കൊച്ചി: നടി മിയ ജോർജ് വിവാഹിതയായി. എറണാകുളം സ്വദേശിയും ബിസിനസുകാരനുമായ അശ്വിൻ ഫിലിപ്പാണ് വരൻ. എറണാകുളം സെൻറ്​ മേരീസ് ബസിലിക്കയിൽ നടന്ന വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ്​ പങ്കെടുത്തത്​. ലോക്ഡൗൺ നാളുകളിലായിരുന്നു വിവാഹ നിശ്ചയവും മനഃസമ്മതവും.

പാലാ തുരുത്തിപ്പള്ളിൽ ജോർജി​െൻറയും മിനിയുടെയും മകളാണ് മിയ. എറണാകുളം ആലംപറമ്പിൽ ഫിലിപ്പിെൻറയും രേണുവി​െൻറയും മകനാണ് അശ്വിൻ. ‘ഒരു സ്മാൾ ഫാമിലി’ ചിത്രത്തിലൂടെ സിനിമയിലെത്തിയ മിയ നിരവധി മലയാളം സിനിമകളിലും ചില തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here