പ്രതിരോധ വകുപ്പിനു കീഴില്‍ മധ്യപ്രദേശിലെ ഇറ്റാര്‍സിയിലുള്ള ഇന്ത്യന്‍ ഓര്‍ഡനന്‍സ് ഫാക്ടറിയില്‍ ട്രെയിന്‍ഡ് ഗ്രാജ്വേറ്റ് ടീച്ചര്‍ ഉള്‍പ്പെടെയുള്ള വിവിധ തസ്തികകളില്‍ 556 ഒഴിവുകളുണ്ട്. ഗ്രൂപ്പ് ബി,സി വിഭാഗങ്ങളില്‍പ്പെടുന്നവയാണ് ഒഴിവുള്ള തസ്തികകള്‍.
എംപ്ലോയ്മെന്റ് ന്യൂസ് തീയതി: 2016 ഫിബ്രവരി 27- മാര്‍ച്ച് 4.
തസ്തിക,ഒഴിവ്, സംവരണം, പ്രായം, ശമ്പളം എന്നിവ വ്യക്തമാക്കുന്ന പട്ടിക ഇതോടൊപ്പം.
അപേക്ഷാ ഫീസ്: 100 രൂപ. സംവരണവിഭാഗക്കാര്‍ക്ക് ഇളവുണ്ട്.
അപേക്ഷ: http://i-register.org/ofioreg/ എന്ന വെബ്‌സൈറ്റില്‍ മാര്‍ച്ച് 5 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. തപാലില്‍ അപേക്ഷ സ്വീകരിക്കില്ല. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനു മുമ്പ് സമീപകാലത്തെടുത്ത പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, വിരലടയാളം, ഒപ്പ്, ഐഡന്റിറ്റി തെളിയിക്കുന്ന രേഖ, വിദ്യാഭ്യാസ യോഗ്യതയും ജാതിയും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സ്‌കാന്‍ ചെയ്ത് അപ് ലോഡ് ചെയ്യാനായി തയ്യാറാക്കിവെക്കണം. കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here