അമേരിക്കന്‍ മലയാളി ദമ്പതികളായ തോമസ് ഉമ്മന്‍ (ഷിബു ഫോമാ നാഷണല്‍ കമ്മിറ്റി അംഗം), ജാസ്മിന്‍ ഉമ്മന്‍ (ജെല്ലി) എന്നിവരുടെ പുതിയ സംരംഭമായ ജാസോ ഫാഷന്‍സ് (ബോട്ടിക്ക്) കൊച്ചിയില്‍ തമ്മനം ചക്കരപ്പരമ്പ് ജിയോ സെന്ററിലെ ഒന്നാം നിലയില്‍ പ്രവര്‍ത്തനം തുടങ്ങി. ചലച്ചിത്ര താരം ശ്വേത മേനോന്‍ ഷോപ്പ് ഉദ്ഘാടനം ചെയ്തു. പ്രശസ്ത സിനിമാ സംവിധായകരായ സിദ്ദിഖ്, ജി എസ് വിജയന്‍, റാഫി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
സംഗീത സംവിധായകന്‍ റോണി റാഫേല്‍, അദ്ദേഹത്തിന്റെ പത്‌നി പ്രെറ്റി റോണി, ചലചിത്ര താരങ്ങളായ ഷാജോണ്‍, മാളവിക മേനോന്‍ എന്നിവരും താരദമ്പതികളായ ജോണ്‍-ധന്യ മേരി വര്‍ഗീസ്, ദേവി ചന്ദന, പിന്നണി ഗായകരായ രഞ്ജിനി, ദേവാനന്ദ്, കിഷോര്‍ ചലച്ചിത്ര സീരിയല്‍ കോമഡി താരം മുഹമ്മ പ്രസാദ്, കൊറിയോഗ്രാഫര്‍ ബിജു സേവിയര്‍ എന്നിവരുടെ സാന്നിധ്യം ചടങ്ങിനു വര്‍ണപ്പകിട്ടേകി.
ഫോമാ മുന്‍ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്, ഫൊക്കാന മുന്‍ പ്രസിഡന്റും പ്രവാസി കോണ്‍ക്ലേവ് പ്രസിഡന്റുമായ പോള്‍ കറുകപ്പള്ളില്‍, അനില്‍ കൊച്ചുസ് ജയിംസ് (ഈസ്റ്റ് മെഡോ), ജോസ് (ഹൂസ്റ്റണ്‍), വേള്‍ഡ് മലയാളി കൗണ്‍സില്‍ മുന്‍ ജനറല്‍ സെക്രട്ടറി അലക്‌സ് വിളനിലം കോശി, റാണി ബിജു (ലാസണ്‍ ട്രാവല്‍സ് ഡാളസ്) ലാലി കളപുരയ്ക്കല്‍, ബെന്‍സി ജോണി, കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന സ്റ്റീയറിങ് കമ്മിറ്റി അംഗങ്ങള്‍ ആയ ബിനു കെ അലക്‌സ്, ജെന്നിങ്‌സ് ജേക്കബ്, മാവേലിക്കര മുനിസിപ്പല്‍ ചെയര്‍മാന്‍ ശ്രീകുമാര്‍, മുന്‍സിപ്പല്‍ കൗണ്‍സില്‍ അംഗം അനി വര്‍ഗ്ഗീസ്, സംരംഭകനായ തോമസ് ഉമ്മന്റെ അമേരിക്കയിലെ ബിസിനസ്സ് പങ്കാളി സിജി ജേക്കബ്, അറ്റോര്‍ണി ലാലു ജോസഫ്, ഐ ടി കണ്‍സള്‍ട്ടന്റ് ക്രിസ്റ്റഫര്‍ തോമസ് തുടങ്ങി ഉമ്മന്‍ കുടുംബത്തിന്റെ ഇന്ത്യയിലെയും അമേരിക്കയിലെയും നിരവധി സുഹുഹൃത്തുക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.
ഫാദര്‍ ദീപുവിന്റെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനയോടെയാണ് ചടങ്ങുകള്‍ തുടങ്ങിയത്. ഡയറക്ടര്‍ ഓപ്പറേഷന്‍സ് ആയ ഫെമി, ജസോ ഫാഷന്‍സിലെ വസ്ത്രങ്ങളുടെ വിവിധ ഡിസൈന്‍ പാറ്റേണുകളെക്കുറിച്ചും വിശദീകരിച്ചു. ഡയറക്ടര്‍ ഫിനാന്‍സ് ഇജി ലാല്‍ നന്ദി പറഞ്ഞു.








