ശത്രു രാജ്യങ്ങളുടെ വെല്ലുവിളികള്‍ നേരിടുമ്പോള്‍ സൈന്യത്തില്‍ ചേരണമെന്നും രാജ്യത്തിനായി പോരാടണമെന്നും ആഗ്രഹിക്കുന്ന യുവതി,യുവാക്കള്‍ ഒട്ടേറെയുണ്ട്. ജോലി എന്നതിലുപരി രാജ്യത്തിനായി ചെയ്യുന്ന സേവനമായാണ് യുവാക്കള്‍ സൈനിക ജീവിതത്തെ കാണുന്നത്. ഇതിനായി പരിശ്രമിക്കാറുണ്ടെങ്കിലും അപേക്ഷ, പരിശീലനം, നിയമനം തുടങ്ങിയ കാര്യങ്ങളെ കുറിച്ച് കൃത്യമായ വിവരം ലഭിക്കാത്തത് യുവാക്കളെ കരസേനയില്‍ നിന്ന് അകറ്റുന്നുണ്ട്.
ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ (എസ്.എസ്.സി) അടിസ്ഥാനത്തില്‍ ഓഫീസര്‍ റാങ്കില്‍ കരസേനയില്‍ നിയമനം നേടാന്‍ കഴിയുന്ന ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമി (ഒ.ടി.എ) അടക്കം വിവിധ പരിശീലന കേന്ദ്രങ്ങള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. എങ്ങനെ നിയമനം ലഭിക്കുമെന്ന അറിവും പഠനകാലത്തെ കൃത്യമായ തയ്യാറെടുപ്പുകളുമുണ്ടെങ്കില്‍ കരസേനയില്‍ ഓഫീസര്‍ റാങ്കില്‍ ജോലി നേടാം. ചെന്നൈയിലെ ഒ.ടി.എയെ കുറിച്ച് കൂടുതല്‍ അറിയാം.

കരസേന പരിശീലന കേന്ദ്രങ്ങളില്‍ ചെന്നൈ ഒ.ടി.എയില്‍ മാത്രമാണ് വനിതകള്‍ക്ക് പരിശീലനം നല്‍കുന്നത്. 1962 ല്‍ ഇന്ത്യാ-ചൈന യുദ്ധ കാലത്ത് ആരംഭിച്ച ഒ.ടി.എയില്‍ നിന്ന് ആദ്യമായി വനിത ഓഫീസര്‍മാര്‍ പരിശീലനം നേടി പുറത്തിറങ്ങിയത് 1992 ലാണ്. ശേഷം ഇതുവരെ 2,276 വനിത കേഡറ്റുകളും 24,704 പുരുഷ കേഡറ്റുകളും കരസേനയില്‍ പ്രവേശിച്ചു. വിദേശ രാജ്യങ്ങളിലെ 294 സൈനികര്‍ക്കും ഇവിടെ പരിശീലനം നല്‍കിയിട്ടുണ്ട്.
പരീക്ഷയും തയ്യാറെടുപ്പും
ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയില്‍ ചേരാന്‍ ഷോര്‍ട്ട് സര്‍വ്വീസ് കമ്മീഷന്‍ (എസ്.എസ്.സി) തിരഞ്ഞെടുക്കണം. 55 ശതമാനം മാര്‍ക്കോടെ ബിരുദമോ, ബിരുദാനന്തര ബിരുദമോ ആണ് യോഗ്യത. സര്‍വീസ് സെലക്ഷന്‍ ബോര്‍ഡ് (എസ്.എസ്.ബി) അഭിമുഖം വഴിയാണ് പ്രവേശനം. 49 മാസം നീണ്ടു നില്‍ക്കുന്നതാണ് പരിശീലനം. എല്ലാ ചെലവുകളും സര്‍ക്കാര്‍ വഹിക്കും. പരിശീലനം വിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ക്ക് മദ്രാസ് സര്‍വ്വകലാശാല ഡിഫന്‍സ് മാനേജ്മെന്റ് ആന്‍ഡ് സ്ട്രാറ്റജിക് സ്റ്റഡീസില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ നല്‍കും.
നോണ്‍ ടെക്നിക്കല്‍: പുരുഷന്‍മാര്‍ക്കും വനിതകള്‍ക്കും അപേക്ഷിക്കാം. ജനവരി,ജൂലായ് മാസങ്ങളില്‍ അപേക്ഷ ക്ഷണിക്കും. യൂണിയന്‍ പബ്ലിക്ക് സര്‍വീസ് കമ്മിഷന്റെ (യു.പി.എസ്.സി) http://www.upsc.gov.in/ എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. സ്പതംബറിലും ഫിബ്രവരിയിലും നടത്തുന്ന പരീക്ഷയിലൂടെ തിരഞ്ഞെടുക്കും. ചെന്നൈ ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയില്‍ ഏപ്രില്‍, ഒക്ടോബര്‍ മാസങ്ങളിലാണ് പരിശീലനം തുടങ്ങുക.

ടെക്നിക്കല്‍ വിഭാഗം: പുരുഷന്‍മാര്‍ക്കും വനിതകള്‍ക്കും അപേക്ഷിക്കാം. ജനവരി, ജൂലായ് മാസങ്ങളില്‍ അപേക്ഷ ക്ഷണിക്കും. കരസേന റിക്രൂട്ട്മെന്റ് ഡയറക്ട്രേറ്റിന്റെ ഔദ്യോഗിക വെബ് സൈറ്റായ www.joinindain army.nic.in വഴി മാത്രമേ അപേക്ഷ നല്‍കാന്‍ കഴിയു. എന്‍ജിനീയറിങ് ബിരുദത്തില്‍ ആറാം സെമസ്റ്ററില്‍ നേടിയ മാര്‍ക്കിന്റെ കട്ട് ഓഫ് അനുസരിച്ചാണ് പ്രവേശനം. ഏപ്രിലിലും ഒക്ടോബറിലും തിരഞ്ഞെടുപ്പ് നടക്കും.

OTA

പാസിങ് ഔട്ട് പരേഡ്
ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ കമ്മീഷന്‍ഡ് ഓഫീസര്‍ കേഡറ്റുകളുടെ പാസ്സിങ് ഔട്ട് പരേഡ് ഒരോ ആറ് മാസം കൂടുമ്പോഴും നടക്കും. പാസിങ് ഔട്ട് പരേഡിനൊപ്പം പരിശീലനം പൂര്‍ത്തിയാക്കിയ കേഡറ്റുകളുടെ സാഹസിക അഭ്യാസ പ്രകടനങ്ങളുണ്ടാകും. രണ്ട് ഘട്ടങ്ങളിലായി 49 ആഴ്ചകളിലെ പരിശീലനം പൂര്‍ത്തിയാക്കിയാണ് കമ്മീഷന്‍ഡ് ഓഫീസര്‍ കേഡറ്റുകള്‍ പുറത്തിറങ്ങുന്നത്.
23 ആഴ്ച കഴിഞ്ഞാല്‍ മൂന്ന് ആഴ്ച വിശ്രമം ലഭിക്കും. തുടര്‍ന്ന് വീണ്ടും 23 ആഴ്ചകള്‍ കൂടി പരിശീലനം നടക്കും. വിശ്രമത്തിന് നല്‍കുന്ന മൂന്ന് ആഴ്ചകള്‍ കൂടി പരിശീലന കാലയളവില്‍ ഉള്‍പ്പെടും. പരിശീലനം പൂര്‍ത്തിയാക്കുന്ന കേഡറ്റുകള്‍ക്ക് വിവിധ ആര്‍മി ക്യാമ്പുകളില്‍ നിയമനം ലഭിക്കും. മലയാളിയായ ലെഫ്. ജനറല്‍ ബോബി മാത്യൂസാണ് ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയുടെ ഇപ്പോഴത്തെ കമാന്‍ഡന്റ്.
എന്‍.സി.സി കേഡറ്റുകള്‍ക്കും നിയമ ബിരുദക്കാര്‍ക്കും അവസരം
എന്‍.സി.സി.സീനിയര്‍ ഡിവിഷനില്‍ (കരസേന) അംഗമായി കുറഞ്ഞത് ബി ഗ്രേഡോടെ ‘സി’ സര്‍ട്ടിഫിക്കറ്റ് വാങ്ങിയ കേഡറ്റുകള്‍ യോഗ്യരാണ്. ജൂണ്‍,ഡിസംബര്‍ മാസങ്ങളില്‍ നോട്ടിഫിക്കേഷന്‍. ‘സി’ സര്‍ട്ടിഫിക്കറ്റ് നല്‍കിയ എന്‍.സി.സി.ബറ്റാലിയന്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. മിനിമം 55 ശതമാനം മാര്‍ക്കോടെ എല്‍.എല്‍.ബി. പാസായ നിയമ ബിരുദധാരികള്‍ക്കും അപേക്ഷിക്കാം. ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ അര്‍ഹത നേടിയവരായിരിക്കണം. ജൂണ്‍,ഡിസംബര്‍ മാസങ്ങളില്‍ അപേക്ഷ ക്ഷണിക്കും. റിക്രൂട്ട്മെന്റ് ഡയറക്ടറേറ്റിന്റെ ഔദ്യോഗിക വെബ് സൈറ്റായ www.joinindianarmy.nic.in വഴി അപേക്ഷിക്കാം.

സമയം കുറവ്, ചെയ്യാന്‍ കൂടുതല്‍
ഒറ്റയ്ക്ക് ഒരു ഗ്രൂപ്പിനെ നയിക്കാന്‍ കഴിയുന്ന രീതിയില്‍ നേതൃപാടവമുളള ഓഫീസറായി മാറ്റുന്ന പരിശീലനമാണ് ഒ.ടി.എയില്‍ നല്‍കുന്നത്. കുറഞ്ഞ സമയത്തിനുളളില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കണമെന്നതാണ് പരിശീലന കാലയളവില്‍ കേഡറ്റുകള്‍ നേരിടുന്ന പ്രധാന വെല്ലുവിളി. ശത്രു രാജ്യങ്ങളില്‍ നിന്ന് നേരിടുന്ന വെല്ലുവിളികള്‍ വിജയകരമായി തരണം ചെയ്യാന്‍ കേഡറ്റുകളെ പ്രാപ്തരാക്കുകയാണ് പരിശീലനത്തിന്റെ ദൗത്യമെന്ന് കേണല്‍ നിഖില്‍ ഗണപതി പറഞ്ഞു. രാവിലെ അഞ്ച് മണിക്ക് തുടങ്ങുന്ന പരിശീലനവും ക്ലാസുകളും രാത്രി 10.30 വരെ നീളും. പരിശീലനത്തിനിടെ വനിതാ കേഡറ്റുകളെ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. image (13)
കുതിരയോട്ടത്തിനിടെ നടത്തുന്ന സാഹസിക പ്രകടനങ്ങള്‍ക്കുളള പരിശീലനം, 20 അടി ഉയരത്തില്‍ കെട്ടിയ കയറിലൂടെ പിടിച്ച് അതിവേഗത്തില്‍ കയറുകയും അതുപോലെ ഇറങ്ങുകയും ചെയ്യുക (റോപ്പ് ക്ലൈമ്പിങ്), പുകയും വെടിക്കെട്ടിനുമിടയില്‍ തടികള്‍ കൊണ്ട് അകലത്തില്‍ കെട്ടിയുണ്ടാക്കിയ ഹഡ്സിലൂടെ തല താഴ്ത്തി പിടിച്ച് ഓടികയറാനുളള പരിശീലനം (ബെല്ലിറെണ്‍), 20 അടി ഉയരത്തില്‍ വീതിയില്‍ കയറുകള്‍ കെട്ടിയുണ്ടാക്കിയ പാലത്തിലൂടെ നടക്കാനുളള പരിശീലനം (ബര്‍മ ബ്രിഡ്ജ്), ഒരു മലയില്‍ നിന്ന് മറ്റൊരു മലയിലേക്ക് വെടി വെയ്ക്കല്‍, കെട്ടിടത്തിനുളളില്‍ ഒളിച്ച ശത്രുക്കളെ ഇരുട്ടിലും മഴയിലും വെടിവെയ്ക്കുക തുടങ്ങിയ പരിശീലനം നല്‍കുന്നു. കമ്പ്യൂട്ടര്‍ ഗ്രാഫിക്സുകള്‍ക്ക് നേരെ വെടിവെച്ചും പഠിപ്പിക്കുന്നുണ്ട്. image (14)
അക്കാദമിയില്‍ വനിതാ കേഡറ്റുകളും പുരുഷ കേഡറ്റുകളും ഒരുമിച്ചാണ് പരിശീലനം പൂര്‍ത്തിയാക്കേണ്ടത്. പരിശീലനത്തില്‍ യാതൊരു ഇളവും വനിതകള്‍ക്ക് നല്‍കില്ല. എന്നാല്‍ അത്ഭുതപ്പെടുത്തുന്ന പല പരിശീലനങ്ങളും വനിതകളാണ് കൃത്യതയോടെ ചെയ്യുന്നതെന്ന് പരിശീലകര്‍ പറയുന്നു. ചെന്നൈയെ നടുക്കിയ പ്രളയകാലത്തുപോലും മൂന്ന് ദിവസം മാത്രമാണ് പരിശീലനം മുടങ്ങിയത്.

image (15)

ഒ.ടി.എയിലെ മലയാളി സാന്നിധ്യം
‘അഭിമാനകരമായ നിമിഷമാണിത്. രാജ്യത്തിനായി പോരാടാന്‍ അവസരം ലഭിച്ചതിലും ഒരു വര്‍ഷത്തോളം നീണ്ടു നിന്ന പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതിലും അതിയായ സന്തോഷവും ആത്മാഭിമാനവും തോന്നുന്നു’. രാഷ്ട്ര സേവനത്തിനായി സ്വയം അര്‍പ്പിക്കാന്‍ സന്നദ്ധമായ തൃശൂര്‍ സ്വദേശി ജിതിന്‍ കെ. അജിത് ആവേശത്തോടെ പറഞ്ഞു. പരിശീലനം തീര്‍ച്ചയായും വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. ചെന്നൈയില്‍ കരസേനയുടെ ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ കേഡറ്റുകള്‍ ഇത് പറയുമ്പോള്‍ ആവേശ തിളക്കമാണ് കാണാന്‍ കഴിഞ്ഞത്.
തൃശൂര്‍ ഒല്ലൂരിലെ ദിവീന്‍ പോള്‍ വര്‍ഗീസ് കണ്ണൂരിലെ അജിത് കുമാര്‍,സൂര്യ എന്നീ കേഡറ്റുകള്‍ പാസിങ് ഔട്ട് പരേഡ് പൂര്‍ത്തിയാക്കിയ ആവേശത്തിലാണ്. ചെറുപ്പം മുതല്‍ തന്നെ സൈന്യത്തില്‍ ചേരണമെന്ന ആഗ്രഹത്തോടെയുളള തയ്യാറെടുപ്പുകളാണ് നടത്തിയിരുന്നത്. ഇംഗ്ലീഷ്, പൊതുവിജ്ഞാനം തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ അറിവ് നേടാന്‍ ശ്രമിച്ചിരുന്നു. ഇതെല്ലാം കരസേനയില്‍ കമ്മീഷന്‍ഡ് ഓഫീസര്‍ പരീക്ഷ എഴുതാന്‍ സഹായകരമായി. പ്രത്യക്ഷത്തില്‍ അസാധ്യമെന്ന് തോന്നുന്ന പരിശീലനം പൂര്‍ത്തിയാക്കി അടുത്ത ദിവസത്തേക്കുളള തയ്യാറെടുപ്പുകളിലേക്ക് നീങ്ങുന്നതിനിടയില്‍ ദിവീന്‍ പോള്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here