തിരക്കുള്ല ജീവിതരീതികൾക്കിടയിൽ ആരോഗ്യ സംരക്ഷണം എന്നത് പലർക്കും സ്വപ്നമായി മാറിയിരിക്കുന്നു. ആരോഗ്യ സംരക്ഷണത്തിൽ ശ്രദ്ധിക്കാത്ത പലരും ചെറുപ്രായത്തിൽ തന്നെ ജീവിതശൈലീരോഗങ്ങൾക്ക് വിധേയരാകാറുണ്ട്. ശരിയായ ഭക്ഷണക്രമത്തിലൂടെ ഇത്തരം രോഗങ്ങളെ ഒരു പരിധി വരെ അകറ്റാൻ കഴിയും. ആരോഗ്യകരമായ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താവുന്ന ഏറ്റവും നല്ല പാനീയമാണ് നാരങ്ങ വെള്ളം. ഇത് ആരോഗ്യ വർദ്ധനവിന് വളരെയേറെ ഗുണം ചെയ്യും. നാരങ്ങ വെള്ളം ഡയറ്റിൽ ഉൾപ്പെടുത്തിയാലുള്ള ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ശരീരഭാരം കുറയ്ക്കാൻ
നാരങ്ങ വെള്ളത്തിന് ശരീരഭാരം കുറയ്ക്കാൻ കഴിവുണ്ടെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. രാവിലെ എഴുന്നേറ്റ ഉടൻ നാരങ്ങ വെള്ളം കുടിക്കുന്നത് ശീലമാക്കിയാൽ ശരീരഭാരം നിജപ്പെടുത്താൻ സഹായിക്കും.

ജലാംശം കൂട്ടാൻ
നാരങ്ങ നീര് വെള്ലം ചേർത്ത് കുടിച്ചാൽ ശരീരത്തിന്റെ ജലാംശം വർദ്ധിപ്പിക്കുകയും ആരോഗ്യം നിലനിറുത്താൻ സഹായിക്കുകയും ചെയ്യുന്നു. ശീതകാലത്ത് പലരും വെള്ളം കുടിക്കുന്നത് കുറവാണ്. ഇതേ തുടർന്ന് നീർജലീകരണം ഉണ്ടാവുകയും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നു. ഇത് തടയാനും നാരങ്ങാവെള്ളം വളരെയേറെ ഗുണം ചെയ്യും.

ചർമ്മ സംരക്ഷണം
ദിവസവും നാരങ്ങവെള്ളം കുടിക്കുന്നതിലൂടെ ചർമമത്തിന്റെ പ്രകാശം വർദ്ധിക്കും. വെെറ്റമിൻ സി ധാരാളമായി നാരങ്ങയിൽ അടങ്ങിയിട്ടുണ്ട്. സൂര്യ പ്രകാശമേറ്റുണ്ടാകുന്ന ചുളിവുകൾ,​ വരണ്ട ചർമ്മം എന്നിവയ്ക്ക് ഉത്തമപ്രതിവിധിയാണ് നാരങ്ങ.

കണ്ണിന്റെ ആരോഗ്യം
കണ്ണിന്റെ ആരോഗ്യത്തിനും നാരങ്ങ നീര് വളരെയേറെ ഗുണകരമാണ്. നാരങ്ങ വെള്ളം കുടിക്കുന്നത് ശീലമാക്കിയാൽ മിഴികളുടെ ആരോഗ്യത്തിനൊപ്പം കാഴ്ച ശക്തിക്കും ഗുണം ചെയ്യും.

വ‌ൃക്കയിലെ കല്ലുകൾ നീക്കാൻ
നാരങ്ങയിൽ സിട്രിക് ആസിഡിന്റെ ഘടകമായ സിട്രേറ്റ് ധാരളമായുണ്ട്. ഇത് മൂത്രത്തിലെ അസിഡിറ്റി കുറയ്ക്കാനും അതിലൂടെ കിഡ്നിയിലെ ചെറിയ കല്ലുകളെ അകറ്റാൻ കഴിയുമെന്നും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here