Home / വിനോദം (page 3)

വിനോദം

ഞാന്‍ ആരാണ്…..? (ലേഖനം: ജോളി ജോണ്‍സ്, ഇരിങ്ങാലക്കുട)

       ഞാന്‍ ആരാണ്.....? -------------------------------------------------------- 'ഞാന്‍ ആരാണ്' ....പലപ്പോഴും പലരും മനസിലാക്കാത്ത സത്യമാണിത്. താന്‍ ആരാണെന്നോ, തന്റെ മഹത്വമെന്തെന്നോ പലര്‍ക്കും മനസിലാകുന്നില്ല എന്നുള്ളതാണ് വാസ്തവം. മറ്റുള്ളവരെക്കുറിച്ച് എല്ലാവര്‍ക്കും എല്ലാം അറിയാം. പക്ഷേ, തന്നെക്കുറിച്ച് മാത്രം ഒന്നുമറിയില്ല. അതാണല്ലോ ഇന്ന് സമൂഹത്തില്‍ ഉടലെടുക്കുന്ന പല പ്രശ്നങ്ങള്‍ക്കും കാരണം. താന്‍ ആരാണെന്നും തന്റെ മഹത്വമെന്തെന്നും വ്യക്തമായി മനസിലാക്കി പ്രവര്‍ത്തിച്ച ഒരു വ്യക്തിയുടെ കഥ കേള്‍ക്കു...പണ്ട്  അലക്സാണ്ടര്‍ ചക്രവര്‍ത്തി നാടു ചുറ്റിക്കാണാന്‍ പുറപ്പെട്ടു . …

Read More »

എയ്മ അക്ഷരമുദ്ര പുരസ്ക്കാരം കെ.വി.മോഹൻകുമാറിൻ്റെ ഉഷ്ണരാശിക്ക്

ചെന്നൈ: ആൾ ഇൻഡ്യ മലയാളി അസോസിയേഷന്റെ (എയ്മ) രണ്ടാമത് എയ്മ അക്ഷരമുദ്ര പുരസ്ക്കാരം കഥാകൃത്തും നോവലിസ്റ്റുമായ കെ.വി.മോഹൻകുമാറിന് . ഉഷ്ണരാശി എന്ന നോവലാണ് അദ്ദേഹത്തെ അവാർഡിന് അർഹനാക്കിയത്. പുന്നപ്ര-വയലാർ എന്ന ഇതിഹാസ ഭൂമിയെ സമകാല ലോകത്തിന്റെ കാഴ്ചപ്പാടിലൂടെ കണ്ടെടുക്കുന്ന വ്യത്യസ്തവും ഭദ്രവുമായ ആഖ്യാനമണ് ഉഷ്ണ രാശിയിൽ മോഹൻകുമാർ നിർവ്വഹിച്ചിരിക്കുന്നത്. 1930കൾ മുതലുള്ള കേരളത്തിന്റെ സാമൂഹ്യ ജീവിതത്തിന്റെ സൂഷ്മ രാഷ്ട്രീയ വിശകലനം കൂടിയാണ് ഈ കൃതി. കഥാകൃത്തും നോവലിസ്റ്റുമായ മോഹൻകുമാർ മുൻ …

Read More »

സുഹൃത്ത് (കവിത)

      സുഹൃത്ത് (കവിത) പുഞ്ചിരി തൂകുന്ന മുഖ:വുമായി എന്റെ ജീവിത യാത്രയിൽ കൂട്ടായി വന്നവർ ഓരോരോ ജീവിത വേളയിലും താങ്ങായി നിന്നവർ...... എൻ പ്രിയ കൂട്ടുകാർ പിച്ചവെച്ചോടാൻ പഠിച്ചോരു കാലത്ത് പിഞ്ചിളം കാൽകളാൽ മണ്ണിലൂടോടവെ പുറകെയായ് വന്നെന്റെ പേര് ചോദിച്ചവർ പിന്നിട്ട പാഥകളിൽ എങ്ങോ മറന്നവർ ബാല്യകാലത്തിലെ കൂട്ടുകാരൊക്കെയും കൗമാരകാലത്തിൽ വേർപിരിഞ്ഞീടുന്നു കൗമാര, യൗവന, കാലമെത്തുംമ്പോഴോ തേടുന്നു നാം പുതു മേച്ചിൽ പുറങ്ങളും സൗഹൃദം എന്നത് നിർവചിച്ചീടുവാൻ വാക്കുകളില്ലെന്റെ  പുസ്തകത്താളിലായ് …

Read More »

പിരിയുമെന്നോ? ഞങ്ങളോ?

കൊച്ചി: മുപ്പത്തേഴ് വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കാന്‍ ഐവി ശശിയും സീമയും ഒരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ അടുത്തിടെയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ച് തുടങ്ങിയത്. എന്തൊരു വിഡ്ഢിത്തമാണ് ഇതെന്നാണ് ഐവി ശശി പ്രതികരിച്ചത്. മുപ്പത്തേഴ് വര്‍ഷം ഒന്നിച്ച് ജീവിച്ചു. ഇനി എന്തിനാണ് തങ്ങള്‍ പിരിയുന്നത്. ഇത്തരം മനോരോഗികളെ അവഗണിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് വേറെ പണിയൊന്നുമില്ലേയെന്നും അദ്ദേഹം ചോദിക്കുന്നു. എട്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മൂന്ന് ഭാഷകളില്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് …

Read More »

നടിയെ തട്ടിക്കൊണ്ടുപോയത് എന്തിന് ?ആരാണ് തിരശീലയ്ക്കു പിന്നില്‍? വീണ്ടും അന്വേഷണം

കൊച്ചി: മലയാളത്തിലെ നായികനടിയെ അര്‍ധരാത്രി തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചതിനു പിന്നില്‍ യഥാര്‍ത്ഥത്തില്‍ എന്താണ്. ഇതിനായി തിരക്കഥ തയാറാക്കിയ വില്ലന്മാര്‍ ആരോക്കെ. ഈ പ്രശ്‌നങ്ങള്‍ വീണ്ടും മലയാളികളുടെ സജീവചര്‍ച്ചയിലേക്കു വരികയാണ്. കേസിലെ ഗൂഢാലോചന സംബന്ധിച്ച കൂടുതല്‍ തെളിവുകള്‍ അന്വേഷണ സംഘത്തിനു ലഭിച്ചതോടെയാണിത്. ആക്രമണത്തില്‍ നേരിട്ടു പങ്കെടുത്തവര്‍ക്കെതിരെ ആദ്യകുറ്റപത്രം സമര്‍പ്പിച്ചതോടെ അന്വേഷണം അവസാനിപ്പിച്ചെന്നു പ്രതികളെ തെറ്റിധരിപ്പിച്ച പൊലീസ് ഇവരുടെ ഫോണ്‍ വിളികള്‍ അടക്കം നിരീക്ഷിച്ചിരുന്നു. ജയിലില്‍ നിന്നു പ്രതികള്‍ പുറത്തേക്കു വിളിച്ച ഫോണ്‍ കോളുകള്‍ …

Read More »

ബാഹുബലി രണ്ടാം ഭാഗം: 3 കോടി മറികടക്കുന്ന ഇന്ത്യയിലെ ഒരേയൊരു ഡബിൾ 4 കെ പ്രോജെക്ഷൻ തീയേറ്ററായി ഏരീസ് പ്ലെക്സ്

ബാഹുബലി സിനിമ പരമ്പരയ്ക്ക് റെക്കോർഡ് വേഗത്തിൽ വരുമാനം സൃഷ്ടിച്ച ഇന്ത്യയിലെ ഒരേയൊരു ഡബിൾ 4 കെ പ്രോജെക്ഷൻ തീയേറ്ററാണ് ഏരീസ് പ്ലെക്സ് ബാഹുബലി കാണാൻ രാജ്യത്തെ ഏറ്റവും മികച്ച തീയേറ്ററായി ഏരീസ് പ്ളെക്സിനെ സിനിമയുടെ അണിയറപ്രവർത്തകർ വിലയിരുത്തിരുന്നു    ബാഹുബലിയുടെ പേരിൽ നിരവധി അംഗീകാരങ്ങൾ വാരിക്കൂട്ടിയ തിരുവനന്തപുരം ആസ്ഥാനമായ ഏരീസ് പ്ലെക്സ് തീയേറ്റർ ഇന്ത്യൻ സിനിമ ചരിത്രത്തിൽ മറ്റൊരു നാഴികക്കല്ല് കൂടി രചിച്ചു. ബാഹുബലിയുടെ രണ്ടാം ഭാഗമായ ദി കണ്‍ക്ലൂഷന്  51 …

Read More »

മനസ്സിന്റെ നൊമ്പരം (കവിത)

         മനസ്സിന്റെ നൊമ്പരം കാലമൊരു നാഴിക കാത്തുനിൽക്കുന്നില്ല കാമനകൾ തെല്ലും ശമിപ്പതില്ല കാതരമാകുമെൻ കരളിന്റെ വാതിലുകൾ മെല്ലെ തുറന്നു ഞാൻ കാത്തു നിൽപ്പു നശ്വര ജീവിത പാതയിലെപ്പോഴും കണ്ടുമുട്ടുന്നതാം നിറമുള്ള കാഴ്ച്ചകൾ തേടിയെത്തുന്നെന്റെ നിദ്രയിൽ പിന്നെ പേടിപ്പെടുത്തുന്നു തൻ ദൃംഷ്ടകൾ നീട്ടി എത്രമേൽ നിന്നിൽ നിന്നോടി ഒളിച്ചാലും അത്രമേൽ എന്നിലേക്കാഴ്ന്നിറങ്ങീടുന്നു തീരാത്ത ദാഹമായ് ആത്മാവിലെന്നും എരിയുന്ന തിരിയായ് നിന്നിടുന്നു ആത്മാവിൻ നൊമ്പരച്ചാലുകളിൽ നിണം പൊടിഞ്ഞുറവ പൊട്ടുന്നു …

Read More »

എതിരാളിയുടെ കുഞ്ഞുമായി ധോണി ; ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ഇന്ത്യയും പാക്കിസ്താനും തമ്മിലുള്ള മല്‍സരങ്ങളെല്ലാം യുദ്ധം പോലെയാണ് ക്രിക്കറ്റ് പ്രേമികള്‍ കണക്കാക്കുന്നത്. ഇന്ത്യയും പാകിസ്താനും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയപ്പോഴെല്ലാം കായികപ്രേമികള്‍ക്ക് ലഭിച്ചത് ആവേശകരമായ നിമിഷങ്ങളാണ്. ഐസിസി ചാമ്പ്യന്‍സ് ട്രോഫി കലാശപോരാട്ടത്തില്‍ ഇന്ത്യ ഇന്ന് പാക്കിസ്താനെ നേരിടാനിരിക്കെ ഇന്ത്യയുടെ മുന്‍ നായകന്‍ മഹേന്ദ്രസിംഗ് ധോണി ഒരു കുഞ്ഞിനെയും എടുത്തുകൊണ്ട് നില്‍ക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ വയറലായിരിക്കുകയാണ്. നിരവധി പാക്കിസ്താന്‍ ആരാധകരാണ് ഈ ചിത്രം തങ്ങളുടെ അക്കൗണ്ടുകളില്‍ ഷെയര്‍ ചെയ്തത്. ധോണിയുടെ കൈയിലുള്ള ഈ കുഞ്ഞ് …

Read More »

ദിലീപ് നായകനാവുന്ന പിക്ക് പോക്കറ്റ് എന്ന ചിത്രം ഉപേക്ഷിച്ചു

ദിലീപിനെ നായകനാക്കി ബാലചന്ദ്രകുമാര്‍ സംവിധാനം ചെയ്യാനിരുന്ന പിക്ക് പോക്കറ്റ് എന്ന സിനിമ ഉപേക്ഷിച്ചതായി റിപ്പോര്‍ട്ടുകള്‍. ചിത്രം ഉപേക്ഷിക്കാനുള്ള യഥാര്‍ത്ഥ കാരണം വ്യക്തമാക്കിയിട്ടില്ലെങ്കിലും ദിലീപിന്റെ തിരക്കുകളെ തുടര്‍ന്നാണ് സിനിമ വേണ്ടെന്ന് വച്ചതെന്നാണ് സൂചന. ആസിഫ് അലിയെ നായകനാക്കി കൗബോയ് എന്ന സിനിമ സംവിധാനം ചെയ്ത സംവിധായകനാണ് ബാലചന്ദ്രകുമാര്‍. അന്താരാഷ്ട്ര തലത്തിലുള്ള ക്രൈം ഗവേഷകനും കണ്ണഞ്ചിപ്പിക്കുന്ന വേഗത്തില്‍ പോക്കറ്റടിക്കുന്നതിന് പേരുകേട്ടയാളും സ്വീഡിഷ് വംശജനുമായ യു എസ് ബോബ് ആര്‍ണോയെ ദിലീപിനെ ഈ ചിത്രത്തിലെ …

Read More »

കഥാവശേഷം (നർമ്മ കഥ : റോബിൻ കൈതപ്പറമ്പ് )

കഥാവശേഷം (നർമ്മ കഥ) പ്രിയതമ കെട്ടിതന്നുവിട്ട പൊതിച്ചോറും കഴിച്ച് കസേരയിലേയ്ക്ക് ചാഞ്ഞു.കടയിൽ പൊതുവെ ആൾക്കാർ കുറവാണ്. ഒന്ന്, രണ്ട് ആൾക്കാർ പുറത്തെ കടുത്ത ചൂടിൽ നിന്നും ശമനം കിട്ടാനായി ബിയർ ബോട്ടിൽ വാങ്ങി കവറിലൊളിപ്പിച്ച് പോകുന്നു. ഒരു അമ്മയും കുഞ്ഞും ആഹാരത്തിന്റെ സെക്ഷനിൽ എന്തൊക്കെയോ തപ്പുന്നു. " പൊതുവെ ഒരു മടുപ്പാണല്ലോ" എന്ന് മനസ്സിൽ ഓർത്തു.കടയിൽ എടുത്ത് കൊടുക്കാനും മറ്റുമായി ഒരു പയ്യൻ ഉള്ളതാണ്. അവനെ ഇതുവരെ കാണാനും ഇല്ല. …

Read More »