ഷാരൂഖിന്റെ ഏറ്റവും പുതിയ ചിത്രമായ ‘ഫാന്‍’ പറയുന്നത് ഒരു സൂപ്പര്‍സ്റ്റാറിന്റെ ആരാധകന്റെ കഥയാണ്. എന്നാല്‍ സിനിമയിലെ ഫാനിനെ വെല്ലുന്ന ഒരു കിടിലന്‍ ഫാനാണ് ഇപ്പോള്‍ കിങ്ഖാന് പിന്നാലെയുള്ളത്. ചിത്രത്തിലെ ഹിറ്റ് ഗാനത്തിന് മലയാള പതിപ്പുമായി രംഗത്തുവന്ന മലയാളി യുവാവിന് സോഷ്യല്‍മീഡിയയിലൂടെ നടന്‍ നന്ദി അറിയിച്ചു. റിന്റോ പോള്‍ ആലപ്പാടന്‍ ഒരുക്കിയ ഗാനം അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവയ്ക്കുകയും ചെയ്തു.

‘മോഹനന്‍ സര്‍ ആണെനിക്ക് ഇതു കാണിച്ചുതന്നതെന്ന് വീഡിയോയ്‌ക്കൊപ്പം അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. നിന്റെ കിടുകിടിലം ഫാന്‍ ഞാനാണേ… എന്നുതുടങ്ങുന്ന റിന്റോയുടെ ഗാനം കഴിഞ്ഞ മാസം 14-നാണ് യൂട്യൂബില്‍ പോസ്റ്റ് ചെയ്തത്. ചിത്രത്തിലെ ഫാന്‍ ഹോഗയാ.. എന്ന ഗാനത്തിനാണ് റിന്റോ മലയാളം പതിപ്പ് തയ്യാറാക്കിയത്.

മനീഷ് ശര്‍മ സംവിധാനം ചെയ്ത് ആദിത്യ ചോപ്ര നിര്‍മിച്ച ചിത്രത്തിലെ ആദ്യത്തെ ഗാനം ഇപ്പോള്‍ തരംഗമായി മാറിയിരിക്കുകയാണ്. വരുണ്‍ ഗ്രോവര്‍ എഴുതി, വിശാല്‍ ശേഖര്‍ സംഗീതം നല്‍കിയ ഗാനം എട്ടു ഭാഷകളിലായാണ് പുറത്തിറക്കിയിരിക്കുന്നത്. ഇതിന്റെ കൂടെയാണ് റിന്റോയുടെ വക മലയാളം പതിപ്പും.

LEAVE A REPLY

Please enter your comment!
Please enter your name here