ലാഹോർ: പാകിസ്താനിലെ ലാഹോറിൽ ഞായറാഴ്ച വൈകിട്ടുണ്ടായ ചാവേറാക്രമണത്തിൽ 69 പേർ കൊല്ലപ്പെട്ടു. ഇരുന്നൂറിലേറെ പേർക്ക് പരിക്കേറ്റു.  മരിച്ചവരും പരിക്കേറ്റവരും  കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. പരിക്കേറ്റവരില്‍ നിരവധി പേര്‍ ഗുരുതരാവസ്ഥയിലാണ്. 

ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ തീവ്രവാദി ഗ്രൂപ്പിലെ സംഘടനയായ ജമായത്ത് ഉല്‍ അഹ്‌റാര്‍ ഏറ്റെടുത്തു. ക്രിസ്ത്യാനികളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് സംഘടനയുടെ വക്താവ് അഹ്‌സാനുള്ള അഹ്‌സന്‍ പറഞ്ഞു.

ലാഹോറിലെ പ്രധാന പാർപ്പിടമേഖലയായ ഇക്ബാൽ ടൗണിലെ ഗുൽഷൻ ഇ ഇക്ബാൽ പാർക്കിലാണ് സ്ഫോടനമുണ്ടായത്. ഈസ്റ്റർ ദിനമായതിനാൽ പാർക്കിൽ സ്ത്രീകളും കുട്ടികളുമുൾപ്പടെ നിരവധി കുടുംബങ്ങൾ ഒത്തുകൂടിയിരുന്നു. ഈസ്റ്റർ ആഘോഷിക്കാനെത്തിയ ക്രിസ്ത്യാനികളായിരുന്നു കൂടുതലും.  പാർക്കിന്റെ പ്രധാന കവാടത്തിനു തൊട്ടടുത്തായാണ് ചാവേർ പൊട്ടിത്തെറിച്ചതെന്ന് ഇക്ബാൽ ടൗൺ പോലീസ് സൂപ്രണ്ട് ഡോ. മുഹമ്മദ് ഇക്ബാൽ പറഞ്ഞു.

 pakistanപാർക്കിൽ സുരക്ഷാസംവിധാനങ്ങൾ കുറവായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. നിരവധി പ്രവേശനകവാടങ്ങളുള്ള വലിയ പാർക്കാണ് ഇക്ബാൽ പാർക്ക്. ദുരന്തത്തിനിരയായവരെ ടാക്സിയിലും റിക്ഷകളിലുമാണ് ആസ്പത്രികളിൽ എത്തിച്ചത്. 

 സ്ഫോടനത്തെത്തുടർന്ന് സ്ഥലത്തിന്റെ നിയന്ത്രണം സുരക്ഷാസേന ഏറ്റെടുത്തു. പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ തട്ടകമാണ് പാക് പഞ്ചാബ് പ്രവശ്യയുടെ തലസ്ഥാനമായ ലാഹോർ. സംഭവത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അപലപിച്ചു.
 

LEAVE A REPLY

Please enter your comment!
Please enter your name here