ഉദ്യോഗസ്ഥകളായ സ്ത്രീകളാണ് തെറ്റായ ഭക്ഷണശീലം പിന്തുടരുന്നവരിൽ കൂടുതലും. ഈ രീതി സ്ഥിരമായി പിന്തുടരുന്നത് രോഗങ്ങളെ വേഗത്തിൽ ക്ഷണിച്ചുവരുത്തും. ടിഫിൻ ബോക്സിൽ കറികൾക്കൊപ്പം അച്ചാർ കൊണ്ടുപോകുന്നവരുണ്ട്. സ്ഥിരമായ ഉപയോഗം അച്ചാറിലുള്ള ഉപ്പ്, എണ്ണ എന്നിവയിലൂടെ രക്തസമ്മർദ്ദമുണ്ടാക്കും. പുറത്തുനിന്ന് വാങ്ങിയ അച്ചാറിൽ മാരകരോഗങ്ങൾ സമ്മാനിക്കാവുന്ന പ്രിസർവേറ്റീവുകളും അടങ്ങിയിട്ടുണ്ട്.


ചായയ്ക്കുള്ള ഇടവേളകളിൽ എണ്ണപ്പലഹാരങ്ങളും ബേക്കറി പലഹാരങ്ങളും ഒഴിവാക്കുക. ഇടവേളകളിൽ കഴിക്കാൻ ഡ്രൈ ഫ്രൂട്ട്സോ പേരയ്ക്ക, ആപ്പിൾ, സബർജില്ലി, മാതളം തുടങ്ങിയ പഴങ്ങളിലേതെങ്കിലുമോ കരുതുക. പഞ്ചസാര ചേർക്കാത്ത ജ്യൂസ് കഴിക്കുന്നത് നല്ലതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here