പ്രമേഹദിന ക്യാമ്പ് സംഘടിപ്പിക്കുന്നു.

കൊച്ചി: ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച്, കാക്കനാട് സൺറൈസ് ആശുപത്രി ‘സൺറൈസ് ഡൈബ്ഫെസ്റ്റ് 2024’ സംഘടിപ്പിക്കുന്നു. പ്രമേഹത്തിനെതിരെയുള്ള പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായാണ് പരിപാടിയുടെ സംഘാടനം. നവംബർ 14 രാവിലെ 8 മണി മുതൽ ഉച്ചക്ക് 1 മണി വരെ സൺറൈസ് ആശുപത്രിയിലാണ് ഈ ശില്പശാല നടക്കുന്നത്.
ജനറൽ മെഡിസിൻ, ജനറൽ സർജറി, ഡയബറ്റോളജി, ഗൈനക്കോളജി, ന്യൂറോളജി ഓർത്തോപെഡിക്സ്, ഒഫ്താൽമോളജി, ഫിസിയോതെറാപ്പി, ഡയറ്റീഷ്യൻ എന്നീ വിവിധ വിഭാഗങ്ങളിലെ വിദഗ്ദ്ധർ ശില്പശാലയ്ക്ക് നേതൃത്വം നൽകും. പ്രമേഹ ബോധവത്കരണത്തിനായി ബോധവൽക്കരണ ക്ലാസുകൾ പരിപാടിയുടെ ഭാഗമാകും. പങ്കെടുക്കുന്ന ആദ്യ 200 പേർക്ക് 2500 രൂപ നിരക്കിലുള്ള ലബോറട്ടറി പരിശോധനകളും വിദഗ്ദ്ധരുടെ കൗൺസിലിംഗും സൗജന്യമായിരിക്കും. ആവശ്യമായി വരുന്നവർക്ക് സൗജന്യ പരിശോധനയും സാധ്യമാകും.
സൺറൈസ് ആശുപത്രി മാനേജിങ് ഡയറക്ടർ പർവീൻ ഹഫീസ്, ആശുപത്രി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സുരേഷ് കുമാർ തമ്പി എന്നിവർ ക്യാമ്പ് ഉദ്ഘാടനം ചെയ്യും.
കൂടുതൽ വിവരങ്ങൾക്കും രജിസ്റ്റർ ചെയ്യുന്നതിനും +919074557523, +919645903330 നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.




