ചലച്ചിത്ര അവാര്‍ഡില്‍ പെണ്‍പ്രതിമ നല്‍കി പ്രലോഭിപ്പിക്കരുതെന്ന പ്രസ്താവനയില്‍ വിശദീകരണവുമായി നടന്‍ അലന്‍സിയര്‍. പെണ്‍പ്രതിമ പ്രലോഭിപ്പിക്കുമെന്ന് പറയേണ്ടത് വലിയ വേദിയില്‍ അല്ലേയെന്നു നടന്‍. ആണ്‍കരുത്തുള്ള മുഖ്യമന്ത്രിയോടാണ് ആണ്‍പ്രതിമ ആവശ്യപ്പെട്ടത്. കുഞ്ചാക്കോ ബോബന്‍ അങ്ങനെ പറയുന്നില്ലെങ്കില്‍ അത് കുഞ്ചാക്കോയുടെ കുറ്റം. സംവരണം മുഴുവന്‍ സ്ത്രീകള്‍ക്കാണ്. പുരുഷനാണ് സംവരണം ലഭിക്കേണ്ടത്. ഒരു സ്ത്രീവിരുദ്ധതയും പറഞ്ഞിട്ടില്ല. പ്രസംഗത്തില്‍ തെറ്റില്ല. തിരുത്തേണ്ട ആവശ്യമില്ലെന്നും നടന്‍ മാധ്യമങ്ങളോടു പറഞ്ഞു.

ചലച്ചിത്ര അവാര്‍ഡില്‍ പെണ്‍പ്രതിമ നല്‍കി പ്രലോഭിപ്പിക്കരുതെന്നും സ്ത്രീരൂപമുള്ള ശില്‍പം മാറ്റി ആണ്‍കരുത്തുള്ള ശില്‍പമാക്കണമെന്നുമായിരുന്നു അലന്‍സിയറിന്റെ പ്രസ്താന. ആണ്‍രൂപമുള്ള ശില്‍പം ഏറ്റുവാങ്ങുന്ന അന്ന് അഭിനയം നിര്‍ത്തും. പ്രത്യേക ജൂറി പരാമര്‍ശം നല്‍കി അപമാനിക്കരുതെന്നും തിരുവനന്തപുരം നിശാഗന്ധിയില്‍ സംസ്ഥാന ചലച്ചിത്രപുരസ്കാരം ഏറ്റുവാങ്ങി അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here