തനി ഒരുവനിലൂടെ ഗംഭീരതിരിച്ചുവരവ് നടത്തിയ അരവിന്ദ് സ്വാമി വീണ്ടും പ്രേക്ഷകരെ ആശ്ചര്യപ്പെടുത്താനൊരുങ്ങുന്നു. വേഷത്തിലും ഭാവത്തിലും അടിമുടി മാറ്റവുമായി, കിടിലൻ മേക്ക് ഓവറുമായാണ് താരം പുതിയ ചിത്രത്തിലെത്തുന്നത്. ജയം രവി നായകനാകുന്ന ബോഗൻ എന്ന ചിത്രത്തിൽ ഒരു ഋഷിയുടെ വേഷത്തിലാണ് അരവിന്ദ് സ്വാമി അഭിനയിക്കുന്നത്. ചിത്രത്തിൽ അരവിന്ദ്് സ്വാമിയുടെ പേരാണ് ബോഗൻ. ലക്ഷ്മൺ ആണ് സംവിധാനം. ഹൻസികയും അക്ഷര ഗൗഡയും നായികമാരായി എത്തുന്നു. പൊലീസ് ഓഫിസറുടെ വേഷമാണ് ജയം രവിയ്ക്ക്. ചിത്രത്തെക്കുറിച്ചു കൂടുതൽ പ്രതികരിക്കാൻ സംവിധായകൻ ലക്ഷ്മൺ തയ്യാറായില്ല. ചിത്രീകരണം മേയ് 21 തുടങ്ങും. ആൻഡമാൻ ആണ് ലൊക്കേഷൻ.

 

LEAVE A REPLY

Please enter your comment!
Please enter your name here