ലോകസുന്ദരിപട്ടം ഒരുപാട് പേർക്ക് ലഭിച്ചിട്ടുണ്ടെങ്കിലും, അന്നും ഇന്നും നമ്മുടെ മനസിൽ ആദ്യം ഓടിയെത്തുക ഐശ്വര്യ റായിയുടെ പേരായിരിക്കും. കഴിഞ്ഞ കുറച്ച് നാളുകളായി ഐശ്വര്യ റായിയുടെ രൂപ സാദൃശ്യമുള്ള ഇടുക്കിക്കാരിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
അമൃത സജു എന്ന തൊടുപുഴക്കാരിയാണ് ഐശ്വര്യ റായിയുടെ രൂപസാദൃശ്യം കൊണ്ട് ശ്രദ്ധിക്കപ്പെട്ടത്. ടിക് ടോക്കിൽ ഒരു മില്യണിൽ കൂടുതൽ ഫോളോവേഴ്സാണ് അമൃതയ്ക്കുള്ളത്. ടിക് ടോക് വീഡിയോയ്ക്ക് പിന്നാലെ അമൃതയുടെ മേക്കോവർ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. രഞ്ജു രഞ്ജിമാരാണ് അമൃതയെ ഒരുക്കിയത്.