Home / വിനോദം / സിനിമ (page 10)

സിനിമ

മഞ്ജു വാര്യര്‍ മുഖ്യകഥാപാത്രത്തിലെത്തുന്ന ചിത്രം c/o സൈറ ബാനുവിന്റെ ടീസറെത്തി

മഞ്ജു വാര്യരെ നായികയാക്കി നവാഗതനായ ആന്റണി സോണി സംവിധാനം ചെയ്യുന്ന ചിത്രം c/o സൈറ ബാനുവിന്റെ ടീസറെത്തി. ഒരു പോസ്റ്റ് വുമണിന്റെ വേഷമാണ് ചിത്രത്തില്‍ മഞ്ജു കൈകാര്യം ചെയ്യുന്നത്. കിസ്മസ് ഫെയിം ഷെയിന്‍ നിഗത്തിന്റെ അമ്മ വേഷത്തിലാണ് താരമെത്തുന്നത്. അമ്മയുടെയും മകന്റയും ബന്ധത്തിന് പ്രാധാന്യം നല്‍കുന്ന ചിത്രത്തില്‍ 25 വര്‍ഷത്തിന് ശേഷം പഴയകാല നടിയായ അമല അക്കിനേനിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. മഞ്ജു മുഖ്യകഥാപാത്രത്തിലെത്തുന്ന ചിത്രം വിജയിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവര്‍ത്തകര്‍.

Read More »

സ്ത്രീക്കു നേരെ ഒരു ചെറുവിരല്‍ അനക്കാന്‍ പോലും ഒരുത്തനും ധൈര്യപ്പെടരുത് ;സുരേഷ് ഗോപി

ആക്രമണത്തിനിരയായ നടിക്ക് പിന്തുണ പ്രഖ്യാപിച്ച് സുരേഷ് ഗോപി എംപി രംഗത്ത്. അതിക്രമങ്ങള്‍ ചെറുക്കാന്‍ എല്ലാ ശ്രമങ്ങളും ഉണ്ടാവണം. ഇനിയൊരു പെണ്‍കുട്ടിക്ക് നേരെയും ഒരു ചെറുവിരല്‍ പോലും അനക്കാന്‍ ഒരുത്തനും ധൈര്യപ്പെടരുതെന്നും സുരേഷ് ഗോപി ഫേസ് ബുക്കില്‍ കുറിച്ചു. സ്വന്തം അഭിമാനത്തിന് നേരെ ഉയരുന്ന ചെറുചലനങ്ങളില്‍ പോലും ചതഞ്ഞു നെഞ്ചുരുകി പോകുന്നവരുടെ ദുഖത്തിന്റെ ആഴം കൂടി നമ്മള്‍ അറിഞ്ഞു വയ്ക്കണം എന്ന സാമൂഹ്യപാഠം കൂടിയാണ് എന്റെ കുഞ്ഞനുജത്തിയ്ക്കുണ്ടായ ദുരനുഭവം നമുക്ക് മുന്നില്‍ …

Read More »

നടിയെ ആക്രമിച്ച സംഭവം; പ്രതികളെ മൃഗങ്ങളേക്കാള്‍ മോശമായി കണക്കാക്കണം; മോഹന്‍ലാല്‍

യുവനടിയെ ആക്രമിച്ച കേസില്‍ പ്രതികരണവുമായി മോഹന്‍ലാല്‍. മൃഗങ്ങളേക്കാള്‍ മോശമായ, ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്ന ക്രിമിനലുകള്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കണം. അത്തരം മനസ്സുള്ളവര്‍ക്ക് അതൊരു പാഠമായിരിക്കണം. എനിക്കവരെ മനുഷ്യര്‍ എന്നുപോലും വിളിക്കാനാവില്ലെന്നും മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഒരു സ്ത്രീക്കെതിരെ അതിക്രമം ഉണ്ടായി എന്നത് ഒരിക്കലും കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത കാര്യമാണ്. ഇത്തരം സംഭവങ്ങളില്‍ ദുഃഖം രേഖപ്പെടുത്തിയാല്‍ മാത്രം പോര. കത്തിച്ച മെഴുകുതിരികളുമായി നടത്തുന്ന അനുകമ്പാ പ്രകടനങ്ങള്‍ അവസാനിപ്പിക്കാന്‍ സമയമായി. ഇനി ഇത്തരം ക്രൂരതകള്‍ …

Read More »

മലയാള സിനിമയിലെ മികച്ച ചിത്രം ചെമ്മീനിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി അഖിലകേരള ധീവരസഭ

മലയാള സിനിമയിലെ ഏക്കാലത്തേയും മികച്ച ചിത്രം ചെമ്മീനിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി അഖിലകേരള ധീവരസഭ. മത്സ്യത്തൊഴിലാളി സമൂഹത്തെ അടച്ചാക്ഷേപിക്കുന്ന ചിത്രമാണ് ചെമ്മീനെന്ന് ധീവരസഭ ജനറല്‍ സെക്രട്ടറിയും മുന്‍ എംഎല്‍എയുമായ വി ദിനകരന്‍ പറഞ്ഞു. ചെമ്മീന്‍ സിനിമയുടെ അന്‍പതാം വാര്‍ഷിക ആഘോഷം അനുവദിക്കില്ലെന്നും ആഘോഷങ്ങളില്‍ നിന്ന് സാംസ്‌കാരിക വകുപ്പ് പിന്മാറണമെന്നും വി ദിനകരന്‍ ആവശ്യപ്പെട്ടു. സിനിമയുടെ പേരില്‍ മത്സ്യത്തൊഴിലാളികളുടെ വീട്ടിലെ കുട്ടികള്‍പോലും ഇന്ന് അപമാനിതരാകുന്നു. വള്ളം ചരിച്ചുവെച്ച് സിനിമയില്‍ കാണിക്കുന്ന പ്രണയരംഗങ്ങള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് …

Read More »

എന്റെ രാജ്യമാണ് എന്റെ രാഷ്ട്രീയം;ആമി സിനിമയില്‍ അഭിനയിക്കുന്നതിനെക്കുറിച്ച്‌ മഞ്ജു വാര്യര്‍ 

കമല്‍ സംവിധാനം ചെയ്യുന്ന ആമി സിനിമയില്‍ അഭിനയിക്കുന്നതിനെ ചൊല്ലിയുള്ള വാദപ്രതിവാദങ്ങള്‍ക്കു മറുപടിയുമായി മഞ്ജു വാര്യര്‍.ആമി സിനിമയില്‍ അഭിനയിക്കുന്നത് തന്റെ രാഷ്ട്രീയത്തിന്റെ പ്രഖ്യാപനമായിട്ടല്ലെന്ന് മഞ്ജു ഫേസ്ബുക്കില്‍ കുറിച്ചു. രാഷ്ട്രീയ ചര്‍ച്ചകളില്‍ പക്ഷം ചേരലായി ഇതിനെ കണക്കാക്കരുത്. സംവിധായകന്‍ കമല്‍ തനിക്ക് ഗുരുതുല്യനാണെന്നും ഇരുപത് വര്‍ഷത്തിന് ശേഷം അദ്ദേഹത്തിന് ഒപ്പം പ്രവര്‍ത്തിക്കാന്‍ അവസരം കിട്ടിയതിലുള്ള ആവേശമാണ് ഇപ്പോഴുള്ളതെന്നും മഞ്ജു വിശദീകരിച്ചു.ഭാരതത്തില്‍ ജനിച്ച ഏതൊരാളെയും പോലെ എന്റെ രാജ്യമാണ് എന്റെ രാഷ്ട്രീയമെന്നും മഞ്ജു ഫേസ്ബുക്കില്‍ …

Read More »

ഗ്രാമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

2017ലെ ഗ്രാമി പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. അഞ്ചു പുരസ്‌കാരങ്ങള്‍ നേടി ‘ബ്ലാക്ക്സ്റ്റാര്‍’ എന്ന ആല്‍ബം  ഗ്രാമിയില്‍ താരമായി. 2016 ജനുവരിയില്‍ അന്തരിച്ച ഡേവിഡ് ബോവിയുടേതാണ് ആല്‍ബം. മികച്ച റോക്ക് പെര്‍ഫോമന്‍സ്, മികച്ച ആള്‍ട്ടെര്‍നേറ്റീവ് മ്യൂസിക്ക് ആല്‍ബം, ബെസ്റ്റ് റെക്കോര്‍ഡിങ് പാക്കേജ് എന്നീ വിഭാഗങ്ങളിലാണ് ബ്ലാക്ക്സ്റ്റാര്‍  പുരസ്‌കാരം സ്വന്തമാക്കിയത്. മികച്ച മ്യൂസിക്ക് വിഡിയോയ്ക്കുള്ള പുരസ്‌കാരം ഫോര്‍മേഷനു ലഭിച്ചു. പാര്‍ക്ക്‌വുഡ് എന്റെര്‍ടെയിന്‍മെന്റ് പുറത്തിറക്കിയ പുറത്തിറക്കിയ വിഡിയോ സംവിധാനം ചെയ്തിരിക്കുന്നത് മെലീനയാണ്. മികച്ച പോപ് വോക്കല്‍ …

Read More »

ബാഫ്റ്റ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു ; അവാര്‍ഡുകള്‍ വാരി ‘ലാ ലാ ലാന്‍ഡ ‘

ബ്രിട്ടീഷ് അക്കാദമി ഫിലിം ആന്‍ഡ് ടെലിവിഷന്‍ അവാര്‍ഡുകള്‍ (ബാഫ്റ്റ) പ്രഖ്യാപിച്ചു. അഞ്ച് പുരസ്‌കാരങ്ങള്‍ വാരികൂട്ടി ‘ലാ ലാ ലാന്‍ഡ്’ ബാഫാറ്റയില്‍ തിളങ്ങി. ഡേമിയന്‍ ഷസെല്‍ ഒരുക്കിയ ‘ലാ ലാ ലാന്‍ഡ്’ മികച്ച ചിത്രമായും ഇതേ ചിത്രത്തിലെ അഭിനയത്തിന് എമ്മ സ്റ്റോണിനെ മികച്ച നടിയായും തെരഞ്ഞെടുത്തു. മാഞ്ചെസ്റ്റര്‍ ബൈ ദ് സീ എന്ന ചിത്രത്തിലെ അഭിനയത്തിന് കാസി അഫ്‌ളെക്കാണു മികച്ച നടനുള്ള പുരസ്‌കാരം. ലയണ്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള …

Read More »

റൊമാന്റിക് കോമഡി ചിത്രത്തില്‍ ന്യൂജെന്‍ താരങ്ങളായ ഫഹദും സണ്ണി വെയ്‌നും ഒന്നിക്കുന്നു

മലയാളത്തിന്റെ ന്യൂജെന്‍ താരങ്ങളായ ഫഹദ് ഫാസിലും സണ്ണി വെയ്‌നും ഒന്നിക്കുന്നു. റൊമാന്റിക് കോമഡി ചിത്രത്തില്‍ തുല്യപ്രാധാന്യമുള്ള വേഷത്തിലാണ് ഇരുവരും എത്തുക. സിനിമയുടെ പേരും മറ്റു വിവരങ്ങളും പുറത്തുവന്നിട്ടില്ല. മലയാളത്തില്‍ ന്യൂജനറേഷന്‍ തരംഗമെത്തിയപ്പോള്‍ മലയാളി പരിചയപ്പെട്ട രണ്ടു താരങ്ങളായിരുന്നു ഫഹദും സണ്ണി വെയ്‌നും. അന്നയും റസൂലും എന്ന രാജീവ് രവി ചിത്രത്തില്‍ സ്വാഭാവിക അഭിനയത്തിന്റെ മനോഹാരിതയുമായി ഇരുവരും ഒന്നിച്ചിരുന്നു. അന്നേ ശ്രദ്ധ നേടിയവരാണീ ജോഡികള്‍. നോട്ടം കൊണ്ടുപോലും കാഴ്ചക്കാരുടെ മനസിലിടം നേടാന്‍ …

Read More »

പൃഥ്വിരാജിന്റെ ബോളിവുഡ് ചിത്രം നാം ശബാനയുടെ ട്രെയിലര്‍ എത്തി

പൃഥ്വിരാജ് വില്ലന്‍ കഥാപാത്രമായെത്തുന്ന ബോളിവുഡ് ചിത്രം ‘നാം ശബാന’യുടെ ട്രെയിലര്‍ പുറത്തിറക്കി. അധോലോക നായകനായ ടോണി എന്ന കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിക്കുന്നത്. തപ്‌സി പന്നുവാണ് ശബാന എന്ന ടൈറ്റില്‍ കഥാപാത്രമായെത്തുന്നത്. മനോജ് വാജ്‌പേയി, അനുപം ഖേര്‍, അക്ഷയ് കുമാര്‍ എന്നിവരാണ് മറ്റു പ്രധാനതാരങ്ങളെ അവതരിപ്പിക്കുന്നത്. ശബാന ഖാന്‍ എന്ന സാധാരണ പെണ്‍കുട്ടി റോയുടെ ഏജന്റ് ആയി മാറുന്നതാണ് പ്രമേയം. അയ്യ, ഔറങ്കസേബ് എന്നീ സിനിമകള്‍ക്ക് ശേഷം പൃഥ്വിരാജ് അഭിനയിക്കുന്ന ബാളിവുഡ് …

Read More »

‘റയീസി’ ന്റെ പ്രദര്‍ശനം പാകിസ്താനില്‍ നിരോധിച്ചു

ബോളിവുഡ് താരം ഷാരൂഖ് ഖാനും പാക് നടി മാഹിറ ഖാനും മുഖ്യ വേഷത്തിലെത്തിയ ‘റയീസ്’ പാകിസ്താനില്‍ നിരോധിച്ചു. മുസ്‌ലിംകളെ മോശമായി ചിത്രീകരിക്കുന്നെന്ന് ആരോപിച്ചാണ് നിരോധനം. കഴിഞ്ഞ ദിവസം മുതലാണ് നിരോധനമേര്‍പ്പെടുത്തിയത്. പാക് സെന്‍ട്രല്‍ സെന്‍സര്‍ ബോര്‍ഡിന്റേതാണ് തീരുമാനം. സിനിമ ഇസ്‌ലാമിനെ തെറ്റായി ചിത്രീകരിക്കുന്നതായും മുസ്‌ലിംകളെ ക്രിമിനലുകളും ഭീകരവാദികളുമാക്കി കാണിക്കുന്നതായും സെന്‍സര്‍ ബോര്‍ഡ് ചൂണ്ടിക്കാട്ടുന്നു. പാകിസ്താനില്‍ പ്രദര്‍ശിപ്പിച്ച് ഒരാഴച തികഞ്ഞപ്പോഴേക്കും സിനിമ വലിയ കളക്ഷന്‍ നേടിയിരുന്നു.

Read More »