ഉദയ് അനന്തന്റെ മമ്മൂട്ടി ചിത്രമായ വൈറ്റിന്റെ ടീസര്‍ എത്തി. തന്റെ ഫേസ്ബുക്ക് പേജിലൂടെ മമ്മൂട്ടി തന്നെയാണ് ബ്ലൂപേഴ്‌സ് ടീസര്‍ റിലീസ് ചെയ്തത്. മമ്മൂട്ടിക്ക് പുറമെ നായികയും ബോളിവുഡ് താരവുമായ ഹുമ ഖുറേഷിയും സിദ്ധിഖും ടീസറിലുണ്ട്.
ഗാങ്‌സ് ഓഫ് വസെയ്പുര്‍, ബാദിയാപുര്‍, എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത ഹുമയുടെ ആദ്യ മലയാള ചിത്രമാണിത്. ക്രിക്കറ്റ് താരം മുഹമ്മദ് അസറുദ്ദീന്റെ ജീവിതകഥ പറയുന്ന ടോണി ഡിസൂസയുടെ അസര്‍ എന്ന ഹിന്ദി ചിത്രത്തില്‍ ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയുടെ വേഷം ചെയ്യുന്നതും ഹുമയാണ്.
കോടീശ്വരനായ പ്രകാശ് റോയ് ആണ് മമ്മൂട്ടി. ഹുമ ഖുറേഷി റോഷ്ണി മേനോനും. ലണ്ടനില്‍ വച്ച് റോഷ്ണിയുടെ ജീവിതത്തിലേയ്ക്ക് പ്രകാശ് റോയ് കടന്നു വരുന്നതാണ് കഥ.
ശങ്കര്‍ രാമകൃഷ്ണന്‍, സിദ്ധിഖ്, സുനില്‍ സുഖദ, സോന നായര്‍, കെ.പി.എ.സി. ലളിത, എന്നിവരും ചിത്രത്തിലുണ്ട്. പ്രവീണ്‍ ബാലകൃഷ്ണന്‍, നന്ദിനി വത്സന്‍, ഉദയ് അനന്തന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥാരചന. കേരളത്തിനും ബെംഗളൂരുവിനും പുറമെ ബുഡാപെസ്റ്റ്, ലണ്ടന്‍ എന്നിവിടങ്ങളിലും വച്ചായിരുന്നു ചിത്രീകരണം. 2007ല്‍ പുറത്തിറങ്ങിയ പ്രണയകാലം, കേരള കഫേയിലെ മൃത്യുഞ്ജയം എന്നിവയാണ് ഉദയ് അനന്തന്റെ മറ്റ് ചിത്രങ്ങള്‍.

LEAVE A REPLY

Please enter your comment!
Please enter your name here