പി പി ചെറിയാന്‍ 

വാഷിങ്ടന്‍ ഡി സി: ബൈഡന്‍-കമല ഹാരിസ് ടീം മറ്റൊരു ഇന്ത്യന്‍ അമേരിക്കന്‍ വംശജനുകൂടി ഉന്നത സ്ഥാനത്തു നിയമനം നല്‍കി. യുഎസ് ഇന്റര്‍നാഷനല്‍ ഡവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പറേഷന്‍ ആക്ടിങ് അധ്യക്ഷനായി ദേവ് ജഗദീശനെ ബൈഡന്‍ നിയമിച്ചതായി വൈറ്റ് ഹൗസ് വൃത്തങ്ങള്‍ വ്യക്തമാക്കി. ട്രെയ്ഡ് ആന്‍ഡ് ഡവലപ്‌മെന്റ്ഇന്‍സ്ട്രിയല്‍ ഡ പ്യൂട്ടി ജനറല്‍ കോണ്‍സല്‍ലായി രണ്ടു ദശാബ്ദകാലത്തെ പ്രവര്‍ത്തന പരിചയമാണ് പുതിയ തസ്തികയിലേക്ക് നിയമിക്കുന്നതിനുള്ള അവസരം ഒരുക്കിയത്.

യുഎസ് ട്രെയ്ഡ് കമ്മീഷനില്‍ നാലുവര്‍ഷവും, യുഎസ് ആര്‍മി ജഡ്ജ് അഡ്വക്കേറ്റ് ജനറല്‍ കോര്‍പറേഷനിലും  പ്രവര്‍ത്തിച്ചിരുന്നു. കാത്തലിക്ക് യൂണിവേഴ്‌സിറ്റി ഓഫ് അമേരിക്കയില്‍ നിന്നും ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റില്‍ ബിരുദവും, കൊളംമ്പസ് ലോ സ്‌കൂളില്‍ നിന്നും നിയമ ബിരുദവും ദേവ് നേടിയിട്ടുണ്ട്.

ഡേവിഡ് ബോച്ലറിന്റെ സ്ഥാനത്താണ് ദേവിന്റെ നിയമനം. ബൈഡന്‍ ഭരണത്തില്‍ നാമനിര്‍ദേശം ചെയ്യപ്പെട്ട ഭൂരിപക്ഷം വകുപ്പു മേധാവികളുടെയും നിയമനം സെനറ്റ് അംഗീകരിക്കേണ്ടതായിട്ടുണ്ട്. ഇതുവരെ രണ്ട് കാബിനറ്റ് അംഗങ്ങള്‍ക്കു മാത്രമേ കാബിനറ്റിന്റെ അംഗീകാരം ലഭിച്ചിട്ടുള്ളു.

 

LEAVE A REPLY

Please enter your comment!
Please enter your name here