
യവനകഥയിലെ ക്ലിയോപാട്രയേ പറ്റി കേട്ടിട്ടില്ലെ. പുരാതന ഈജിപ്യന്‍, ഗ്രീക്ക്, റോമന്‍ രാജാക്കന്‍മാരുടെ ഉറക്കം കളഞ്ഞ സര്‍പ്പ സുന്ദരി. ക്ലിയോപാട്രയുടെ ചര്‍മ സൗന്ദര്യത്തിന്റെ രഹസ്യം അവരുടെ എണ്ണതേച്ചുള്ള കുളിയായിരുന്നു എന്നാണ് പറയപ്പെടുന്നത്. ക്ലിയോപാട്രയുടേതുപോലെ അല്ലെങ്കിലും ചര്‍മ്മം ആരോഗ്യത്തോടെയും ആകര്‍ഷകമായും നിലനിര്‍ത്താന്‍ എണ്ണ വളരെ നല്ല ഓഷധമാണെന്ന് എത്രപേര്‍ക്കറിയാം. എണ്ണ തേച്ച് കുളിച്ചാല്‍ ഒന്നും രണ്ടുമല്ല അഞ്ചുഗുണങ്ങളാണ് നിങ്ങളേ കാത്തിരിക്കുന്നത്. മുഖവും ചര്‍മ്മവും വൃത്തിയാക്കാനും രോഗങ്ങളില്‍ നിന്ന് രക്ഷിക്കാനും എണ്ണ അത്യുത്തമമാണ്.
വരണ്ട ചര്‍മമാണോ നിങ്ങളുടേത്. എങ്കില്‍ ധൈര്യമായി മുഖത്ത് എണ്ണതേച്ചോളൂ. വരണ്ട ചര്‍മ്മക്കാര്‍ക്കുള്ള മറുമരുന്നാണ് എണ്ണ. ആദ്യ പ്രയോഗത്തില്‍ തന്നേ ചര്‍മ്മത്തിനെ ഈര്‍പ്പമുള്ളതാക്കാന്‍ സാധിക്കും. മാത്രമല്ല ക്രീമുകളില്‍ ഉപയോഗിക്കുന്ന ഹാനീകരമായ രാസവസ്തുക്കളേപ്പറ്റി ഭയപ്പെടുകയും വേണ്ട. മാത്രമല്ല ചര്‍മ്മം വരണ്ട് വിള്ളല്‍ വീഴാതിരിക്കാനും എണ്ണ സഹായിക്കും.
മുഖത്ത് ചുളിവുകള്‍ വീഴുന്നതില്‍ എന്തിന് വിഷമിക്കണം. എണ്ണതേച്ച് കുറച്ച് നേരം കഴിഞ്ഞ് കഴുകി കളയൂ. എണ്ണകളില്‍ ഭൂരിഭാഗവും ആന്റി ഓക്‌സിഡന്റുകളാലും വൈറ്റമിനുകളാലും സംപുഷ്ടമാണ്. നിങ്ങളുടെ ചര്‍മത്തിനെ ലോലമാക്കാന്‍ എണ്ണയോളം പോന്ന മറ്റൊന്നുമില്ല. എണ്ണ കൊണ്ടുള്ള ഫേഷ്യല്‍ മുഖത്ത് ഉണ്ടാകുന്ന തടിപ്പുകള്‍ക്കും അണുബാധയ്ക്കും കൈക്കൊണ്ട മരുന്നാണ്.
എണ്ണ ഉപയോഗിച്ചാല്‍ മുഖത്തെ ഏത് ചമയങ്ങളും വളരെ പെട്ടന്ന് മാറ്റാന്‍ സാധിക്കും. മേയ്ക്കപ്പുകള്‍ ഉപയോഗിക്കുന്നവര്‍ എണ്ണ മുഖത്ത് പുരട്ടുന്ന കാര്യത്തില്‍ ഉപേക്ഷ വിചാരിക്കരുത്. ചര്‍മം കണ്ടാല്‍ പ്രായം തോന്നിക്കുകയേയില്ല എന്ന് നാട്ടുകാരേക്കൊണ്ട് പറയിക്കണമമെങ്കില്‍ എണ്ണ പ്രയോഗം തുടങ്ങിക്കൊള്ളു. ഉപയോഗിക്കുന്ന എണ്ണ കലര്‍പ്പില്ലാത്തതാണെന്ന് ഉറപ്പുവരുത്തുകയും വേണം. അല്ലങ്കില്‍ വെളുക്കാന്‍ തേച്ചത് പാണ്ടായെന്ന് വരും.
ഇനി നിങ്ങള്‍ ഉപയോഗിക്കുന്നത് സുഗന്ധ തൈലങ്ങളാണെങ്കില്‍ ഗുണം ഇരട്ടിയാകും. ആരോഗ്യത്തിനു പുറമേ ശരീര ദുര്‍ഗന്ധമകറ്റാനും ഇത് സഹായിക്കും. കര്‍പ്പൂര തൈലം, ചന്ദന തൈലം കൂടാതെ പൂക്കളില്‍ നിന്ന് തയ്യാറാക്കുന്ന തൈലങ്ങള്‍ എന്നിവയും ഉപയോഗിക്കാം. ആരോമാ തെറാപ്പിയെന്നാണ് ഇതിന് പറയുന്നത്. എന്നാല്‍ ഉപയോഗിക്കുന്ന തൈലങ്ങള്‍ ഗുണനിലവാരമുള്ളതായിരിക്കണം. വിപണിയില്‍ നിരവധി വ്യാജന്മാര്‍ ഉള്ളതിനാല്‍ സൂക്ഷിച്ചില്ലെങ്കില്‍ ദുഖിക്കേണ്ടി വരും.