കൊല്ലം സുധിയുടെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് മലയാള സിനിമാ, സീരിയല്‍ ലോകം. ടെലിവിഷന്‍ രംഗത്ത് സജീവ സാന്നിധ്യമാകുകയും പ്രേക്ഷകര്‍ നെഞ്ചിലേറ്റി തുടങ്ങുകയും ചെയ്യുന്ന ഒരു ഘട്ടത്തില്‍ മികച്ച കലാകാരന്‍ വിടപറയുന്നത് തന്റെ സ്വപ്നങ്ങള്‍ ബാക്കി വെച്ചാണ്. കൊല്ലം സുധിയുമായുള്ള വര്‍ഷങ്ങളായുള്ള സൗഹൃദത്തിന്റെ ഓര്‍മകളും വിയോഗവാര്‍ത്ത ഏല്‍പ്പിച്ച ദുഖവും പങ്കുവച്ചിരിക്കുകയാണ് നടി സാസ്വിക.

കൊല്ലം സുധിയുടെ വിയോഗ വാര്‍ത്ത തനിക്ക് വല്ലാത്തൊരു ആഘാതമാണ് തനിക്ക് ഉണ്ടാക്കിയയെന്ന് നടി സാസ്വിക. മൂന്ന് വര്‍ഷക്കാലത്തോളമായി കൊല്ലം സുധി ചേട്ടനുമായി ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. ജീവിതത്തിലെ ബന്ധങ്ങളിലും സമീപനത്തിലും നിഷ്‌കളങ്കത സൂക്ഷിച്ചിരുന്ന വ്യക്തിയായിരുന്നു കൊല്ലം സുധിയെന്നാണ് സാസ്വിക പറഞ്ഞത്

കുടുംബത്തോട് വളരെയധികം അടുപ്പം പുലര്‍ത്തിയിരുന്ന കലാകാരനായിരുന്നു അദ്ദേഹം സുധിച്ചേട്ടനും ഭാര്യയുമായുള്ള അടുപ്പം വളരെ തീവ്രമായിരുന്നു. മരണ വാര്‍ത്ത കേട്ടപ്പോള്‍ ഞാന്‍ ആ ചേച്ചിയുടെ മുഖമാണ് ഓര്‍ത്തത്. ഞാന്‍ ഇപ്പോള്‍ നാട്ടിലില്ല. അദ്ദേഹത്തിന്റെ വീട്ടിലേക്ക് ഇപ്പോള്‍ എത്താന്‍ കഴിയുന്നില്ല എന്നതും വേദനിപ്പിക്കുന്നു ഒരുകാര്യമാണ്. തൃശൂര്‍ കയ്പമംഗലം പനമ്പിക്കുന്നില്‍ വെച്ചുണ്ടായ വാഹന അപകടത്തിലാണ് സുധി മരണപ്പെട്ടത്

LEAVE A REPLY

Please enter your comment!
Please enter your name here