ജോസ് കാടാപുറം 
 

ന്യൂയോർക്ക്: ട്രഷറി പൂട്ടിയില്ല വൈദ്യുതി മുടങ്ങിയില്ല, പവർകട്ട് ഇല്ല, വോൾട്ടേജ് ക്ഷാമമില്ല ;
പെൻഷൻ കുടിശ്ശികയാക്കിയില്ല, ആയിരം കൂട്ടിക്കൊടുത്തു, യു ഡി എഫ് 36 ലക്ഷത്തിനു കൊടുത്ത സ്ഥാനത്ത് ഇപ്പോൾ 61 ലക്ഷം പേർ, 80 കഴിഞ്ഞവർക്ക് 2600. വീട്ടിൽ എത്തിച്ചുനൽകി, എല്ലാ മാസവും മുറതെറ്റിക്കാതെ.


റേഷൻകടകളെ ആളുകൾ മറന്നില്ല, ആൾതിരക്കുള്ള ജനങ്ങൾ ഇഷ്ടപ്പെടുന്ന സ്ഥാപനമാക്കി, പൊതുവിതരണം ശക്തിപ്പെടുത്തി, 14 ഇനങ്ങൾക്ക് ഇതുവരെ വിലകൂട്ടിയിട്ടില്ല, സാധനങ്ങൾക്ക് ക്ഷാമമില്ല,


കുടിവെള്ളം കിട്ടാക്കനിയായിടത്തെല്ലാം വെള്ളമെത്തിച്ചു, വിദ്യാഭ്യാസരംഗത്തും ആരോഗ്യരംഗത്തും നടന്നത് 5 വർഷം മുമ്പ് ചിന്തിക്കാൻപോലും കഴിയാത്ത കാര്യങ്ങൾ, അത്ഭുതങ്ങൾ എന്നുതന്നെ പറയാം. 

 
കോവിഡിന്റെയോ പ്രകൃതി ദുരന്തങ്ങളുടെയോ വേദനയൊന്നും ഈ സർക്കാർ ജനങ്ങളെ അറിയിച്ചില്ല. ഇന്നും കോവിഡ് ചികിസ സൗജന്യം. വിദേശത്തു നിന്ന് എത്തുന്നവർക്ക് സൗജന്യമായി ആർ ടി പി സി ആർ പരിശോധന. വിശപ്പ് രഹിത സംസ്ഥാനമായി പ്രഖ്യാപിച്ചു കേരളത്തെ. 20 രൂപയ്ക്ക് ഊണ് കിട്ടുന്ന 1400 ഹോട്ടലുകൾ. പണമില്ലെങ്കിലും ഉണ്ണാം, പട്ടിണി നടക്കേണ്ട. എല്ലാ മാസവും കിറ്റ് എത്തിച്ചുനൽകി. വിദ്യാർഥികൾക്കും കിറ്റ് നൽകി. ഇപ്പോൾ പണമായി നൽകുന്നു. യൂണിഫോം തുന്നാനുള്ള പണം അടക്കമാണ് നൽകുന്നത്. 
 
സ്കൂൾ തുറന്നാൽ കുട്ടികൾക്ക് പ്രാതൽ( ബ്രെക് ഫെസ്റ്റ് )
അടക്കം നൽകും. അവർ പോകുന്നത് പഴയ അവിഞ്ഞ സ്‌കൂളിലേക്കല്ല. ഓൺലൈൻ വിദ്യാഭ്യാസം നൽകി. കൃത്യമായി പരീക്ഷ നടത്തി. എല്ലാം ഭദ്രം. വ്യവസായവും സ്പോർട്സും വളർച്ചയിലെത്തി. വ്യവസായങ്ങൾ ലാഭത്തിലായി. മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസമാകുന്ന നടപടികളെല്ലാം ചെയ്തു. യു ഡി എഫ് നേക്കാൾ ആയിരക്കണക്കാളുകൾക്ക് പി എസ് സി വഴി തൊഴിൽ നൽകി. പോലീസിലും ആരോഗ്യമേഖലയിലും യു ഡി എഫ് നേക്കാൾ മൂന്നിരട്ടിയിൽ കൂടുതലാണ് നിയമനം നൽകിയത്. മുമ്പ് പി എസ് സി നിയമനം ഇല്ലാതിരുന്ന മേഖലകൾ പി എസ് സി ക്ക് വിട്ടു. 40,000 പുതിയ തസ്തികകൾ സൃഷ്ടിച്ചു. 
 
റോഡുകൾ പാലങ്ങൾ ഫ്ലൈഓവറുകൾ എല്ലാം ജനങ്ങൾ അനുഭവിക്കുന്നുണ്ട്. ഐ ടി മേഖല നടത്തിയത് കുതിച്ചുചാട്ടം. കാർഷികോൽപ്പാദനം വർധിച്ചു. വിളകൾക്ക് താങ്ങുവില വർധിപ്പിച്ചു നൽകുന്നു. പിന്നെ സൗജന്യ ഇന്റർനെറ്റ്‌ – കെ ഫോൺ. ഒന്നാം ഘട്ടം കൊടുത്തു. മൂന്നാംഘട്ടം ജനങ്ങളിലെത്തും. ചുറ്റുന്ന ഇന്റർനെറ്റ്‌ അല്ല, അതിവേഗ ഇന്റർനെറ്റ്‌, ചുറ്റത്തുമില്ല ചുറ്റിക്കേം ഇല്ല. 
 
മറ്റൊന്ന് പാതയോര വിശ്രമകേന്ദ്രം. തികച്ചും സ്ത്രീ സൗഹൃദം. 1084 എണ്ണമാണ് തയ്യാറാവുന്നത്. ഇനി പിടിച്ചുവെച്ച് വലയണ്ട. ഒരിക്കലും നടക്കില്ല എന്നുപറഞ്ഞ ഗയിൽ നടന്നില്ലേ. കുറഞ്ഞ പൈസയ്ക്ക് പാചകവാതകം. കേരളം സെറ്റപ്പാ. അങ്ങനെ പറഞ്ഞാൽ തീരുന്നതല്ല കേരളവികസനത്തിന്റെ ലിസ്റ്റ്. 
 
നവകേരളം വിസ്മയകേരളം ആയി. ഇനിയും മുന്നോട്ടുപോയി കേരളത്തെ വികസിത നാടുകളുടെ നിലവാരത്തിലേക്ക് ഉയർത്താൻ കേൾപ്പുള്ള മനുഷ്യന്റെ ചിത്രം താഴെകൊടുക്കുന്നു. മുമ്പ് വെറുതെ സങ്കൽപ്പിച്ചു നടന്നിരുന്നതൊക്കെ യാഥാർഥ്യമാക്കിയ മനുഷ്യൻ. ഭാവനയും ദീർഘവീക്ഷണവും ജനങ്ങളോട് അചഞ്ചലമായ പ്രതിജ്ഞാബദ്ധതയുമുള്ള കേരളത്തിന്റെ ജനനായകനെ സഖാവ് എന്ന് തീർത്തും വിളിക്കാം.
പിണറായി ഭരിക്കും നാട് വളരും. നാം ഇന്ന് നടക്കില്ല എന്ന് തോന്നുന്നതൊക്കെ നടന്നിരിക്കും. എന്തെല്ലാം ചെയ്യുമെന്ന് പറയുന്നുവോ അതൊക്കെ നടന്നെന്നു വിശ്വസിക്കാവുന്ന ഒരു നേതാവേ ഇന്ന് ഇന്ത്യയിലുള്ളു ആ പേരാണ് പിണറായി വിജയൻ.നമ്മൾ ഓരോരുത്തരുടെയും പരിചയത്തിൽ അഞ്ചു വർഷം മുന്നേ ഇടത് വിരുദ്ധരായിരുന്ന മിനിമം രണ്ട് പേരെങ്കിലും കാണും ,ഇന്ന് പിണറായി സർക്കാരിന് ഉറച്ച പിന്തുണ നൽകുന്ന ഇടതുപക്ഷ സർക്കാരിന് ഇത്തവണ വോട്ട് നൽകുമെന്ന് ഉറപ്പിച്ചു പറയുന്ന മിനിമം രണ്ട് പേർ.


ഗ്രൗണ്ടിലിറങ്ങി ജനങ്ങളുമായി സംവദിക്കുന്നവർക്കറിയാം നാട്ടിൽ നടക്കുന്ന യാഥാർഥ്യം.പിണറായി വിജയൻ എന്ന പേര് കേട്ടാലോ കമ്യൂണിസ്റ്റ് പാർട്ടി എന്ന് എഴുതി കണ്ടാലോ കലി തുള്ളിയിരുന്ന അഞ്ചിൽ ഒരാളെങ്കിലും ഇന്നാ പാർട്ടിയുടെ വാക്കായി മാറി ആ പാർട്ടി ലീഡറുടെ ഫാനായിമാറിയിട്ടുണ്ട്.
ഈ രാഷ്ട്രീയ മാറ്റം വെറുതെ സംഭവിച്ചതല്ല,എത്ര തന്നെ കക്ഷി രാഷ്ട്രീയ വിധേതത്വവും വിരോധവും വച്ചു പുലർത്തുന്നവരായാലും തങ്ങളുടെ ജീവിതത്തിന്റെ അടിത്തട്ടിനെ സ്പർശിക്കുന്ന പ്രവർത്തനങ്ങൾ നടത്തുന്ന പ്രത്യയ ശാസ്ത്രത്തോട് മുഖം തിരിച്ചു നിൽക്കാൻ സാധിക്കില്ല.

കഴിഞ്ഞ അഞ്ചു വർഷക്കാലം ആധുനിക കേരള ചരിത്രത്തിലെ തന്നെ സുപ്രധാന സ്ഥാനം വഹിച്ച ഒരു കാലയളവാണ്.സമഗ്രം എന്ന പദത്തെ മനുഷ്യ പക്ഷ വികസന കാഴ്ചപ്പാടോടു കൂടി ഒരു സോഷ്യലിസ്റ്റ് അർത്ഥത്തിൽ പരിവർത്തനപ്പെടുത്തിയ അഞ്ചു വർഷങ്ങൾ.ആ സാമൂഹ്യ മാറ്റത്തിന് വിധേയപ്പെടാത്ത ഒരൊറ്റ മനുഷ്യൻ പോലും കേരളത്തിൽ കാണില്ല.


രണ്ട് പ്രളയവും,നിപ്പയും,ഓഖിയും, ഇപ്പോൾ കോവിഡും ഓർമ്മയുള്ള മനുഷ്യർ മാത്രം മതി എത്ര തന്നെ രാഷ്ട്രീയ വിയോജിപ്പ് വച്ചു പുലർത്തുന്നവരും ഈ മനുഷ്യന്റെ പുറകിൽ അണി നിരക്കാൻ.നേതാവ് എന്ന് വാക്കിന് അതിന്റെ എല്ലാ ഗരിമയേയും കൂടി ജനഹൃദയങ്ങളിൽ എത്തിച്ച ഒരു ഭരണാധികാരിക്കൊപ്പം വരുന്ന അഞ്ചു വർഷവും അതിന് ശേഷവും തങ്ങളുടെ അന്തസ്സും അഭിമാനവും പണയം വെക്കാത്ത മനുഷ്യർ ഉറച്ചു നിൽക്കും.


മുഖ്യമന്ത്രി സഖാവ് പിണറായി വിജയൻ ഇന്നലെ പറഞ്ഞ പോലെ കടലിൽ ചാടുന്നവരും,കൂണ് ബിരിയാണി വെക്കുന്നവരും അവരുടെ ഷോ നടത്തി തിരിച്ചു പോകട്ടെ.അവരോട് നന്ദി പറഞ്ഞു സന്തോഷത്തോടെ പറഞ്ഞയക്കാം.നമുക്കിനിയുമനേകം ദൂരം ഈ വികസന രാഷ്ട്രീയത്തെ മുന്നോട്ട് കൊണ്ട് പോകുവാനുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here