സിയാറ്റിൽ ∙ പാസ്റ്റർ സാമുവേൽ പി. ചാക്കോ(86) സിയാറ്റിൽ ഏപ്രിൽ 11ന് നിര്യാതനായി. കല്ലിശേരി പനച്ചിൽ മൂട്ടിൽ കുടുംബാംഗമായ പാസ്റ്റർ സാമുവേൽ പി. ചാക്കോ(കുഞ്ഞുകുട്ടിച്ചായൻ) ദീർഘ വർഷങ്ങൾ സൗദി അറേബ്യയിൽ ജോലി നോക്കിയിരുന്നു.

കീഴില്ലം പെനിയേൽ ബൈബിൾ കോളേജിന്റെ മാനേജ്മെന്റ് അംഗം അധ്യാപകൻ എന്നീ നിലകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ ഏലിയാമ്മ ചാക്കോ ഇടമൺ മുട്ടക്കൽ കുടുംബാംഗമാണ്.

മക്കൾ : വിനിതാ, വിജയ്, വിനോദ്. മരുമകൻ ഡോ. സി. പി. വർഗീസ് കീഴില്ലം പെനിയേൽ ബൈബിൾ കോളേജ് സ്ഥാപകനാണ്.

മരുമക്കൾ: ഷെർലി, ഗ്രോറി. ഷെർലി ചാക്കോ ഐപിസി ഫാമിലി കോൺഫറൻസ് ലേഡീസ് കോർഡിനേറ്ററാണ്.

മെമ്മോറിയൽ സർവീസ് ഏപ്രിൽ 15 വൈകിട്ട് 6 മണിക്കും സംസ്കാര ശുശ്രൂഷകൾ 16 ന് രാവിലെ 9 മണിക്കും ആരംഭിക്കും. വിലാസം : ചർച്ച് ബൈ ദ് സൈഡ് ഓഫ് ദ റോഡ്, 3455 S. 148th സ്ട്രീറ്റ്, റ്റുക്ക് വില (Tukwila) W.A. 98168.

LEAVE A REPLY

Please enter your comment!
Please enter your name here