സ്വർണത്തിന്റെ മൂല്യ വർധിത നികുതി അഞ്ചു ശതമാനമാക്കി നിജപ്പെടുത്തിയ ബജറ്റ് തീരുമാനം നിരാശാജനകമെന്ന് ഒാൾ കേരള ജ്വല്ലറി അസോസിയേഷൻ. സർക്കാർ തീരുമാനം കള്ളക്കച്ചവടത്തെ പ്രോൽസാഹിപ്പിക്കുന്നതാണ്. ഇത് വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും ഒരുപോലെ തിരിച്ചടിയാകുമെന്നും അസോസിയേഷൻ ജനറൽ സെക്രട്ടറി എം.പി.അഹമ്മദ് കോഴിക്കോട്ട് പറഞ്ഞു.

സംസ്ഥാനത്ത് സ്വർണത്തിന് ഏർപ്പെടുത്തിയിരിക്കുന്ന മൂല്യ വർധിത നികുതി അശാസ്ത്രീയമാണെന്നാണ് വ്യാപാരികളുടെ ഏറെക്കാലമായുള്ള പരാതി. ഇതിന്റെ അടിസ്ഥാനത്തിലാണ് നികുതി ഒരു ശതമാനമാക്കി കുറയ്ക്കണമെന്ന ആവശ്യമുയർന്നത്. എന്നാൽ അത് വകവയ്ക്കാതെ അഞ്ചുശതമാനമാക്കി നിജപ്പെടുത്തിയ സർക്കാർ തീരുമാനം വോട്ട്ബാങ്ക് ലക്ഷ്യം വച്ചാണെന്ന് വ്യാപാരികൾ ആരോപിക്കുന്നു. നടപടി സുതാര്യമായുള്ള സ്വർണവ്യാപാരത്തിന് തടസം സൃഷ്ടിക്കുമെന്ന് ഒാൾ കേരള ജ്വല്ലറി അസോസിയേഷൻ ജനറൽ സെക്രട്ടറി എം.പി.അഹമ്മദ്

മൂല്യ വർധിത നികുതി ഒരു ശതമാനമാക്കി കുറച്ചാൽ നികുതി വെട്ടിപ്പ് തടയാനാകുമെന്നാണ് വ്യാപാരികളുടെ അഭിപ്രായം. ഇക്കാര്യത്തിൽ കേരളം മറ്റു സംസ്ഥാനങ്ങളെ മാതൃകയാക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here