ചർമ സംരക്ഷണത്തിനായി എത്രയധികം ഇൻസ്റ്റന്റ് ബ്യൂട്ടി ക്രീമുകളും ലോഷനുകളുമാണ് എല്ലാ മാസവും വാങ്ങിക്കൂട്ടുന്നതെന്ന് നിങ്ങൾ ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എത്ര നല്ല ബ്രാന്റുകളുടെ സൗന്ദര്യ വർദ്ധകങ്ങൾ വാങ്ങിയാലും ചിലർക്കെങ്കിലും അത് പല തരത്തിലുള്ള ഇൻഫക്ഷനുകൾക്കും അലർജിക്കും കാരണമായി മാറാറുണ്ട്. ഈ ബ്രാന്റഡ് ക്രീമുകൾക്ക് പകരമായി നാച്ചുറലായി ലഭിക്കുന്ന വസ്തുക്കളുപയോഗിച്ച് ചർമ്മത്തിലെ വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയും. സ്ക്രബും, ബ്ളീച്ചും, ഫേസ്‌ പാക്കും, ഫേസ് വാഷുമെല്ലാം തന്നെ നമുക്ക് നാച്ചുറലായി തയ്യാറാക്കാൻ കഴിയും.

ഫേസ്‌വാഷ്
മുട്ടയുടെ മഞ്ഞയും തേനും നന്നായി മിക്സ് ചെയ്ത് മുഖത്ത് ഇട്ട ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകാം. രണ്ട് സ്പൂൺ തൈരും ഒരു സ്പൂൺ തേനും ചേർത്ത് മുഖത്തിടുക. എല്ലാ ചർമ്മക്കാർക്കും അനുയോജ്യമായ ഫേസ്‌വാഷാണിത്. ഇത് മുഖത്തിട്ട് രണ്ട് മിനിറ്റ് മസാജ് ചെയ്ത ശേഷം തണുത്ത വെള്ളത്തിൽ കഴുകാം. കളിമണ്ണ് വെള്ലത്തിൽ മിക്സ് ചെയ്ത് പേസ്റ്റാക്കി മുഖത്തിടുന്നതും ഗുണകരമാണ്.

ഫേസ് സ്ക്രബ്
കാൽകപ്പ് തേൻ, ഒന്നര ടേബിൾ സ്പൂൺ കറുവാപട്ട പൊടിച്ചത്, രണ്ട് ടേബിൾ സ്പൂൺ ജാതിക്ക പൊടിച്ചത് എന്നിവ ചേർത്ത് മിശ്രിതമാക്കി മുഖത്തിടുക. കട്ടികൂടിയ ഈ മിശ്രിതം ചർമ്മത്തിലെ മൃ ദിവസവും ഈ സ്ക്രബ് ചെയ്യുന്നത് ചർമ്മത്തിന്റെ ആരോഗ്യവും സൗന്ദര്യവും നിലനിർത്താൻ സഹായിക്കും.

ക്ളെൻസർ
രണ്ട് ടേബിൾ സ്പൂൺ ആക്ടിവേറ്റഡ് ചാർക്കോൾ പൗഡർ, നാല് ടീ സ്പൂൺ ടീ ട്രീ എസൻഷ്യൽ ഓയിൽ, രണ്ട് ടേബിൽ സ്പൂൺ സൺഫ്ളവർ ഓയിൽ, അരക്കപ്പ് ആലോവേര ജെൽ, അരക്കപ്പ് തേൻ എന്നിവ ചേർത്ത് മിശ്രിതമാക്കുക. ഇത് ഒരു എയർ ടൈറ്ററ് കണ്ടൈനറിൽ സൂക്ഷിച്ചാൽ ദീർഘനാൾ ഉപയോഗിക്കാൻ കഴിയും. ഈ ക്ളെൻസർ ഉപയോഗിച്ച് ഒരു വൈപ്പ് കൊണ്ട് തുടച്ച് നീക്കാം. മേക്കപ്പിനു മുന്പും ശേഷവും ഇങ്ങനെ ചെയ്യുന്നത് നല്ലതാണ്.

ഫേസ്‌പാക്ക്
50 ഗ്രാം ഓട്സ് വെള്ളം ചേർത്ത് 20 മിനിറ്റ് തിളപ്പിക്കുക. ഇതിലേയ്ക്ക് നാല് ടേബിൾ സ്പൂൺ തക്കാളി നീരും 150 ഗ്രാം തൈരും ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക. തണുത്ത ശേഷം മുഖത്തും കഴുത്തിലും ഇട്ട ശേഷം അര മണിക്കൂർ കഴിയുമ്പോൾ തണുത്ത വെള്ളം ഉപയോഗിച്ച് കഴുകാം. ആഴ്ചയിൽ രണ്ടു തവണ ഇങ്ങനെ ചെയ്യുന്നത് ചർമ്മത്തിലെ കരിവാളിപ്പ് അകറ്റാൻ സഹായിക്കും.

നാച്ചുറൽ ബ്ളീച്ച്
പപ്പായ പേസ്റ്റാക്കി പാൽപ്പാട ചേർത്ത് മുഖത്ത് സ്ഥിരമായി ഇടുന്നത് ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കാൻ സഹായിക്കും. തക്കാളിയും നാരങ്ങാനീരും പേസ്റ്റാക്കി മുഖത്തിട്ടാൽ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ചർമ്മത്തിന്റെ നിറവ്യത്യാസം അടുത്തറിയാൻ സാധിക്കും. ഒലീവ് ഓയിലും പഞ്ചസാരയും ചേർത്ത് പേസ്റ്രാക്കി മുഖത്തിടുന്നതും ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കാൻ സഹായിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here