ക്രിക്കറ്റ് പ്രേമികൾ കാത്തിരിക്കുന്ന ട്വന്റി-20 ലോകകപ്പിൽ ഇന്ത്യയെ തോൽപ്പിച്ച് പാക്കിസ്ഥാൻ കപ്പ് സ്വന്തമാക്കുമെന്ന് ഇന്ത്യന്‍ ജ്യോതി ശാസ്ത്രജ്ഞൻ ഗ്രീന്‍സ്റ്റണ്‍ ലോബോയുടെ പ്രവചനം. ഫൈനലിൽ ഷാഹിദ് അഫ്രീദി നയിക്കുന്ന പാക്ക് ടീമും മഹേന്ദ്രസിംഗ് ധോണി നയിക്കുന്ന ഇന്ത്യൻ ടീമും ഏറ്റുമുട്ടുമ്പോൾ വിജയം അഫ്രിദിയുടെ ടീമിനാണെന്ന പ്രവചനം ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
എന്നാൽ മാർച്ച് 19 ന് നടക്കുന്ന ഇന്ത്യ -പാക്കിസ്ഥാൻ മത്സരത്തിൽ ജയം ഇന്ത്യയ്ക്കൊപ്പമായിരിക്കുമെന്നും ഇദ്ദേഹം പ്രവചിക്കുന്നു. ഗവേഷണങ്ങളുടെയും ശാസ്ത്രീയ നിഗമനങ്ങളുടെയും അടിസ്ഥാനത്തിലാണ് ഈ പ്രവചനങ്ങൾ എന്നും ഗ്രീന്‍സ്റ്റണ്‍ ലോബോ പറയുന്നു. വാട് ഈസ് യുവര്‍ ട്രൂ സോഡിയാക് സൈന്‍ എന്ന പുസ്തകം ഇദ്ദേഹം എഴുതിയിട്ടുണ്ട്