ര്‍ണന്മാരുടെ മത്സരത്തില്‍ കവച കുണ്ഠലങ്ങള്‍ അണിഞ്ഞ് ആദ്യമെത്തുക പൃഥ്വിരാജാവുമോ?. ആര്‍.എസ്. വിമല്‍ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായി. വിമല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പൃഥ്വിരാജ് കര്‍ണവേഷത്തില്‍ നില്‍ക്കുന്ന ചിത്രം അടങ്ങുന്ന തിരക്കഥാപുസ്തകത്തിന്റെ ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്താണ് വിമല്‍ തിരക്കഥാരചന പൂര്‍ത്തിയായ വിവരം അറിയിച്ചത്.

നാല്‍പ്പത് കോടിയിലേറെ രൂപ ചിലവിട്ട് ഒരുക്കുന്ന ഈ ചിത്രത്തിന്റെ നിര്‍മാതാവ് വേണു കുന്നപ്പള്ളിയാണ്.

മഹാഭാരതവുമായി ബന്ധപ്പെട്ട സ്ഥലങ്ങളെല്ലാം സഞ്ചരിച്ചശേഷമാണ് വിമല്‍ തിരക്കഥ ഒരുക്കിയത്. ഈ യാത്രയുടെ വീഡിയോ നേരത്തെ റിലീസ് ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here