വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍  അസാഞ്ചെയെ അമേരിക്കയ്ക്ക് വിട്ട് നല്‍കുന്നത് ബ്രിട്ടീഷ് കോടതി തടഞ്ഞു. ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയാണ് അസാഞ്ചെയെ അമേരിക്കയ്ക്ക് വിട്ട് നല്‍കുന്നത് തടഞ്ഞത്. അസാഞ്ചെ ബ്രിട്ടണില്‍ തുടരും. അസാഞ്ചെയെ വിട്ട് നല്‍കിയാല്‍ ജീവഹാനിവരെ സംഭവിച്ചേക്കാമെന്ന് നിരീക്ഷിച്ചതോടെയാണ് അമേരിക്കയിലേക്ക് അയക്കില്ലെന്ന് ജഡ്ജി വനേസ്സ ബറൈറ്റ്‌സര്‍ വ്യക്തമാക്കിയത്.

2010ലാണ് അഫ്ഗാസിത്‌നാനിലും ഇറാഖിലും അമേരിക്ക നടത്തിയ രഹസ്യപ്രവര്‍ത്തനങ്ങളുടെ രേഖകള്‍ അസാഞ്ചെ ചോര്‍ത്തി പുറത്തുവിട്ടത്. തുടര്‍ന്ന് നാടുവിട്ട അസാഞ്ചെയ്ക്ക് ബ്രിട്ടണ്‍ അഭയം നല്‍കുകയായിരുന്നു.

അതേസമയം അസാഞ്ചേയ്‌ക്കെതിരായ വിചാരണ രാഷ്ട്രീയ പ്രേരിതമാണെന്നും ഇത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഗൂഢാലോചനയാണെന്നും അസാഞ്ചെയുടെ അഭിഭാഷകന്‍ വാദിച്ചു. അസാഞ്ചെയെ വിട്ട് കൊടുത്താല്‍ മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് വലിയ ഭീഷണിയാകുമെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

 

LEAVE A REPLY

Please enter your comment!
Please enter your name here