രോഗ പ്രതിരോധ ശേഷി കൂട്ടിയാൽ കൊവിഡ് തീണ്ടാതെ രക്ഷ നേടാം. ഏതു രോഗവും മനുഷ്യനെ കീഴടക്കുന്നത് ശരീരത്തിന്റെ പ്രതിരോധശേഷിനഷ്ടപ്പെടുമ്പോഴാണ്. നമ്മുടെ കലാവസ്ഥ അനുസരിച്ച് രോഗ പ്രതിരോധശക്തി നേടേണ്ട മാസമാണ് കർക്കടകം. എന്നാൽ ഈ കൊവിഡ് കാലത്ത് എല്ലാവർക്കും ആയുർവേദ ചികിത്സാകേന്ദ്രങ്ങളിൽ പോകാൻ കഴിയില്ല.വീട്ടിലിരുന്നുകൊണ്ട് തന്നെ പ്രതിരോധം വർദ്ധിപ്പിക്കുന്ന വിധത്തിൽ കർക്കിടക ചികിത്സയ്ക്ക് വിധേയനാകാൻ കഴിയുന്നതാണ് ഉത്തമം.രണ്ടാഴ്ച കൊണ്ട് ഒരുകോഴ്സ് ചികിത്സ പൂർത്തിയാക്കാമെന്ന് റിട്ട. മെഡിക്കൽ ഓഫീസർ (ആയൂർവേദം) ഡോ.ഡി.ഷാനവാസ് പറയുന്നു.

ആദ്യത്തെ ആഴ്ച വേണ്ടത്

നസ്യം: ശരീരത്തിന്റെ രക്തഓട്ടം കൂട്ടുന്നതിനും തലച്ചോറ് ഉന്മേഷമാകുന്നതിനും ശ്വസനപ്രക്രീയ സുഗമമാക്കുന്നതിനും നല്ലത്. വീട്ടിലിരുന്ന് നസ്യം ചെയ്യാൻ തുള്ളിമരുന്ന് ആയൂർവേദ കടയിൽ കിട്ടും.എണ്ണയിട്ട് മസാജ്: ഒരാളുടെ സഹായം വേണം. സ്വന്തമായും ചെയ്യാം. ധന്വന്തരം കുഴമ്പാണ് നല്ലത്. തലയിൽ ഔഷധമിട്ട് കാച്ചിയ എണ്ണ, ഇല്ലെങ്കിൽ വെളിച്ചെണ്ണയിൽ കുരുമുളകും ജീരകവും ഇട്ട് കാച്ചിയാലും മതി. കുഴമ്പ് ഒരു മണിക്കൂർ പുരട്ടണം. കുളി ചെറുചൂടുവെള്ളത്തിലായിരിക്കണം

വിരേചനം: ചെറിയ രീതിയിലുള്ള വയറിളക്കലാണിത്. അതിനുള്ള ഔഷധം ആയൂർവേദ കടകളിൽ ലഭിക്കും.

രണ്ടാമത്തെ ആഴ്ച
പ്രഭാത ഭക്ഷണം കർക്കിടക കഞ്ഞിയാക്കണം. എണ്ണ തേച്ചുകുളി തുടരാം.ഭക്ഷണത്തിൽ ഒഴിവാക്കേണ്ടത്: മാസാഹാരം,​ കിഴങ്ങ് വർഗങ്ങൾ,​ ഏരിവ്,​ പുളി.

കർക്കടക കഞ്ഞി വീട്ടിൽ തയ്യാറാക്കാം
വേണ്ടത്: ഞവരഅരി,ഉലുവ,ജീരകം,പെരുംജീരകം,അയമോദകം,ഏലക്ക,ചെറൂള,മഞ്ഞൾ,അരിവകയാറ്.
ഞവരഅരി ഒഴികെ ബാക്കിയല്ലാം പൊടിച്ചോ ചതച്ചോ ചേർക്കാം. അരിയുടെ അളവ് അനുസരിച്ച് മറ്റെല്ലാം ചേർക്കണം. കാൽകിലോ അരിയാണ് ഉപയോഗിക്കുന്നതെങ്കിൽ മറ്റെല്ലാം മൂന്നു ഗ്രാമും ജീരകം ആറു ഗ്രാമും ചേർക്കണം. ശേഷ തിളപ്പിച്ച് കഞ്ഞിയാക്കി സേവിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here