Sunday, October 1, 2023
spot_img
Homeന്യൂസ്‌പുതിയ വാർത്തകൾ‘പൊന്നിയിൻ സെൽവൻ-2’ ഒ.ടി.ടിയിൽ

‘പൊന്നിയിൻ സെൽവൻ-2’ ഒ.ടി.ടിയിൽ

-

മണിരത്നം സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം ‘പൊന്നിയിൻ സെൽവൻ-2’ഒ.ടി.ടിയിൽ. ചിത്രത്തിന്റെ രണ്ടാം ഭാഗം ഏപ്രിൽ 28നാണ് തിയേറ്ററുകളിലെത്തിയത്. ലൈക പ്രൊഡക്ഷൻസുമായി സഹകരിച്ച് മദ്രാസ് ടാക്കീസാണ് ചിത്രം നിർമിച്ചത്. വിക്രം, കാർത്തി, ഐശ്വര്യ റായ് ബച്ചൻ, തൃഷ, ജയം രവി, ഐശ്വര്യ ലക്ഷ്മി, ശോഭിത ധൂലിപാല, ശരത് കുമാർ, പ്രഭു, വിക്രം പ്രഭു, ജയറാം, പ്രകാശ് രാജ്, പാർഥിബൻ, ലാൽ, റഹ്മാൻ, കിഷോർ, മോഹൻ രാമൻ എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.

ആദിത്യ കരികാലനും നന്ദിനിയും തമ്മിലുള്ള മുൻകാല പ്രണയകഥ, അവർ എങ്ങനെ വേർപിരിഞ്ഞു, ചോളരാജ്യത്തോട് പ്രതികാരം ചെയ്യാൻ നന്ദിനിയെ പ്രേരിപ്പിച്ചത് എന്ത് തുടങ്ങിയ പ്രമേയങ്ങളാണ് സിനിമയുടെ രണ്ടാം ഭാഗം പറയുന്നത്. രാജരാജ ചോളനെന്ന നിലയിൽ അരുൺമൊഴി വർമ്മന്റെ ഉയർച്ചയും അദ്ദേഹത്തിന്റെ ഉദയത്തിനു ശേഷമുള്ള സംഭവങ്ങളും ചിത്രം പറയുന്നു.

ആമസോൺ പ്രൈം വീഡിയോയിൽ ആണ് പൊന്നിയിൻ സെൽവൻ 2 സ്ട്രീമിങ് ആരംഭിച്ചത്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലെല്ലാം ചിത്രം കാണാനാവും. ആമസോൺ ഉപയോക്താക്കൾക്ക് വാടകയ്ക്ക് ചിത്രം കാണാം.

സിനിമയുടെ സംഗീതം നിർവ്വഹിച്ചിരിക്കുന്നത് എ.ആർ. റഹ്മാൻ ആണ്. ഛായാഗ്രഹണം രവി വർമ്മൻ, എഡിറ്റിംഗ് ശ്രീകർ പ്രസാദ്, പ്രൊഡക്ഷൻ ഡിസൈൻ തോട്ട തരണി, സംഭാഷണം ജയമോഹൻ, വസ്ത്രങ്ങൾ ഏക ലഖാനി, മേക്കപ്പ് വിക്രം ഗെയ്ക്വാദ്, നൃത്തസംവിധാനം ബൃന്ദ എന്നിവർ നിർവ്വഹിച്ചിരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Must Read

കേരളത്തിലെ ആദ്യത്തെ കഡാവെറിക്  മെനിസ്‌കസ് ട്രാൻസ്‌പ്ലാന്റ് വിജയകരമായി നടത്തി വിപിഎസ് ലേക്‌ഷോർ 

0
കൊച്ചി: കേരളത്തിലെ ആദ്യത്തെ കഡാവെറിക് മെനിസ്‌കസ് ട്രാൻസ്‌പ്ലാന്റ് വിജയകരമായി നടത്തി വിപിഎസ് ലേക്‌ഷോർ  ഓർത്തോപീഡിക് വിഭാഗം. കോട്ടയം ജില്ലയിലെ ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി ജിനു ജോസഫ് എന്ന 25 കാരനായ എൻജിനീയറിലാണ് ശസ്ത്രക്രിയ...
%d bloggers like this: