
കൊച്ചി: കൊച്ചിൻ ക്യാൻസർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ വിപിഎസ് ലേക്‌ഷോറിൽ വച്ച് ലിംഫോമ വിന്നേഴ്സ് ഡേ നടത്തി. ഡോക്ടർ വി പി ഗംഗാധരന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ കാൻസറിനെ അതിജീവിച്ചവർ ഹൃദയസ്പർശിയായ അനുഭവങ്ങൾ പങ്കുവെച്ചതിനൊപ്പം കലാപരിപാടികളും അവതരിപ്പിച്ചു. വിപിഎസ് ലേക്‌ഷോർ മാനേജിംഗ് ഡയറക്ടർ എസ് കെ അബ്ദുള്ള, ഹൈക്കോടതി മുൻ ജഡ്ജി ശ്രീ വി രാംകുമാർ എന്നിവർ പങ്കെടുത്തു.
ഫോട്ടോ: കൊച്ചിൻ ക്യാൻസർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ വിപിഎസ് ലേക്‌ഷോറിൽ വച്ച് നടന്ന ലിംഫോമ വിന്നേഴ്സ് ഡേയിൽ ഡോക്ടർ വി പി ഗംഗാധരനൊപ്പം ക്യാൻസറിനെ അതിജീവിച്ചവരും ചടങ്ങിനെത്തിയ അതിഥികളും.