്റവും മികച്ചനിലയിലാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയതെന്നാണ് കണക്കുകള്‍. ഇതോടെ ഗള്‍ഫ് രാജ്യങ്ങളിലെ മലയാളികളടക്കമുള്ള ഇന്ത്യന്‍ പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. സഊദിയില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി …

Read More »

ഖത്തര്‍ എയര്‍വെയ്‌സ് യാത്രക്കാര്‍ക്ക് ഖത്തറില്‍ ഒരുദിന സൗജന്യ താമസം

ഈ വേനല്‍ക്കാലത്ത് ഖത്തര്‍ എയര്‍വെയ്‌സ് വിമാനത്തില്‍ ദോഹ വഴി യാത്ര ചെയ്യുന്ന ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് സൗജന്യ താമസ സൗകര്യം. ടൂറിസം അതോറിറ്റിയുമായി സഹകരിച്ച് ഒരു ദിവസത്തെ സൗജന്യ നക്ഷത്ര ഹോട്ടല്‍ താമസ സൗകര്യമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യത്തേക്ക് കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതിയെന്ന് ഖത്തര്‍ എയര്‍വെയ്‌സ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. നേരത്തേ നടപ്പിലാക്കിയ സൗജന്യ ട്രാന്‍സിറ്റ് വിസ പദ്ധതിക്ക് ലഭിച്ച സ്വീകാര്യത പരിഗണിച്ചാണ് സൗജന്യ താമസം അനുവദിക്കുന്നതെന്ന് ടൂറിസം അതോറിറ്റി …

Read More »

സഊദിയില്‍ പൂര്‍ണ സ്വദേശിവല്‍ക്കരണത്തിന് ഒരുങ്ങി ഇന്‍ഷുറന്‍സ് മേഖലയും

ഇന്‍ഷുറന്‍സ് കമ്പനികളില്‍ ഉന്നത തസ്തികകളും സാങ്കേതിക തൊഴിലുകളും പൂര്‍ണമായും സ്വദേശിവല്‍ക്കരിക്കുന്നു. ഇക്കാര്യം ഔദ്യോഗികമായി സഊദി മോണിട്ടറി അതോറിറ്റി (സാമ) ഗവര്‍ണര്‍ ഡോ. അഹ്മദ് അല്‍ഖുലൈഫി അറിയിച്ചു. ഇന്‍ഷുറന്‍സ് കമ്പനികളിലെ ക്ലെയിം മാനേജ്‌മെന്റ്, കെയര്‍ അഡ്മിനിസ്‌ട്രേഷന്‍ തൊഴിലുകള്‍ ജൂലൈ രണ്ടിനു മുമ്പ് പൂര്‍ണമായും സ്വദേശിവല്‍ക്കരിക്കുന്നതിന് സാമ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ ഇന്‍ഷുറന്‍സ് കമ്പനികളില്‍ സ്വദേശിവല്‍ക്കരണം 28 ശതമാനമാണ്. മൊത്തം ആഭ്യന്തരോല്‍പാദനത്തില്‍ ഇന്‍ഷുറന്‍സ് മേഖലയുടെ വിഹിതം ഒന്നര ശതമാനമായി കഴിഞ്ഞ വര്‍ഷം …

Read More »

ഉംറ സേവന ലൈസന്‍സ് ഓണ്‍ലൈന്‍ വഴിയാക്കി

ഉംറ തീര്‍ഥാടകര്‍ക്ക് സൗദിക്കകത്തും പുറത്തും നല്‍കുന്ന സേവനത്തിനുള്ള ലൈസന്‍സിന് ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിക്കാമെന്ന് സഊദി ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. അതേ സമയം മന്ത്രാലയം ഏര്‍പ്പെടുത്തിയ പുതിയ ഓണ്‍ലൈന്‍ സംവിധാനത്തെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വിദേശ ഉംറ ഏജന്‍സികള്‍ക്കുള്ള യോഗ്യത സര്‍ട്ടിഫിക്കറ്റിനും ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. ഇന്നലെയാണ് മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ ലൈസന്‍സ് സംവിധാനത്തെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. www.haj.gov.sa എന്ന വെബ്‌സൈറ്റ് വഴി ഏപ്രില്‍ 30 മുതല്‍ മെയ് 30 …

Read More »

ബഹ്‌റൈന്‍ റോഡുകളില്‍ യെല്ലോ ബോക്‌സ് ലംഘിച്ചാലുള്ള പിഴ കര്‍ശനമാക്കി

ബഹ്‌റൈനില്‍ ട്രാഫിക് സിഗ്നലുകള്‍ക്ക് സമീപമുള്ള യെല്ലോ ബോക്‌സുമായി (മഞ്ഞ വരകളുള്ള ഭാഗങ്ങള്‍) ബന്ധപ്പെട്ട നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് 20 ദിനാര്‍ പിഴ ചുമത്താനുള്ള കര്‍ശന നിര്‍ദേശം പ്രാബല്യത്തില്‍ വന്നു. ഇത് പുതിയ നിയമമല്ലെങ്കിലും മെയ് 1 മുതല്‍ ഇത് കര്‍ശനമായി നടപ്പാക്കുമെന്ന് അധികൃതര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ട്രാഫിക് ജങ്ഷനുകളിലെ യെല്ലോ ബോക്‌സുകളിലേക്ക് വണ്ടി കയറ്റി നിര്‍ത്തുന്നതു മൂലമുണ്ടാക്കുന്ന അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. സിഗ്നലുകള്‍ ശ്രദ്ധിക്കാതെ വണ്ടിയോടിക്കുന്നവര്‍ക്കാണ് പിഴ ചുമത്തുക. …

Read More »