അഫ്ഗാന്‍ മേഖലയില്‍ നിന്നും അമേരിക്കന്‍ സൈന്യത്തെ പിന്‍വലിക്കാനുള്ള തീരുമാനം അമേരിക്ക സ്വീകരിച്ചിട്ടില്ലെന്ന്് പെന്റഗണ്‍. കരാര്‍ പ്രകാരം 14 മാസങ്ങള്‍കൊണ്ട് 12000 സൈനികരെയാണ് അമേരിക്ക പിന്‍വലിക്കാന്‍ തീരുമാനിച്ചത്.  നിലവില്‍ 2500 അമേരിക്കന്‍ സൈനികര്‍ മാത്രമേ അഫ്ഗാനിലുള്ളു. യുദ്ധം അവസാനിപ്പിക്കണം എന്ന നയമാണ് ജോ ബൈഡന്റേതെന്നും അതിനാല്‍ സംയുക്ത ചര്‍ച്ചകളിലെ തീരുമാനം അനുസരിച്ചാകും കാര്യങ്ങള്‍ തീരുമാനിക്കുക എന്നും അമേരിക്കന്‍ പ്രതിരോധ വിഭാഗം അറിയിച്ചു.

”ഈ യുദ്ധം പൂര്‍ണ്ണമായും അവസാനിപ്പിക്കണമെന്നാണ് ആഗ്രഹം. എന്നാല്‍ ആ നീക്കം ഉത്തരവാദിത്തത്തോടെ നടപ്പാക്കണമെന്നാണ് ബൈഡന്‍ ആഗ്രഹിക്കുന്നത്. സൈനികരുടെ എണ്ണത്തെ സംബന്ധിച്ച് കൃത്യമായി മാസം തിരിച്ചുള്ള ഒരു തീരുമാനവും എടുക്കില്ല.” പെന്റഗണ്‍ വ്യക്തമാക്കി.

 

 

LEAVE A REPLY

Please enter your comment!
Please enter your name here