ദു​ബൈ: പ്രാ​ദേ​ശി​ക നി​ർ​മാ​ണ മേ​ഖ​ല​യെ പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി അ​ബൂ​ദ​ബി ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​ പ്ര​മു​ഖ ഓ​യി​ൽ ക​മ്പ​നി​യാ​യ അ​ഡ്​​നോ​ക്​ രാ​ജ്യ​ത്തെ 60ല​ധി​കം ക​മ്പ​നി​ക​ളു​മാ​യും അ​ന്താ​രാ​ഷ്ട്ര ക​മ്പ​നി​ക​ളു​മാ​യും ക​രാ​ർ ഒ​പ്പി​ട്ടു. അ​ബൂ​ദ​ബി​യി​ൽ ന​ട​ക്കു​ന്ന മേ​ക്ക്​ ഇ​റ്റ്​ ഇ​ൻ ദി ​എ​മി​റേ​റ്റ്​​സ്​ ഫോ​റ​ത്തി​ലാ​ണ്​ ക​രാ​ർ ഒ​പ്പി​ട്ട​ത്.

എ​മി​റേ​റ്റി​ലെ വി​ത​ര​ണ ശൃം​ഖ​ല​യി​ലു​ള്ള എ​ണ്ണ​യി​ത​ര ഉ​ൽ​​പ​ന്ന​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​തി​നാ​ണ്​ ക​രാ​ർ.വ്യ​വ​സാ​യ നി​ക്ഷേ​പ​ത്തി​ലൂ​ടെ വി​ത​ണ​രം​ഗ​ത്ത്​ പു​തി​യ സൗ​ക​ര്യ​ങ്ങ​ൾ ന​ട​പ്പാ​ക്കു​ക​യോ പ്ര​വ​ർ​ത്ത​നം വ്യാ​പി​പ്പി​ക്കു​​ക​യോ ചെ​യ്ത്​ 2.84 ശ​ത​കോ​ടി ദി​ർ​ഹം യു.​എ.​ഇ​യു​ടെ സ​മ്പ​ദ്​​വ്യ​വ​സ്ഥി​ലേ​ക്കു ത​ന്നെ തി​രി​ച്ചു​വി​ടാ​ൻ ക​ഴി​യു​മെ​ന്നും ക​മ്പ​നി പ്ര​തി​നി​ധി​ക​ൾ അ​റി​യി​ച്ചു.

2030 ഓ​ടെ 70 ശ​ത​കോ​ടി ദി​ർ​ഹം (19ശ​ത​കേ​ടി ഡോ​ള​ർ) മൂ​ല്യ​മു​ള്ള ഉ​ൽ​​പ​ന്ന​ങ്ങ​ൾ പ്രാ​ദേ​ശി​ക​മാ​യി നി​ർ​മി​ക്കാ​മെ​ന്ന ല​ക്ഷ്യം 2027ൽ ​ത​ന്നെ നേ​ടാ​നാ​വു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. അ​തോ​ടൊ​പ്പം ക​രാ​റി​ലൂ​ടെ 2031ൽ 21,500 ​തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്ക​പ്പെ​ടും. യു.​എ.​ഇ​യു​ടെ വ്യ​വ​സാ​യ വ​ള​ർ​ച്ച​യി​ൽ നി​ർ​ണാ​യ​ക​മാ​യ എ​ൻ​ജി​നാ​യി വ​ർ​ത്തി​ക്കു​ന്ന അ​ഡ്​​നോ​ക്​ സ്വ​ന്തം വി​ത​ര​ണ ശൃം​ഖ​ല പ്രാ​ദേ​ശി​ക​വ​ത്​​ക​രി​ച്ച്​ ദീ​ർ​ഘ​കാ​ല​ത്തേ​ക്കു​ള്ള ആ​ഭ്യ​ന്ത​ര നി​ർ​മാ​ണ അ​വ​സ​ര​ങ്ങ​ൾ സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ സൃ​ഷ്ടി​ക്കാ​നാ​ണ്​ ശ്ര​മി​ക്കു​മെ​ന്ന​തെ​ന്നും അ​ഡ്​​നോ​ക്​ ഡ​യ​റ​ക്ട​ർ സാ​ലി​ഷ്​ അ​ൽ ഹാ​ഷി​മി പ​റ​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here